అణచివేయబడును
യെശയ്യാവ് 10:8-15
8
അവന്‍ പറയുന്നതുഎന്റെ പ്രഭുക്കന്മാര്‍ ഒക്കെയും രാജാക്കന്മാരല്ലയോ?
9
കല്നോ കര്‍ക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അര്‍പ്പാദിനെപ്പോലെയല്ലയോ? ശമര്‍യ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?
10
യെരൂശലേമിലും ശമര്‍യ്യയിലും ഉള്ളവയെക്കാള്‍ വിശേഷമായ ബിംബങ്ങള്‍ ഉണ്ടായിരുന്ന മിത്ഥ്യാമൂര്‍ത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,
11
ഞാന്‍ ശമര്‍യ്യയോടും അതിലെ മിത്ഥ്യാമൂര്‍ത്തികളോടും ചെയ്തതുപോലെ ഞാന്‍ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?
12
അതുകൊണ്ടു കര്‍ത്താവു സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീര്‍ത്തശേഷം, ഞാന്‍ അശ്ശൂര്‍ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദര്‍ശിക്കും.
13
എന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാന്‍ ഇതു ചെയ്തു; ഞാന്‍ ബുദ്ധിമാന്‍ ; ഞാന്‍ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവര്‍ന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.
14
എന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാന്‍ സര്‍വ്വഭൂമിയെയും കൂട്ടിച്ചേര്‍ത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാന്‍ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവന്‍ പറയുന്നുവല്ലോ.
15
വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈര്‍ച്ചവാള്‍ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോല്‍ പൊന്തിക്കുന്നതുപോലെയും ആകുന്നു.
യെശയ്യാവ് 10:32-34
32
ഇന്നു അവന്‍ നോബില്‍ താമസിക്കും; യെരൂശലേംഗിരിയായ സീയോന്‍ പുത്രിയുടെ പര്‍വ്വതത്തിന്റെ നേരെ അവന്‍ കൈ കുലുക്കുന്നു.
33
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തില്‍ വളര്‍ന്നവയെ അവന്‍ വെട്ടിയിടുകയും ഉയര്‍ന്നവയെ താഴ്ത്തുകയും ചെയ്യും.
34
അവന്‍ വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കയ്യാല്‍ വീണുപോകും.
യെശയ്യാവ് 13:11
ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
യെശയ്യാവ് 14:10-16
10
അവരൊക്കെയും നിന്നോടുനീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങള്‍ക്കു തുല്യനായ്തീര്‍ന്നുവോ? എന്നു പറയും.
11
നിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികള്‍ നിനക്കു പുതെപ്പായിരിക്കുന്നു.
12
അരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!
13
“ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങള്‍ക്കു മീതെ വേക്കും; ഉത്തരദിക്കിന്റെ അതൃത്തിയില്‍ സമാഗമപര്‍വ്വതത്തിന്മേല്‍ ഞാന്‍ ഇരുന്നരുളും;
14
ഞാന്‍ മേഘോന്നതങ്ങള്‍ക്കു മീതെ കയറും; ഞാന്‍ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞതു.
15
എന്നാല്‍ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.
16
നിന്നെ കാണുന്നവര്‍ നിന്നെ ഉറ്റുനോക്കിഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
യെശയ്യാവ് 17:12-14
12
അയ്യോ, അനേകജാതികളുടെ മുഴക്കം; അവര്‍ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചല്‍! അവര്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു.
13
വംശങ്ങള്‍ പെരുവെള്ളങ്ങളുടെ ഇരെച്ചല്‍പോലെ ഇരെക്കുന്നു; എങ്കിലും അവന്‍ അവരെ ശാസിക്കും; അപ്പോള്‍ അവര്‍ ദൂരത്തേക്കു ഔടിപ്പോകും; കാറ്റിന്മുമ്പില്‍ പര്‍വ്വതങ്ങളിലെ പതിര്‍പോലെയും കൊടുങ്കാറ്റിന്‍ മുമ്പില്‍ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
14
സന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവന്‍ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഔഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.
യെശയ്യാവ് 30:30-33
30
യഹോവ തന്റെ മഹത്വമുള്ള മേഘനാദം കേള്‍പ്പിക്കയും ഉഗ്രകോപത്തോടും ദഹിപ്പിക്കുന്ന അഗ്നിജ്വാലയോടും കൊടുങ്കാറ്റു മഴക്കോള്‍, കന്മഴ എന്നിവയോടും കൂടെ തന്റെ ഭുജത്തിന്റെ അവതരണം കാണിക്കയും ചെയ്യും.
31
യഹോവയുടെ മേഘനാദത്താല്‍ അശ്ശൂര്‍ തകര്‍ന്നുപോകും; തന്റെ വടികൊണ്ടു അവന്‍ അവനെ അടിക്കും.
32
യഹോവ അവനെ വിധിദണ്ഡുകൊണ്ടു അടിക്കുന്ന ഔരോ അടിയോടും കൂടെ തപ്പിന്റെയും കിന്നരത്തിന്റെയും നാദം ഉണ്ടായിരിക്കും; അവന്‍ അവരോടു തകര്‍ത്ത പടവെട്ടും.
33
പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവന്‍ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയില്‍ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.
യെശയ്യാവ് 49:25
എന്നാല്‍ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുബലവാനോടു ബദ്ധന്മാരെ എടുത്തുകളയാം; നിഷ്കണ്ടകന്റെ കവര്‍ച്ചയെയും വിടുവിക്കാം; നിന്നോടു പോരാടുന്നവനോടു ഞാന്‍ പോരാടുകയും നിന്റെ മക്കളെ രക്ഷിക്കയും ചെയ്യും.
