ఇదిగో (సంతోషించి ఉత్సహించుదురు)
യെശയ്യാവ് 5:12
അവരുടെ വിരുന്നുകളില്‍ കിന്നരവും വീണയും തപ്പും കുഴലും വീഞ്ഞും ഉണ്ടു; എന്നാല്‍ യഹോവയുടെ പ്രവൃത്തിയെ അവര്‍ നോക്കുന്നില്ല, അവന്റെ കൈവേലയെ വിചാരിക്കുന്നതുമില്ല.
യെശയ്യാവ് 21:4
എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാന്‍ കാംക്ഷിച്ച സന്ധ്യാസമയം അവന്‍ എനിക്കു വിറയലാക്കിത്തീര്‍ത്തു.
യെശയ്യാവ് 21:5
മേശ ഒരുക്കുവിന്‍ ; പരവതാനി വിരിപ്പിന്‍ ; ഭക്ഷിച്ചു പാനം ചെയ്‍വിന്‍ ; പ്രഭുക്കന്മാരേ, എഴുന്നേല്പിന്‍ ; പരിചെക്കു എണ്ണ പൂശുവിന്‍ .
യെശയ്യാവ് 56:12
വരുവിന്‍ ഞാന്‍ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തില്‍ തന്നേ എന്നു അവര്‍ പറയുന്നു
ആമോസ് 6:3-7
3
നിങ്ങള്‍ ദുര്‍ദ്ദിവസം അകറ്റിവെക്കുകയും സാഹസത്തിന്റെ ഇരിപ്പിടം അടുപ്പിക്കയും ചെയ്യുന്നു.
4
നിങ്ങള്‍ ആനക്കൊമ്പു കൊണ്ടുള്ള കട്ടിലുകളിന്മേല്‍ ചാരിയിരിക്കയും നിങ്ങളുടെ ശയ്യകളിന്മേല്‍ നിവിര്‍ന്നു കിടക്കയും ആട്ടിന്‍ കൂട്ടത്തില്‍നിന്നു കുഞ്ഞാടുകളെയും തൊഴുത്തില്‍നിന്നു പശുക്കിടാക്കളെയും തിന്നുകയും ചെയ്യുന്നു.
5
നിങ്ങള്‍ വീണാനാദത്തോടെ വ്യര്‍ത്ഥസംഗീതം ചെയ്തു ദാവീദ് എന്നപോലെ വാദിത്രങ്ങളെ ഉണ്ടാക്കുന്നു.
6
നിങ്ങള്‍ കലശങ്ങളില്‍ വീഞ്ഞു കുടിക്കയും വിശേഷതൈലം പൂശുകയും ചെയ്യുന്നു; യോസേഫിന്റെ കേടിനെക്കുറിച്ചു വ്യസനിക്കുന്നില്ലതാനും.
7
അതുകൊണ്ടു അവര്‍ ഇപ്പോള്‍ പ്രവാസികളില്‍ മുമ്പരായി പ്രവാസത്തിലേക്കു പോകും; നിവിര്‍ന്നു കിടക്കുന്നവരുടെ മദ്യപാനഘോഷം തീര്‍ന്നുപോകും.
ലൂക്കോസ് 17:26-29
26
നോഹയുടെ കാലത്തു സംഭവിച്ചതുപോലെ മനുഷ്യപുത്രന്റെ നാളിലും ഉണ്ടാകും.
27
നോഹ പെട്ടകത്തില്‍ കടന്ന നാള്‍വരെ അവര്‍ തിന്നും കുടിച്ചും വിവാഹം കഴിച്ചും വിവാഹത്തിന്നു കൊടുത്തും പോന്നു; ജലപ്രളയം വന്നു, അവരെ എല്ലാവരെയും മുടിച്ചുകളഞ്ഞു.
28
ലോത്തിന്റെ കാലത്തു സംഭവിച്ചതുപോലെയും തന്നേ; അവര്‍ തിന്നും കുടിച്ചുംകൊണ്ടും വിറ്റും നട്ടും പണിതും പോന്നു.
29
എന്നാല്‍ ലോത്ത് സൊദോം വിട്ട നാളില്‍ ആകാശത്തുനിന്നു തീയും ഗന്ധകവും പെയ്തു എല്ലാവരെയും മുടിച്ചുകളഞ്ഞു.
తిందము త్రాగుదము
യെശയ്യാവ് 56:12
വരുവിന്‍ ഞാന്‍ പോയി വീഞ്ഞു കൊണ്ടുവരാം; നമുക്കു മദ്യം കുടിക്കാം; ഇന്നത്തെപ്പോലെ നാളെയും കേമത്തില്‍ തന്നേ എന്നു അവര്‍ പറയുന്നു
1 കൊരിന്ത്യർ 15:32
വഞ്ചിക്കപ്പെടരുതു, “ദുര്‍ഭാഷണത്താല്‍ സദാചാരം കെട്ടുപോകുന്നു.”
യാക്കോബ് 5:5
നിങ്ങള്‍ ഭൂമിയില്‍ ആഡംബരത്തോടെ സുഖിച്ചു പുളെച്ചു കുലദിവസത്തില്‍ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു.