ఆకాశ నక్షత్రములును నక్షత్రరాసులును తమ వెలుగు ప్రకాశింపనియ్యవు ఉదయకాలమున సూర్యుని చీకటి కమ్మును చంద్రుడు ప్రకాశింపడు.
യെശയ്യാവ് 5:30
അന്നാളില്‍ അവര്‍ കടലിന്റെ അലര്‍ച്ചപോലെ അവരുടെ നേരെ അലറും; ദേശത്തു നോക്കിയാല്‍ ഇതാ, അന്ധകാരവും കഷ്ടതയും തന്നേ; അതിന്റെ മേഘങ്ങളില്‍ വെളിച്ചം ഇരുണ്ടുപോകും.
യെശയ്യാവ് 24:21
അന്നാളില്‍ യഹോവ ഉയരത്തില്‍ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയില്‍ ഭൂപാലന്മാരെയും സന്ദര്‍ശിക്കും.
യെശയ്യാവ് 24:23
സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.
യെഹെസ്കേൽ 32:7
നിന്നെ കെടുത്തുകളയുമ്പോള്‍ ഞാന്‍ ആകാശത്തെ മൂടി അതിലെ നക്ഷത്രങ്ങളെ കറുപ്പുടുപ്പിക്കും; ഞാന്‍ സാര്യനെ മേഘംകൊണ്ടു മറെക്കും; ചന്ദ്രന്‍ പ്രകാശം നലകുകയും ഇല്ല.
യെഹെസ്കേൽ 32:8
ആകാശത്തിലെ ശോഭയുള്ള ജ്യോതിസ്സുകളെ ഒക്കെയും ഞാന്‍ നിന്റെ നിമിത്തം കറുപ്പുടുപ്പിക്കയും നിന്റെ ദേശത്തില്‍ അന്ധകാരം വരുത്തുകയും ചെയ്യും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
യോവേൽ 2:10
അവരുടെ മുമ്പില്‍ ഭൂമി കുലുങ്ങുന്നു; ആകാശം നടങ്ങുന്നു; സൂര്യനും ചന്ദ്രനും ഇരുണ്ടുപോകുന്നു; നക്ഷത്രങ്ങള്‍ പ്രകാശം നല്കാതിരിക്കുന്നു.
യോവേൽ 2:31
യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യന്‍ ഇരുളായും ചന്ദ്രന്‍ രക്തമായും മാറിപ്പോകും.
യോവേൽ 3:15
സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും; നക്ഷത്രങ്ങള്‍ പ്രകാശം നലകുകയുമില്ല.
ആമോസ് 8:9
അന്നാളില്‍ ഞാന്‍ ഉച്ചെക്കു സൂര്യനെ അസ്തമിപ്പിക്കയും പട്ടാപ്പകല്‍ ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.
ആമോസ് 8:10
ഞാന്‍ നിങ്ങളുടെ ഉത്സവങ്ങളെ ദുഃഖമായും നിങ്ങളുടെ ഗീതങ്ങളെ വിലാപമായും മാറ്റും; ഞാന്‍ ഏതു അരയിലും രട്ടും ഏതു തലയിലും കഷണ്ടിയും വരുത്തും; ഞാന്‍ അതിനെ ഒരു ഏകജാതനെക്കുറിച്ചുള്ള വിലാപംപോലെയും അതിന്റെ അവസാനത്തെ കൈപ്പുള്ള ദിവസംപോലെയും ആക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
സെഫന്യാവ് 1:15
ആ ദിവസം ക്രോധദിവസം, കഷ്ടവും സങ്കടവും ഉള്ള ദിവസം, ശൂന്യതയും നാശവും ഉള്ള ദിവസം, ഇരുട്ടും അന്ധകാരവും ഉള്ള ദിവസം, മേഘവും മൂടലും ഉള്ള ദിവസം,
സെഫന്യാവ് 1:16
ഉറപ്പുള്ള പട്ടണങ്ങള്‍ക്കും ഉയരമുള്ള കൊത്തളങ്ങള്‍ക്കും വിരോധമായി കാഹളനാദവും ആരവവും ഉള്ള ദിവസം തന്നേ.
മത്തായി 24:29
ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും; ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കും; നക്ഷത്രങ്ങള്‍ ആകാശത്തു നിന്നു വീഴും; ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകും.
മർക്കോസ് 13:24
എങ്കിലോ ആ കാലത്തെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യന്‍ ഇരുണ്ടുപോകയും ചന്ദ്രന്‍ പ്രകാശം കൊടുക്കാതിരിക്കയും ആകാശത്തുനിന്നു നക്ഷത്രങ്ങള്‍ വീണുകൊണ്ടിരിക്കയും ആകാശത്തിലെ ശക്തികള്‍ ഇളകിപ്പോകയും ചെയ്യും.
ലൂക്കോസ് 21:25
സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്റെയും ഔളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടു കൂടിയ പരിഭ്രമം ഉണ്ടാകും.
വെളിപ്പാട് 6:12-14
12
ആറാം മുദ്ര പൊട്ടിച്ചപ്പോള്‍ വലിയോരു ഭൂകമ്പം ഉണ്ടായി; സൂര്യന്‍ കരിമ്പടംപോലെ കറുത്തു; ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിത്തീര്‍ന്നു.
13
അത്തിവൃക്ഷം പെരുങ്കാറ്റുകൊണ്ടു കുലുങ്ങീട്ടു കായി ഉതിര്‍ക്കുംമ്പോലെ ആകാശത്തിലെ നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു.
14
പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം മാറിപ്പോയി; എല്ലാമലയും ദ്വീപും സ്വസ്ഥാനത്തുനിന്നു ഇളകിപ്പോയി.
വെളിപ്പാട് 8:12
നാലാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ സൂര്യനില്‍ മൂന്നിലൊന്നിനും ചന്ദ്രനില്‍ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളില്‍ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയില്‍ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.