യെശയ്യാവ് 49:26
നിന്നെ ഞെരുക്കുന്നവരെ ഞാന്‍ അവരുടെ സ്വന്തമാംസം തീറ്റും; വീഞ്ഞുപോലെ സ്വന്തരക്തം കുടിച്ചു അവര്‍ക്കും ലഹരി പിടിക്കും; യഹോവയായ ഞാന്‍ നിന്റെ രക്ഷിതാവും യാക്കോബിന്റെ വീരന്‍ നിന്റെ വീണ്ടെടുപ്പുകാരനും ആകുന്നു എന്നു സകലജഡവും അറിയും.
യെശയ്യാവ് 54:15-17
15
ഒരുത്തന്‍ നിന്നോടു കലശല്‍ കൂടുന്നു എങ്കില്‍ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശല്‍ കൂടിയാല്‍ അവന്‍ നിന്റെ നിമിത്തം വീഴും
16
തീക്കനല്‍ ഊതി പണിചെയ്തു ഔരോ ആയുധം തീര്‍‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു
17
നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്‍ യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴുന്നേലക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല്‍ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു
യെശയ്യാവ് 64:1
അയ്യോ, ജാതികള്‍ തിരുമുന്‍ പില്‍ വിറെക്കത്തക്കവണ്ണം നിന്റെ നാമത്തെ നിന്റെ വൈരികള്‍ക്കു വെളിപ്പെടുത്തുവാന്‍ തീയില്‍ ചുള്ളി കത്തുന്നതു പോലെയും
യെശയ്യാവ് 64:2
തീ കൊണ്ടു വെള്ളം തിളക്കുന്നതു പോലെയും മലകള്‍ നിന്റെ മുന്‍ പില്‍ ഉരുകിപ്പോകത്തക്കവണ്ണം നീ ആകാശം കീറി ഇറങ്ങിവന്നെങ്കില്‍ കൊള്ളായിരുന്നു!
സങ്കീർത്തനങ്ങൾ 74:3-23
3
നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തില്‍ സകലവും നശിപ്പിച്ചിരിക്കുന്നു.
4
നിന്റെ വൈരികള്‍ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവില്‍ അലറുന്നു; തങ്ങളുടെ കൊടികളെ അവര്‍ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5
അവര്‍ മരക്കൂട്ടത്തിന്മേല്‍ കോടാലി ഔങ്ങുന്നതുപോലെ തോന്നി.
6
ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.
7
അവര്‍ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8
നാം അവരെ നശിപ്പിച്ചുകളക എന്നു അവര്‍ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തില്‍ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
9
ഞങ്ങള്‍ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയില്‍ ഇല്ല.
10
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11
നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയില്‍നിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
12
ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവന്‍ രക്ഷ പ്രവര്‍ത്തിക്കുന്നു.
13
നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
14
ലിവ്യാഥാന്റെ തലകളെ നീ തകര്‍ത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
15
നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
16
പകല്‍ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
17
ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18
യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഔര്‍ക്കേണമേ.
19
നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20
നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങള്‍ സാഹസനിവാസങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു.
21
പീഡിതന്‍ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
22
ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢന്‍ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഔക്കേണമേ.
23
നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
സങ്കീർത്തനങ്ങൾ 79:10-12
10
അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
11
ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാല്‍ രക്ഷിക്കേണമേ.
12
കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
യിരെമ്യാവു 50:11-15
11
അമ്പു മിനുക്കുവിന്‍ ; പരിച ധരിപ്പിന്‍ ; യഹോവ മേദ്യരാജാക്കന്മാരുടെ മനസ്സു ഉണര്‍ത്തിയിരിക്കുന്നു; ബാബേലിനെ നശിപ്പിപ്പാന്‍ തക്കവണ്ണം അവന്റെ നിരൂപണം അതിന്നു വിരോധമായിരിക്കുന്നു; ഇതു യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ.
12
ബാബേലിന്റെ മതിലുകള്‍ക്കു നേരെ കൊടി ഉയര്‍ത്തുവിന്‍ ; കാവല്‍ ഉറപ്പിപ്പിന്‍ ; കാവല്‍ക്കാരെ നിര്‍ത്തുവിന്‍ ; പതിയിരിപ്പുകാരെ ഒരുക്കുവിന്‍ ; യഹോവ ബാബേല്‍നിവാസികളെക്കുറിച്ചു അരുളിച്ചെയ്തതു നിര്‍ണ്ണയിച്ചും അനുഷ്ഠിച്ചുമിരിക്കുന്നു.
13
വലിയ വെള്ളങ്ങള്‍ക്കരികെ വസിക്കുന്നവളായി വളരെ നിക്ഷേപങ്ങള്‍ ഉള്ളവളേ, നിന്റെ അവസാനം നിന്നെ ഛേദിച്ചുകളവാനുള്ള അവധി, വന്നിരിക്കുന്നു.
14
ഞാന്‍ നിശ്ചയമായിട്ടു വിട്ടിലുകളെക്കൊണ്ടെന്നപോലെ മനുഷ്യരെക്കൊണ്ടു നിന്നെ നിറെക്കും; അവന്‍ നിന്റെ നേരെ ആര്‍പ്പിടും എന്നു സൈന്യങ്ങളുടെ യഹോവ തന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു.
