ఆనందసంతోషములు ఫలభరితమైన పొలమునుండి మానిపోయెను ద్రాక్షలతోటలో సంగీతము వినబడదు ఉత్సాహ ధ్వని వినబడదు గానుగులలో ద్రాక్షగెలలను త్రొక్కువాడెవడును లేడు ద్రాక్షలతొట్టి త్రొక్కువాని సంతోషపుకేకలు నేను మాన్పించియున్నాను.
യെശയ്യാവ് 24:8
തപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീര്‍ന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.
യെശയ്യാവ് 24:9
അവര്‍ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവര്‍ക്കും അതു കൈപ്പായിരിക്കും.
യെശയ്യാവ് 32:10
ചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോള്‍ നിങ്ങള്‍ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
യിരെമ്യാവു 48:33
ഹാസോര്‍ കുറുനരികളുടെ പാര്‍പ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാര്‍ക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
ആമോസ് 5:11
അങ്ങിനെ നിങ്ങള്‍ എളിയവനെ ചവിട്ടിക്കളകയും അവനോടു കോഴയായി ധാന്യം വാങ്ങുകയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ വെട്ടുകല്ലുകൊണ്ടു വീടു പണിയും; അതില്‍ പാര്‍ക്കയില്ലതാനും; നിങ്ങള്‍ മനോഹരമായ മുന്തിരിത്തോട്ടങ്ങള്‍ ഉണ്ടാക്കും; അവയിലെ വീഞ്ഞു കുടിക്കയില്ലതാനും;
ആമോസ് 5:17
ഞാന്‍ നിന്റെ നടുവില്‍ കൂടി കടന്നുപോകുന്നതുകൊണ്ടു എല്ലാ മുന്തിരിത്തോട്ടങ്ങളിലും വിലാപമുണ്ടാകും എന്നു യഹോവ അരുളിച്ചെയ്യുന്നു.
ഹബക്കൂക്ക് 3:17
അത്തിവൃക്ഷം തളിര്‍ക്കയില്ല; മുന്തിരിവള്ളിയില്‍ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങള്‍ ആഹാരം വിളയിക്കയില്ല; ആട്ടിന്‍ കൂട്ടം തൊഴുത്തില്‍നിന്നു നശിച്ചുപോകും; ഗോശാലകളില്‍ കന്നുകാലി ഉണ്ടായിരിക്കയില്ല.
ഹബക്കൂക്ക് 3:18
എങ്കിലും ഞാന്‍ യഹോവയില്‍ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തില്‍ ഘോഷിച്ചുല്ലസിക്കും.
സെഫന്യാവ് 1:13
അങ്ങനെ അവരുടെ സമ്പത്തു കവര്‍ച്ചയും അവരുടെ വീടുകള്‍ ശൂന്യവും ആയ്തീരും; അവര്‍ വീടു പണിയും, പാര്‍ക്കയില്ലതാനും; അവര്‍ മുന്തിരിത്തോട്ടം ഉണ്ടാക്കും വീഞ്ഞു കുടിക്കയില്ലതാനും.