అహంకారము
യെശയ്യാവ് 2:11
മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളില്‍ ഉന്നതനായിരിക്കും.
യെശയ്യാവ് 13:11
ഞാന്‍ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദര്‍ശിക്കും; അഹങ്കാരികളുടെ ഗര്‍വ്വത്തെ ഞാന്‍ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
യിരെമ്യാവു 48:29
അവരുടെ കൂടാരങ്ങളെയും ആട്ടിന്‍ കൂട്ടങ്ങളെയും അവര്‍ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവര്‍ കൊണ്ടുപോകും; സര്‍വ്വത്രഭീതി എന്നു അവര്‍ അവരോടു വിളിച്ചുപറയും.
യിരെമ്യാവു 48:30
ഹാസോര്‍നിവാസികളേ, ഔടിപ്പോകുവിന്‍ ; അതിദൂരത്തു ചെന്നു കുഴിയില്‍ പാര്‍ത്തുകൊള്‍വിന്‍ എന്നു യഹോവയുടെ അരുളപ്പാടു; ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.
യെഹെസ്കേൽ 28:2-7
2
മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.
3
നീ ദൈവഭാവം നടിച്ചതുകൊണ്ടു--നീ ദാനീയേലിലും ജ്ഞാനിയല്ലോ; നീ അറിയാതവണ്ണം മറെച്ചുവെക്കാകുന്ന ഒരു രഹസ്യവുമില്ല;
4
നിന്റെ ജ്ഞാനംകൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു പൊന്നും വെള്ളിയും നിന്റെ ഭണ്ഡാരത്തില്‍ സംഗ്രഹിച്ചുവെച്ചു;
5
നീ മഹാ ജ്ഞാനംകൊണ്ടു കച്ചവടത്താല്‍ ധനം വര്‍ദ്ധിപ്പിച്ചു; നിന്റെ ഹൃദയം ധനംനിമിത്തം ഗര്‍വ്വിച്ചുമിരിക്കുന്നു--
6
അതുകൊണ്ടു തന്നേ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു
7
നീ ദൈവഭാവം നടിക്കയാല്‍ ഞാന്‍ ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാരെ നിന്റെ നേരെ വരുത്തും; അവര്‍ നിന്റെ ജ്ഞാനശോഭയുടെ നേരെ വാളൂരി നിന്റെ പ്രഭയെ അശുദ്ധമാക്കും.