15
അവന്‍ തന്റെ ശക്തിയാല്‍ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താല്‍ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താല്‍ ആകാശത്തെ വിരിച്ചു.
യിരെമ്യാവു 51:38-43
യിരെമ്യാവു 51:53-57
യെഹെസ്കേൽ 32:18-32
18
മനുഷ്യപുത്രാ, നീ മിസ്രയീമിലെ പുരുഷാരത്തെക്കുറിച്ചു വിലപിച്ചു അതിനെയും ശ്രുതിപ്പെട്ട ജാതികളുടെ പുത്രിമാരെയും കുഴിയില്‍ ഇറങ്ങുന്നവരോടു കൂടെ ഭൂമിയുടെ അധോഭാഗത്തു തള്ളിയിടുക.
19
സൌന്ദര്യത്തില്‍ നീ ആരെക്കാള്‍ വിശേഷപ്പെട്ടിരിക്കുന്നു; നീ ഇറങ്ങിച്ചെന്നു അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കുക.
20
വാളാല്‍ നിഹതന്മാരായവരുടെ നടുവില്‍ അവര്‍ വീഴും; വാള്‍ നിയമിക്കപ്പെട്ടിരിക്കുന്നു; അതിനെയും അതിന്റെ സകലപുരുഷാരത്തെയും വലിച്ചുകൊണ്ടുപോകുവിന്‍ .
21
വീരന്മാരില്‍ ബലവാന്മാരായവര്‍ അവന്റെ സഹായക്കാരോടുകൂടെ പാതാളത്തിന്റെ നടുവില്‍നിന്നു അവനോടു സംസാരിക്കും; അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരയവര്‍ ഇറങ്ങിച്ചെന്നു അവിടെ കിടക്കുന്നു.
22
അവിടെ അശ്ശൂരും അതിന്റെ സര്‍വ്വസമൂഹവും ഉണ്ടു; അവന്റെ ശവകൂഴികള്‍ അവന്റെ ചുറ്റും കിടക്കുന്നു; അവരെല്ലാവരും വാളാല്‍ നിഹതന്മാരായി വീണവര്‍ തന്നേ.
23
അവരുടെ ശവകൂഴികള്‍ പാതാളത്തിന്റെ അങ്ങെയറ്റത്തിരിക്കുന്നു; അതിന്റെ സമൂഹം അതിന്റെ ശവകൂഴിയുടെ ചുറ്റും ഇരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയ അവരെല്ലാവരും വാളാല്‍ നിഹതന്മാരായി വീണിരിക്കുന്നു.
24
അവിടെ ഏലാമും അതിന്റെ ശവകൂഴിയുടെ ചുറ്റും അതിന്റെ സകലപുരുഷാരവും ഉണ്ടു; അവര്‍ എല്ലാവരും വാളാല്‍ നിഹതന്മാരായി വീണു അഗ്രചര്‍മ്മികളായി ഭൂമിയുടെ അധോഭാഗത്തു ഇറങ്ങിപ്പോയിരിക്കുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ നീതി പരത്തി; എങ്കിലും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ അവര്‍ ലജ്ജ വഹിക്കുന്നു.
25
നിഹതന്മാരുടെ മദ്ധ്യേ അവര്‍ അതിന്നു അതിന്റെ സകലപുരുഷാരത്തിന്നും ഒരു കിടക്ക വിരിച്ചിരിക്കുന്നു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരാകുന്നു; ജീവനുള്ളവരുടെ ദേശത്തു അവര്‍ ഭീതി പരത്തിയിരിക്കയാല്‍ കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കുന്നു; നിഹതന്മാരുടെ മദ്ധ്യേ അതു കിടക്കുന്നു.
26
അവിടെ മേശെക്കും തൂബലും അതിന്റെ സകലപുരുഷാരവും ഉണ്ടു; അതിന്റെ ശവകൂഴികള്‍ അതിന്റെ ചുറ്റും ഇരിക്കുന്നു; അവര്‍ ജീവനുള്ളവരുടെ ദേശത്തു ഭീതി പരത്തിയിരിക്കയാല്‍ അവരൊക്കെയും അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായിരിക്കുന്നു.
27
അവര്‍ ജീവനുള്ളവരുടെ ദേശത്തു വീരന്മാര്‍ക്കും ഭീതി ആയിരുന്നതുകൊണ്ടു തങ്ങളുടെ അകൃത്യങ്ങളെ അസ്ഥികളിന്മേല്‍ ചുമന്നും തങ്ങളുടെ വാളുകളെ തലെക്കു കീഴെ വെച്ചുംകൊണ്ടു അഗ്രചര്‍മ്മികളില്‍ പട്ടുപോയ വീരന്മാരായി പടക്കോപ്പോടുകൂടെ പാതാളത്തില്‍ ഇറങ്ങിയവരുടെ കൂട്ടത്തില്‍ കിടക്കേണ്ടതല്ലയോ?
28
നീയോ അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ തകര്‍ന്നുപോകയും വാളാല്‍ നിഹതന്മാരായവരോടുകൂടെ കിടക്കുകയും ചെയ്യും.
29
അവിടെ ഏദോമും അതിന്റെ രാജാക്കന്മാരും സകലപ്രഭുക്കന്മാരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്തില്‍ വാളാല്‍ നിഹതന്മാരായവരുടെ കൂട്ടത്തില്‍ കിടക്കേണ്ടിവന്നു; അവര്‍ അഗ്രചര്‍മ്മികളോടും കുഴിയില്‍ ഇറങ്ങുന്നവരോടും കൂടെ കിടക്കുന്നു.
