നീ നിന്റെ ദുഷ്ടതയില്‍ ആശ്രയിച്ചു, ആരും എന്നെ കാണുന്നില്ല എന്നു പറഞ്ഞുവല്ലോ; നിന്റെ ജ്ഞാനവും നിന്റെ വിദ്യയും നിന്നെ തെറ്റിച്ചുകളഞ്ഞു; ഞാന്‍ മാത്രം; എനിക്കു തുല്യമായി മറ്റാരും ഇല്ല എന്നു നീ നിന്റെ ഹൃദയത്തില്‍ പറഞ്ഞു.
11
അതുകൊണ്ടു മന്ത്രവാദത്താല്‍ നീക്കുവാന്‍ കഴിയാത്ത അനര്‍ത്ഥം നിന്റെമേല്‍ വരും; നിന്നാല്‍ പരിഹരിപ്പാന്‍ കഴിയാത്ത ആപത്തു നിനക്കു ഭവിക്കും; നീ അറിയാത്ത നാശം പെട്ടെന്നു നിന്റെ മേല്‍ വരും.
12
നീ ബാല്യം മുതല്‍ അദ്ധ്വാനിച്ചു ചെയ്യുന്ന നിന്റെ മന്ത്രവാദങ്ങള്‍കൊണ്ടും ക്ഷുദ്രപ്രയോഗങ്ങളുടെ പെരുപ്പംകൊണ്ടും ഇപ്പോള്‍ നിന്നുകൊള്‍ക; പക്ഷേ ഫലിക്കും; പക്ഷേ നീ പേടിപ്പിക്കും!
13
നിന്റെ ആലോചനാബാഹുല്യംകൊണ്ടു നീ വലഞ്ഞിരിക്കുന്നു; ജ്യോതിഷക്കാരും നക്ഷത്രം നോക്കുന്നവരും നിനക്കു വരുവാനുള്ള മാസാന്തരം അറിയിക്കുന്നവരും ഇപ്പോള്‍ എഴുന്നേറ്റു നിന്നെ രക്ഷിക്കട്ടെ.
സെബൂല്‍ അവനോടുനാം അബീമേലെക്കിനെ സേവിക്കേണ്ടതിന്നു അവന്‍ ആരെന്നു പറഞ്ഞ നിന്റെ വായ് ഇപ്പോള്‍ എവിടെ? ഇതു നീ പുച്ഛിച്ച പടജ്ജനം അല്ലയോ? ഇപ്പോള്‍ പുറപ്പെട്ടു അവരോടു പെരുക എന്നു പറഞ്ഞു.
നീ ഉണ്ടാക്കീട്ടുള്ള നിന്റെ ദേവന്മാര്‍ എവിടെ? കഷ്ടകാലത്തു നിന്നെ രക്ഷിപ്പാന്‍ അവര്‍ക്കും കഴിവുണ്ടെങ്കില്‍ അവര്‍ എഴുന്നേല്‍ക്കട്ടെ; അയ്യോ യെഹൂദയേ, നിന്റെ പട്ടണങ്ങളുടെ എണ്ണത്തോളം നിനക്കു ദേവന്മാരും ഉണ്ടല്ലോ!
സംഭവിപ്പാനുള്ളതു അവര്‍ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങള്‍ ഇന്നിന്നവയെന്നു അവര്‍ പ്രസ്താവിക്കട്ടെ; അല്ലെങ്കില്‍ സംഭവിപ്പാനുള്ളതു നമ്മെ കേള്‍പ്പിക്കട്ടെ.
ജ്ഞാനമര്‍മ്മങ്ങള്‍ വിവിധ സാഫല്യമുള്ളവ എന്നു നിന്നെ ഗ്രഹിപ്പിക്കയും ചെയ്തു എങ്കില്‍! അപ്പോള്‍ നിന്റെ അകൃത്യം ഔരോന്നും ദൈവം ക്ഷമിച്ചിരിക്കുന്നു എന്നു നീ അറിയുമായിരുന്നു.