ఔన్నత్యము కలిగి అతిశయించు లెబానోను దేవదారు వృక్షములకన్నిటికిని బాషాను సిందూర వృక్షములకన్నిటికిని
യെശയ്യാവ് 10:33
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തില്‍ വളര്‍ന്നവയെ അവന്‍ വെട്ടിയിടുകയും ഉയര്‍ന്നവയെ താഴ്ത്തുകയും ചെയ്യും.
യെശയ്യാവ് 10:34
അവന്‍ വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കയ്യാല്‍ വീണുപോകും.
യെശയ്യാവ് 14:8
സരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചുനീ വീണുകിടന്നതുമുതല്‍ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.
യെശയ്യാവ് 37:24
നിന്റെ ഭൃത്യന്മാര്‍മുഖാന്തരം നീ കര്‍ത്താവിനെ നിന്ദിച്ചു; എന്റെ അസംഖ്യരഥങ്ങളോടുകൂടെ ഞാന്‍ മലമുകളിലും ലെബാനോന്റെ ശിഖരങ്ങളിലും കയറിയിരിക്കുന്നു; അതിലെ പൊക്കമുള്ള ദേവദാരുക്കളും വിശേഷമായ സരളവൃക്ഷങ്ങളും ഞാന്‍ മുറിക്കും; അതിന്റെ അറ്റത്തെ കൊടുമുടിവരെയും അതിന്റെ ചെഴിപ്പുള്ള കാടുവരെയും ഞാന്‍ കടന്നുചെല്ലും;
യെഹെസ്കേൽ 31:3-12
3
അശ്ശൂര്‍ ലെബാനോനില്‍ ഭംഗിയുള്ള കൊമ്പുകളോടും തണലുള്ള ഇലകളോടും പൊക്കത്തിലുള്ള വളര്‍ച്ചയോടും കൂടിയ ഒരു ദേവദാരുവായിരുന്നുവല്ലോ; അതിന്റെ തുഞ്ചം മേഘങ്ങളോളം എത്തിയിരുന്നു.
4
വെള്ളം അതിനെ വളര്‍ത്തി ആഴി അതിനെ ഉയരുമാറാക്കി; അതിന്റെ നദികള്‍ തോട്ടത്തെ ചുറ്റി ഒഴുകി, അതു തന്റെ ഒഴുക്കുകളെ വയലിലെ സകല വൃക്ഷങ്ങളുടെയും അടുക്കലേക്കു അയച്ചുകൊടുത്തു.
5
അതുകൊണ്ടു അതു വളര്‍ന്നു വയലിലെ സകലവൃക്ഷങ്ങളെക്കാളും പൊങ്ങി; അതു വെള്ളത്തിന്റെ പെരുപ്പംകൊണ്ടു പടര്‍ന്നു തന്റെ കൊമ്പുകളെ പെരുക്കി ചില്ലികളെ നീട്ടി.
6
അതിന്റെ ചില്ലികളില്‍ ആകാശത്തിലെ പറവ ഒക്കെയും കൂടുണ്ടാക്കി; അതിന്റെ കൊമ്പുകളുടെ കീഴെ കാട്ടുമൃഗം ഒക്കെയും പെറ്റുകിടന്നു; അതിന്റെ തണലില്‍ വലിയ ജാതികളൊക്കെയും പാര്‍ത്തു.
7
ഇങ്ങനെ അതിന്റെ വേര്‍ വളരെ വെള്ളത്തിന്നരികെ ആയിരുന്നതുകൊണ്ടു അതു വലുതായി കൊമ്പുകളെ നീട്ടി ശോഭിച്ചിരുന്നു.
8
ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ക്കു അതിനെ മറെപ്പാന്‍ കഴിഞ്ഞില്ല; സരളവൃക്ഷങ്ങള്‍ അതിന്റെ കൊമ്പുകളോടു തുല്യമായിരുന്നില്ല; അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ ചില്ലികളോടു ഒത്തിരുന്നില്ല; ദൈവത്തിന്റെ തോട്ടത്തിലെ ഒരു വൃക്ഷവും ഭംഗിയില്‍ അതിനോടു സമമായിരുന്നതുമില്ല.
9
കൊമ്പുകളുടെ പെരുപ്പം കൊണ്ടു ഞാന്‍ അതിന്നു ഭംഗിവരുത്തിയതിനാല്‍ ദൈവത്തിന്റെ തോട്ടമായ ഏദെനിലെ സകലവൃക്ഷങ്ങളും അതിനോടു അസൂയപ്പെട്ടു.
10
അതുകൊണ്ടു യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു വളര്‍ന്നുപൊങ്ങി തുഞ്ചം മേഘങ്ങളോളം നീട്ടി അതിന്റെ ഹൃദയം തന്റെ വളര്‍ച്ചയിങ്കല്‍ ഗര്‍വ്വിച്ചുപോയതുകൊണ്ടു
11
ഞാന്‍ അതിനെ ജാതികളില്‍ ബലവാനായവന്റെ കയ്യില്‍ ഏല്പിക്കും; അവന്‍ അതിനോടു ഇടപെടും; അതിന്റെ ദുഷ്ടത നിമിത്തം ഞാന്‍ അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു.
12
ജാതികളില്‍ ഉഗ്രന്മാരായ അന്യജാതിക്കാര്‍ അതിനെ വെട്ടി തള്ളിയിട്ടു; അതിന്റെ കൊമ്പുകള്‍ മലകളിലും എല്ലാ താഴ്വരകളിലും വീണു; അതിന്റെ ശാഖകള്‍ ദേശത്തിലെ എല്ലാതോടുകളുടെയും അരികത്തു ഒടിഞ്ഞുകിടക്കുന്നു; ഭൂമിയിലെ സകലജാതികളും അതിന്റെ തണല്‍ വിട്ടിറങ്ങി അതിനെ ഉപേക്ഷിച്ചുപോയി.
ആമോസ് 2:5
ഞാന്‍ യെഹൂദയില്‍ ഒരു തീ അയക്കും; അതു യെരൂശലേമിലെ അരമനകളെ ദഹിപ്പിച്ചുകളയും.
സെഖര്യാവ് 11:1
ലെബാനോനേ, നിന്റെ ദേവദാരുക്കള്‍ തീക്കു ഇരയായ്തീരേണ്ടതിന്നു വാതില്‍ തുറന്നുവെക്കുക.
സെഖര്യാവ് 11:2
ദേവദാരു വീണും മഹത്തുക്കള്‍ നശിച്ചും ഇരിക്കയാല്‍ സരളവൃക്ഷമേ, ഔളിയിടുക; ദുര്‍ഗ്ഗമവനം വീണിരിക്കയാല്‍ ബാശാനിലെ കരുവേലങ്ങളേ, ഔളിയിടുവിന്‍ !