30
അവിടെ വടക്കെ പ്രഭുക്കന്മാരെല്ലാവരും നിഹതന്മാരോടു കൂടെ ഇറങ്ങിപ്പോയ സകല സീദോന്യരും ഉണ്ടു; അവര്‍ തങ്ങളുടെ വല്ലഭത്വത്താല്‍ പരത്തിയ ഭീതിനിമിത്തം ലജ്ജിക്കുന്നു; അവര്‍ അഗ്രചര്‍മ്മികളായി വാളാല്‍ നിഹതന്മാരായവരോടുകൂടെു കിടക്കുകയും കുഴിയില്‍ ഇറങ്ങുന്നവരോടുകൂടെ ലജ്ജ വഹിക്കയും ചെയ്യുന്നു.
31
അവരെ ഫറവോന്‍ കണ്ടു തന്റെ സകലപുരുഷാരത്തെയും കുറിച്ചു ആശ്വസിക്കും; ഫറവോനും അവന്റെ സകലസൈന്യവും വാളാല്‍ നിഹതന്മാരായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
32
ഞാനല്ലോ അവന്റെ ഭീതി ജീവനുള്ളവരുടെ ദേശത്തു പരത്തിയതു; ഫറവോനും അവന്റെ പുരുഷാരമൊക്കെയും വാളാല്‍ നിഹതന്മാരായവരോടുകൂടെ അഗ്രചര്‍മ്മികളുടെ കൂട്ടത്തില്‍ കിടക്കേണ്ടിവരും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യെഹെസ്കേൽ 38:9-23
9
നീ മഴക്കോള്‍പോലെ കയറിവരും; നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള പല ജാതികളും മേഘംപോലെ ദേശത്തെ മൂടും.
10
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅന്നാളില്‍ നിന്റെ ഹൃദയത്തില്‍ ചില ആലോചനകള്‍ തോന്നും;
11
നീ ഒരു ദുരുപായം നിരൂപിക്കും; മതിലില്ലാത്ത ഗ്രാമങ്ങള്‍ ഉള്ള ദേശത്തു ഞാന്‍ ചെല്ലും; കൊള്ളയിടേണ്ടതിന്നും കവര്‍ച്ച ചെയ്യേണ്ടതിന്നും ശൂന്യമായ്ക്കിടന്നിട്ടും വീണ്ടും നിവാസികളുള്ള സ്ഥലങ്ങള്‍ക്കു നേരെയും ജാതികളുടെ ഇടയില്‍നിന്നു ശേഖരിക്കപ്പെട്ടും കന്നുകാലികളെയും ധനത്തെയും സമ്പാദിച്ചും ഭൂമിയുടെ മദ്ധ്യേ വസിച്ചും ഇരിക്കുന്ന ഒരു ജനത്തിന്റെ നേരെയും കൈ നീട്ടേണ്ടതിന്നും
12
ഒട്ടൊഴിയാതെ മതിലും ഔടാമ്പലും കതകും കൂടാതെ നിര്‍ഭയം വസിച്ചു സ്വൈരമായിരിക്കുന്നവരുടെ നേരെ ഞാന്‍ ചെല്ലും എന്നും നീ പറയും.
13
ശെബയും ദെദാനും തര്‍ശീശ് വര്‍ത്തകന്മാരും അതിലെ സകല ബാലസിംഹങ്ങളും നിന്നോടുനീ കൊള്ളയിടുവാനോ വന്നതു? കവര്‍ച്ചചെയ്‍വാനും വെള്ളിയും പൊന്നും എടുത്തു കൊണ്ടുപോകുവാനും കന്നുകാലികളെയും ധനത്തെയും അപഹരിപ്പാനും ഏറ്റവും വലിയ കൊള്ള നടത്തുവാനും ആകുന്നുവോ നീ നിന്റെ സമൂഹത്തെ കൂട്ടിയിരിക്കുന്നതു എന്നു പറയും.
14
ആകയാല്‍ മനുഷ്യപുത്രാ, നീ പ്രവചിച്ചു ഗോഗിനോടു പറയേണ്ടതു. യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ ജനമായ യിസ്രായേല്‍ നിര്‍ഭയമായി വസിക്കുന്ന അന്നാളില്‍ നീ അതു അറികയില്ലയോ?
15
നീയും നിന്നോടുകൂടെ പലജാതികളും ഒട്ടൊഴിയാതെ കുതിരപ്പുറത്തു കയറി ഒരു മഹാസമൂഹവും മഹാസൈന്യവുമായി നിന്റെ ദിക്കില്‍നിന്നു, വടക്കെ അറ്റത്തുനിന്നു തന്നേ, വരും.
16
ദേശത്തെ മറെക്കേണ്ടതിന്നുള്ള ഒരു മേഘംപോലെ നീ എന്റെ ജനമായ യിസ്രായേലിന്റെ നേരെ വരും; ഗോഗേ, അന്ത്യകാലത്തു ജാതികള്‍ കാണ്‍കെ ഞാന്‍ എന്നെത്തന്നേ നിങ്കല്‍ വിശുദ്ധീകരിക്കുമ്പോള്‍ അവര്‍ എന്നെ അറിയേണ്ടതിന്നു ഞാന്‍ നിന്നെ എന്റെ ദേശത്തിന്റെ നേരെ വരുത്തും.
