അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവര്‍അയ്യോ, അയ്യോ എന്നു പറയും; അവര്‍ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.
17
ഞാന്‍ നിന്റെ നടുവില്‍ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
18
യഹോവയുടെ ദിവസത്തിന്നായി വാഞ്ഛിക്കുന്ന നിങ്ങള്‍ക്കു അയ്യോ കഷ്ടം! യഹോവയുടെ ദിവസംകൊണ്ടു നിങ്ങള്‍ക്കു എന്തു ഗുണം! അതു വെളിച്ചമല്ല ഇരുട്ടത്രേ.
19
അതു ഒരുത്തന്‍ സിംഹത്തിന്റെ മുമ്പില്‍നിന്നു ഔടിപ്പോയിട്ടു കരടി അവന്നു എതിര്‍പ്പെടുകയോ വീട്ടില്‍ ചെന്നു കൈവെച്ചു ചുമരോടു ചാരീട്ടു സര്‍പ്പം അവനെ കടിക്കയോ ചെയ്യുന്നതുപോലെ ആകുന്നു.
20
യഹോവയുടെ ദിവസം വെളിച്ചമല്ല, ഇരുള്‍ തന്നെയല്ലോ; ഒട്ടും പ്രകാശമില്ലാതെ അന്ധതമസ്സു തന്നേ.
അബ്രാഹാംമകനേ, നിന്റെ ആയുസ്സില്‍ നീ നന്മയും ലാസര്‍ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഔര്‍ക്ക; ഇപ്പോള്‍ അവന്‍ ഇവിടെ ആശ്വസിക്കുന്നുനീയോ വേദന അനുഭവിക്കുന്നു.