దూరవలెనన్న
യെശയ്യാവ് 2:10
യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയില്‍ കടന്നു മണ്ണില്‍ ഒളിച്ചുകൊള്‍ക.
യെശയ്യാവ് 2:19
യഹോവ ഭൂമിയെ നടുക്കുവാന്‍ എഴുന്നേലക്കുമ്പോള്‍ അവര്‍ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.
പുറപ്പാട് 33:22
എന്റെ തേജസ്സു കടന്നുപോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പില്‍ ആക്കി ഞാന്‍ കടന്നുപോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറെക്കും.
ഇയ്യോബ് 30:6
താഴ്വരപ്പിളര്‍പ്പുകളില്‍ അവര്‍ പാര്‍ക്കേണ്ടിവരുന്നു; മണ്‍കുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
ഉത്തമഗീതം 2:14
പാറയുടെ പിളര്‍പ്പിലും കടുന്തൂക്കിന്റെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ, ഞാന്‍ നിന്റെ മുഖം ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം ഇമ്പമുള്ളതും മുഖം സൌന്ദര്യമുള്ളതും ആകുന്നു.