17
യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്നെ യിസ്രായേലിന്നു വിരോധമായി വരുത്തും എന്നു പണ്ടത്തെ കാലത്തു അനേകം സംവത്സരങ്ങളായി പ്രവചിച്ചുപോന്ന അവരുടെ പ്രവാചകന്മാരായ എന്റെ ദാസന്മാര്‍മുഖാന്തരം ഞാന്‍ അന്നു അരുളിച്ചെയ്തതു നിന്നെക്കുറിച്ചല്ലയോ?
18
യിസ്രായേല്‍ദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളില്‍ എന്റെ ക്രോധം എന്റെ മൂക്കില്‍ ഉജ്ജ്വലിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
19
അന്നാളില്‍ നിശ്ചയമായിട്ടു യിസ്രായേല്‍ദേശത്തു ഒരു വലിയ ഭൂകമ്പം ഉണ്ടാകും എന്നു ഞാന്‍ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെയ്തിരിക്കുന്നു.
20
അങ്ങനെ സമുദ്രത്തിലെ മത്സ്യവും ആകാശത്തിലെ പറവയും കാട്ടിലെ മൃഗവും നിലത്തിഴയുന്ന ഇഴജാതിയൊക്കെയും ഭൂതലത്തിലെ സകലമനുഷ്യരും എന്റെ സന്നിധിയില്‍ വിറെക്കും; മലകള്‍ ഇടിഞ്ഞുപോകും; കടുന്തൂക്കങ്ങള്‍ വീണുപോകും; എല്ലാ മതിലും നിലംപരിചാകും.
21
ഞാന്‍ എന്റെ സകല പര്‍വ്വതങ്ങളോടും അവന്റെ നേരെ വാളെടുപ്പാന്‍ കല്പിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഔരോരുത്തന്റെ വാള്‍ അവനവന്റെ സഹോദരന്നു വിരോധമായിരിക്കും.
22
ഞാന്‍ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാന്‍ അവന്റെമേലും അവന്റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടെയുള്ള പല ജാതികളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വര്‍ഷിപ്പിക്കും.
23
ഇങ്ങനെ ഞാന്‍ എന്നെത്തന്നേ മഹത്വീകരിക്കയും എന്നെത്തന്നേ വിശുദ്ധീകരിക്കയും പല ജാതികളും കാണ്‍കെ എന്നെത്തന്നേ വെളിപ്പെടുത്തുകയും ഞാന്‍ യഹോവ എന്നു അവര്‍ അറികയും ചെയ്യും.
യെഹെസ്കേൽ 39:1-10
1
നീയോ, മനുഷ്യപുത്രാ, ഗോഗിനെക്കുറിച്ചു പ്രവചിച്ചു പറയേണ്ടതു; യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുരോശ്, മേശെക്, തൂബല്‍ എന്നിവയുടെ പ്രഭുവായ ഗോഗേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു.
2
ഞാന്‍ നിന്നെ വഴിതെറ്റിച്ചു നിന്നില്‍ ആറിലൊന്നു ശേഷിപ്പിച്ചു നിന്നെ വടക്കെ അറ്റത്തുനിന്നു പുറപ്പെടുവിച്ചു യിസ്രായേല്‍ പര്‍വ്വതങ്ങളില്‍ വരുത്തും.
3
നിന്റെ ഇടങ്കയ്യില്‍നിന്നു ഞാന്‍ നിന്റെ വില്ലു തെറിപ്പിച്ചു വലങ്കയ്യില്‍നിന്നു നിന്റെ അമ്പു വീഴിക്കും.
4
നീയും നിന്റെ എല്ലാ പടക്കൂട്ടങ്ങളും നിന്നോടുകൂടെയുള്ള ജാതികളും യിസ്രായേല്‍പര്‍വ്വതങ്ങളില്‍ വീഴും; ഞാന്‍ നിന്നെ കഴുകുമുതലായ പറവെക്കൊക്കെയും കാട്ടുമൃഗത്തിന്നും ഇരയായി കൊടുക്കും.
5
നീ വെളിന്‍ പ്രദേശത്തു വീഴും; ഞാനല്ലോ അതു കല്പിച്ചിരിക്കുന്നതു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
6
മാഗോഗിലും തീരപ്രദേശങ്ങളില്‍ നിര്‍ഭയം വസിക്കുന്നവരുടെ ഇടയിലും ഞാന്‍ തീ അയക്കും; ഞാന്‍ യഹോവ എന്നു അവര്‍ അറിയും
7
ഇങ്ങനെ ഞാന്‍ എന്റെ വിശുദ്ധനാമം എന്റെ ജനമായ യിസ്രായേലിന്റെ നടുവില്‍ വെളിപ്പെടുത്തും; ഇനി എന്റെ വിശുദ്ധനാമം അശുദ്ധമാക്കുവാന്‍ ഞാന്‍ സമ്മതിക്കയില്ല; ഞാന്‍ യിസ്രായേലില്‍ പരിശുദ്ധനായ യഹോവയാകുന്നു എന്നു ജാതികള്‍ അറിയും.
8
ഇതാ, അതു വരുന്നു; അതു സംഭവിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു; ഇതത്രേ ഞാന്‍ അരുളിച്ചെയ്ത ദിവസം.
10
പറമ്പില്‍നിന്നു വിറകു പെറുക്കുകയോ കാട്ടില്‍നിന്നു ഒന്നും വെട്ടുകയോ ചെയ്യാതെ ആയുധങ്ങളെ തന്നേ അവര്‍ കത്തിക്കും; തങ്ങളെ കൊള്ളയിട്ടവരെ അവര്‍ കൊള്ളയിടുകയും തങ്ങളെ കവര്‍ച്ച ചെയ്തവരെ കവര്‍ച്ച ചെയ്കയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
ദാനീയേൽ 7:23-27
23
അവന്‍ പറഞ്ഞതോനാലാമത്തെ മൃഗം ഭൂമിയില്‍ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സര്‍വ്വഭൂമിയെയും തിന്നു ചവിട്ടിത്തകര്‍ത്തുകളയും.
24
ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തന്‍ എഴുന്നേലക്കും; അവന്‍ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
25
അവന്‍ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാന്‍ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവര്‍ അവന്റെ കയ്യില്‍ ഏല്പിക്കപ്പെട്ടിരിക്കും.
26
എന്നാല്‍ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
27
പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിന്‍ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
ദാനീയേൽ 11:36-45
36
രാജാവേ, ഇഷ്ടംപോലെ പ്രവര്‍ത്തിക്കും; അവന്‍ തന്നെത്താന്‍ ഉയര്‍ത്തി, ഏതു ദേവന്നും മേലായി മഹത്വീകരിക്കയും ദൈവാധിദൈവത്തിന്റെ നേരെ അപൂര്‍വ്വകാര്യങ്ങളെ സംസാരിക്കയും, കോപം നിവൃത്തിയാകുവോളം അവന്നു സാധിക്കയും ചെയ്യും; നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നതു സംഭവിക്കുമല്ലോ.
37
അവന്‍ എല്ലാറ്റിന്നും മേലായി തന്നെത്താല്‍ മഹത്വീകരിക്കയാല്‍ തന്റെ പിതാക്കന്മാരുടെ ദേവന്മാരെയും സ്ത്രീകളുടെ ഇഷ്ടദേവനെയും യാതൊരു ദേവനെയും കൂട്ടാക്കുകയില്ല.
38
അതിന്നു പകരം അവന്‍ കോട്ടകളുടെ ദേവനെ ബഹുമാനിക്കും; അവന്റെ പിതാക്കന്മാര്‍ അറിയാത്ത ഒരു ദേവനെ അവന്‍ പൊന്നു കൊണ്ടും വെള്ളികൊണ്ടും രത്നങ്ങള്‍കൊണ്ടും മനോഹരവസ്തുക്കള്‍കൊണ്ടും ബഹുമാനിക്കും.
39
അവന്‍ ഒരു അന്യദേവന്റെ ജനത്തെ കോട്ടകളുടെ കൊത്തളങ്ങളിന്മേല്‍ ആക്കിവേക്കും; അവനെ സ്വീകരിക്കുന്നവന്നു അവന്‍ മഹത്വം വര്‍ദ്ധിപ്പിക്കും; അവന്‍ അവരെ പലര്‍ക്കും അധിപതികളാക്കി ദേശത്തെ പ്രതിഫലമായി വിഭാഗിച്ചുകൊടുക്കും.
40
പിന്നെ അന്ത്യകാലത്തു തെക്കെദേശത്തിലെ രാജാവു അവനോടു എതിര്‍ത്തുമുട്ടും; വടക്കെ ദേശത്തിലെ രാജാവു രഥങ്ങളോടും കുതിരച്ചേവകരോടും വളരെ കപ്പലുകളോടും കൂടെ ചുഴലിക്കാറ്റുപോലെ അവന്റെ നേരെ വരും; അവന്‍ ദേശങ്ങളിലേക്കു വന്നു കവിഞ്ഞു കടന്നുപോകും;
41
അവന്‍ മനോഹരദേശത്തിലേക്കും കടക്കും; പതിനായിരം പതിനായിരം പേര്‍ ഇടറിവീഴും; എങ്കിലും എദോമും മോവാബും അമ്മോന്യശ്രേഷ്ഠന്മാരും അവന്റെ കയ്യില്‍ നിന്നു വഴുതിപ്പോകും.
42
അവന്‍ ദേശങ്ങളുടെ നേരെ കൈ നീട്ടും; മിസ്രയീംദേശവും ഒഴിഞ്ഞുപോകയില്ല.
43
അവന്‍ പൊന്നും വെള്ളിയുമായ നിക്ഷേപങ്ങളെയും മിസ്രയീമിലെ മനോഹര വസ്തുക്കളെയും കൈവശമാക്കും; ലൂബ്യരും കൂശ്യരും അവന്റെ അനുചാരികള്‍ ആയിരിക്കും.
44
എന്നാല്‍ കിഴക്കുനിന്നും വടക്കുനിന്നും ഉള്ള വര്‍ത്തമാനങ്ങളാല്‍ അവന്‍ പരവശനാകും; അങ്ങനെ അവന്‍ പലരെയും നശിപ്പിച്ചു നിര്‍മ്മൂലനാശം വരുത്തേണ്ടതിന്നു മഹാ ക്രോധത്തോടെ പുറപ്പെടും. പിന്നെ അവന്‍ സമുദ്രത്തിന്നും മഹത്വമുള്ള വിശുദ്ധപര്‍വ്വതത്തിന്നും മദ്ധ്യേ മണിപ്പന്തല്‍ ഇടും; അവിടെ അവന്‍ അന്തരിക്കും; ആരും അവനെ രക്ഷിക്കയുമില്ല.
വെളിപ്പാട് 16:1-19
1
നിങ്ങള്‍ പോയി ക്രോധകലശം ഏഴും ഭൂമിയില്‍ ഒഴിച്ചുകളവിന്‍ എന്നു ഒരു മഹാ ശബ്ദം ദൈവാലയത്തില്‍നിന്നു ഏഴു ദൂതന്മാരോടും പറയുന്നതു ഞാന്‍ കേട്ടു.
2
ഒന്നാമത്തവന്‍ പോയി തന്റെ കലശം ഭൂമിയില്‍ ഒഴിച്ചു; അപ്പോള്‍ മൃഗത്തിന്റെ മുദ്രയുള്ളവരും അതിന്റെ പ്രതിമയെ നമസ്കരിക്കുന്നവരുമായ മനുഷ്യര്‍ക്കും വല്ലാത്ത ദുര്‍വ്രണം ഉണ്ടായി.
3
രണ്ടാമത്തവന്‍ തന്റെ കലശം സമുദ്രത്തില്‍ ഒഴിച്ചു; അപ്പോള്‍ അതു മരിച്ചവന്റെ രക്തംപോലെ ആയിത്തിര്‍ന്നു; സമുദ്രത്തിലെ ജീവജന്തു ഒക്കെയും ചത്തുപോയി.
4
മൂന്നാമത്തെ ദൂതന്‍ തന്റെ കലശം നദികളിലും നീരുറവുകളിലും ഒഴിച്ചു; അവ രക്തമായിത്തീര്‍ന്നു.
5
അപ്പോള്‍ ജലാധിപതിയായ ദൂതന്‍ ഇവ്വണ്ണം പറയുന്നതു ഞാന്‍ കേട്ടുഇരിക്കുന്നവനും ഇരുന്നവനുമായി പരിശുദ്ധനായുള്ളോവേ, നീ ഇങ്ങനെ ന്യായം വിധിച്ചതു കൊണ്ടു നീതിമാന്‍ ആകുന്നു.
6
വിശുദ്ധന്മാരുടെയും പ്രവാചകന്മാരുവടെയും രക്തം അവര്‍ ചിന്നിച്ചതുകൊണ്ടു നീ അവര്‍ക്കും രക്തം കുടിപ്പാന്‍ കൊടുത്തു; അതിന്നു അവര്‍ യോഗ്യര്‍ തന്നേ.
7
അവ്വണം യാഗപീഠവുംഅതേ, സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ ന്യായവിധികള്‍ സത്യവും നീതിയുമുള്ളവ എന്നു പറയുന്നതു ഞാന്‍ കേട്ടു.
8
നാലാമത്തവന്‍ തന്റെ കലശം സൂര്യനില്‍ ഒഴിച്ചു; അപ്പൊള്‍ തീകൊണ്ടു മനുഷ്യരെ ചുടുവാന്‍ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
9
മനുഷ്യര്‍ അത്യുഷ്ണത്താല്‍ വെന്തുപോയി; ഈ ബാധകളുടെമേല്‍ അധികാരമുള്ള ദൈവത്തിന്റെ നാമത്തെ ദുഷിച്ചതല്ലാതെ അവന്നു മഹത്വം കൊടുപ്പാന്‍ തക്കവണ്ണം മാനസാന്തരപ്പെട്ടില്ല.
10
അഞ്ചാമത്തവന്‍ തന്റെ കലശം മൃഗത്തിന്റെ സിംഹാസനത്തിന്മേല്‍ ഒഴിച്ചു; അപ്പോള്‍ അതിന്റെ രാജ്യം ഇരുണ്ടുപോയി.
11
അവര്‍ കഷ്ടതനിമിത്തം നാവു കടിച്ചുംകൊണ്ടു കഷ്ടങ്ങളും വ്രണങ്ങളും ഹേതുവാല്‍ സ്വര്‍ഗ്ഗത്തിലെ ദൈവത്തെ ദുഷിച്ചതല്ലാതെ തങ്ങളുടെ പ്രവൃത്തികളെ വിട്ടു മാനസാന്തരപ്പെട്ടില്ല.
12
ആറാമത്തവന്‍ തന്റെ കലശം യൂഫ്രാത്തോസ് എന്ന മഹാനദിയില്‍ ഒഴിച്ചു; കിഴക്കു നിന്നു വരുന്ന രാജാക്കന്മാര്‍ക്കും വഴി ഒരുങ്ങേണ്ടതിന്നു അതിലെ വെള്ളം വറ്റിപ്പോയി.
13
മഹാസര്‍പ്പത്തിന്റെ വായില്‍ നിന്നും മൃഗത്തിന്റെ വായില്‍ നിന്നും കള്ളപ്രവാചകന്റെ വായില്‍നിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കള്‍ പുറപ്പെടുന്നതു ഞാന്‍ കണ്ടു.
14
ഇവ സര്‍വ്വഭൂതത്തിലും ഉള്ള രാജാക്കന്മാരെ സര്‍വ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു കൂട്ടിച്ചേര്‍പ്പാന്‍ അത്ഭുതങ്ങള്‍ ചെയ്തുകൊണ്ടു അവരുടെ അടുക്കലേക്കു പറുപ്പെടുന്ന ഭൂതാത്മാക്കള്‍ തന്നേ. —
15
ഞാന്‍ കള്ളനെപ്പോലെ വരും; തന്റെ ലജ്ജകാണുമാറു നഗ്നനായി നടക്കാതിരിപ്പാന്‍ തന്റെ ഉടുപ്പു സൂക്ഷിച്ചും ജാഗരിച്ചും കൊള്ളുന്നവന്‍ ഭാഗ്യവാന്‍ . —
16
അവ അവരെ എബ്രായഭാഷയില്‍ ഹര്‍മ്മഗെദ്ദോന്‍ എന്നു പേരുള്ള സ്ഥലത്തില്‍ കൂട്ടിച്ചേര്‍ത്തു.
17
ഏഴാമത്തവന്‍ തന്റെ കലശം ആകശത്തില്‍ ഒഴിച്ചു; അപ്പോള്‍ സംഭവിച്ചുതീര്‍ന്നു എന്നു ഒരു മഹാശബ്ദം ദൈവലായത്തിലെ സിംഹാസനത്തില്‍ നിന്നു വന്നു.
18
മിന്നലും നാദവും ഇടിമുഴക്കവും വലിയ ഭൂകമ്പവും ഉണ്ടായി; ഭൂമിയില്‍ മനുഷ്യര്‍ ഉണ്ടായതുമുതല്‍ അതുപോലെ അത്ര വലുതായോരു ഭൂകമ്പം ഉണ്ടായിട്ടില്ല.
19
മഹാനഗരം മൂന്നംശമായി പിരിഞ്ഞു; ജാതികളുടെ പട്ടണങ്ങളും വീണു പോയി; ദൈവകോപത്തിന്റെ ക്രോധമദ്യമുള്ള പാത്രം മഹാബാബിലോന്നു കൊടുക്കേണ്ടതിന്നു അവളെ ദൈവസന്നിധിയില്‍ ഔര്‍ത്തു.
വെളിപ്പാട് 20:8
അവന്‍ ഭൂമിയുടെ നാലു ദിക്കിലുമുള്ള ജാതികളായി സംഖ്യയില്‍ കടല്പുറത്തെ മണല്‍പോലെയുള്ള ഗോഗ്, മാഗോഗ് എന്നവരെ യുദ്ധത്തിന്നായി കൂട്ടിച്ചേര്‍ക്കേണ്ടതിന്നു വശീകരിപ്പാന്‍ പുറപ്പെടും.
വെളിപ്പാട് 20:9
അവര്‍ ഭൂമിയില്‍ പരക്കെ ചെന്നു വിശുദ്ധന്മാരുടെ പാളയത്തെയും പ്രിയനഗരത്തെയും വളയും; എന്നാല്‍ ആകാശത്തു നിന്നു തീ ഇറങ്ങി അവരെ ദഹിപ്പിച്ചുകളയും.
ఎండ వేడిమి
യെശയ്യാവ് 18:4
യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തുവെയില്‍ തെളിഞ്ഞു മൂക്കുമ്പോള്‍, കൊയ്ത്തുകാലത്തു ഉഷ്ണത്തില്‍ മേഘം മഞ്ഞു പൊഴിക്കുമ്പോള്‍, ഞാന്‍ എന്റെ നിവാസത്തില്‍ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.
യെശയ്യാവ് 49:10
അവര്‍ക്കും വിശക്കയില്ല, ദാഹിക്കയുമില്ല; മരീചികയും വെയിലും അവരെ ബാധിക്കയില്ല; അവരോടു കരുണയുള്ളവന്‍ അവരെ വഴിനടത്തുകയും നീരുറവുകള്‍ക്കരികെ അവരെ കൊണ്ടുപോകയും ചെയ്യും.
സങ്കീർത്തനങ്ങൾ 105:39
അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
യോനാ 4:5
അനന്തരം യോനാ നഗരം വിട്ടുചെന്നു നഗരത്തിന്റെ കിഴക്കേവശത്തു ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന്നു എന്തു ഭവിക്കും എന്നു കാണുവോളം അതിന്‍ കീഴെ തണലില്‍ പാര്‍ത്തു.
യോനാ 4:6
യോനയെ അവന്റെ സങ്കടത്തില്‍നിന്നു വിടുവിപ്പാന്‍ തക്കവണ്ണം അവന്റെ തലെക്കു തണല്‍ ആയിരിക്കേണ്ടതിന്നു യഹോവയായ ദൈവം ഒരു ആവണകൂ കല്പിച്ചുണ്ടാക്കി, അതു അവന്നു മീതെ വളര്‍ന്നു പൊങ്ങി; യോനാ ആവണകൂനിമിത്തം അത്യന്തം സന്തോഷിച്ചു.
కొమ్మవలె
യെശയ്യാവ് 14:19
നിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാള്‍കൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയില്‍നിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.
ഇയ്യോബ് 8:16-19
16
വെയിലത്തു അവന്‍ പച്ചയായിരിക്കുന്നു; അവന്റെ ചില്ലികള്‍ അവന്റെ തോട്ടത്തില്‍ പടരുന്നു.
17
അവന്റെ വേര്‍ കല്‍ക്കുന്നില്‍ പിണയുന്നു; അതു കല്ലടുക്കില്‍ ചെന്നു പിടിക്കുന്നു.
18
അവന്റെ സ്ഥലത്തുനിന്നു അവനെ നശിപ്പിച്ചാല്‍ ഞാന്‍ നിന്നെ കണ്ടിട്ടില്ല എന്നു അതു അവനെ നിഷേധിക്കും.
19
ഇതാ, ഇതു അവന്റെ വഴിയുടെ സന്തോഷം; പൊടിയില്‍നിന്നു മറ്റൊന്നു മുളെച്ചുവരും.