ఉత్సాహధ్వని
യെശയ്യാവ് 40:9
സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാനഗരങ്ങളോടുഇതാ, നിങ്ങളുടെ ദൈവം എന്നു പറക.
യെശയ്യാവ് 52:7-10
7
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!
8
നിന്റെ കാവല്‍ക്കാരുടെ ശബ്ദം കേട്ടുവോ? അവര്‍‍ ശബ്ദം ഉയര്‍‍ത്തി ഒരുപോലെ ഉല്ലസിച്ചു ഘോഷിക്കുന്നു; യഹോവ സീയോനിലേക്കു മടങ്ങിവരുന്‍ പോള്‍ അവര്‍‍ അഭിമുഖമായി കാണും
9
യെരൂശലേമിന്റെ ശൂന്‍ യപ്രദേശങ്ങളേ, പൊട്ടി ആര്‍ത്തുകൊള്‍വിന്‍ ‍; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടേടുത്തിരിക്കുന്നുവല്ലോ
10
സകല ജാതികളും കാണ്‍കെ യഹോവ തന്റെ വിശുദ്ധഭുജത്തെ നഗ്നാക്കിയിരിക്കുന്നു; ഭൂമിയുടെ അറ്റങ്ങളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷയെ കാണും
യെശയ്യാവ് 54:1
പ്രസവിക്കാത്ത മച്ചിയേ, ഘോഷിക്ക; നോവു കിട്ടീട്ടില്ലാത്തവളേ, പൊട്ടി ആര്‍ത്തു ഘോഷിക്ക; ഏകാകിനിയുടെ മക്കള്‍ ഭര്‍‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം എന്നു യഹോവ അരുളിച്ചെയ്യുന്നു
സെഫന്യാവ് 3:14
സീയോന്‍ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആര്‍പ്പിടുക; യെരൂശലേം പുത്രിയേ, പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.
ലൂക്കോസ് 19:37-40
37
അവന്‍ ഒലീവുമലയുടെ ഇറക്കത്തിന്നു അടുത്തപ്പോള്‍ ശിഷ്യന്മാരുടെ കൂട്ടം എല്ലാം തങ്ങള്‍ കണ്ട സകല വീര്യപ്രവൃത്തികളെയും കുറിച്ചു സന്തോഷിച്ചു അത്യുച്ചത്തില്‍ ദൈവത്തെ പുകഴ്ത്തി
38
കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവു വാഴ്ത്തപ്പെട്ടവന്‍ ; സ്വര്‍ഗ്ഗത്തില്‍ സമാധാനവും അത്യുന്നതങ്ങളില്‍ മഹത്വവും എന്നു പറഞ്ഞു.
39
പുരുഷാരത്തില്‍ ചില പരീശന്മാരോ അവനോടുഗുരോ, നിന്റെ ശീഷ്യന്മാരെ വിലക്കുക എന്നു പറഞ്ഞു.
40
അതിന്നു അവന്‍ ഇവര്‍ മണ്ടാതിരുന്നാല്‍ കല്ലുകള്‍ ആര്‍ത്തുവിളിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു ഉത്തരം പറഞ്ഞു.
నివాసీ
യെശയ്യാവ് 10:24
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീയോനില്‍ വസിക്കുന്ന എന്റെ ജനമേ, അശ്ശൂര്‍ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തില്‍ നിന്റെ നേരെ ചൂരല്‍ ഔങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.
യെശയ്യാവ് 30:19
യെരൂശലേമ്യരായ സീയോന്‍ നിവാസികളേ, ഇനി കരഞ്ഞുകൊണ്ടിരിക്കേണ്ടാ; നിങ്ങളുടെ നിലവിളിയുടെ ശബ്ദത്തിങ്കല്‍ അവന്നു നിശ്ചയമായിട്ടു കരുണ തോന്നും; അതു കേള്‍ക്കുമ്പോള്‍ തന്നേ അവന്‍ ഉത്തരം അരുളും.
യെശയ്യാവ് 33:24
എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതില്‍ പാര്‍ക്കുംന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.
സെഖര്യാവ് 8:3-8
3
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ സീയോനിലേക്കു മടങ്ങിവന്നു യെരൂശലേമിന്റെ മദ്ധ്യേ വസിക്കും; യെരൂശലേമിന്നു സത്യ നഗരം എന്നും സൈന്യങ്ങളുടെ യഹോവയുടെ പര്‍വ്വതത്തിന്നു വിശുദ്ധപര്‍വ്വതം എന്നും പേര്‍ പറയും.
4
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇനിയും യെരൂശലേമിന്റെ വീഥികളില്‍ വൃദ്ധന്മാരും വൃദ്ധമാരും ഇരിക്കും; വാര്‍ദ്ധക്യംനിമിത്തം ഔരോരുത്തന്‍ കയ്യില്‍ വടി പടിക്കും.
5
നഗരത്തിന്റെ വീഥികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും കൊണ്ടു നിറഞ്ഞിരിക്കും; അവര്‍ അതിന്റെ വീഥികളില്‍ കളിച്ചുകൊണ്ടിരിക്കും.
6
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഅതു ഈ കാലത്തില്‍ ഈ ജനത്തിന്റെ ശേഷിപ്പുള്ളവര്‍ക്കും അതിശയമായി തോന്നുന്നു എങ്കില്‍ എനിക്കും അതിശയമായി തോന്നുമോ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
7
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ ജനത്തെ ഉദയദേശത്തുനിന്നും അസ്തമയദേശത്തുനിന്നും രക്ഷിക്കും.
8
ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ യെരൂശലേമില്‍ പാര്‍ക്കും; സത്യത്തിലും നീതിയിലും അവര്‍ എനിക്കു ജനമായും ഞാന്‍ അവര്‍ക്കും ദൈവമായും ഇരിക്കും.
ఘనుడై యున్నాడు/ఘనుడు
യെശയ്യാവ് 8:18
ഇതാ, ഞാനും യഹോവ എനിക്കു തന്ന മക്കളും സീയോന്‍ പര്‍വ്വതത്തില്‍ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയാല്‍ യിസ്രായേലില്‍ അടയാളങ്ങളും അത്ഭുതങ്ങളും ആയിരിക്കുന്നു.
യെശയ്യാവ് 24:23
സൈന്യങ്ങളുടെ യഹോവ സീയോന്‍ പര്‍വ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പില്‍ തേജസ്സുണ്ടാകയാലും ചന്ദ്രന്‍ നാണിക്കയും സൂര്യന്‍ ലജ്ജിക്കയും ചെയ്യും.
യെശയ്യാവ് 41:14
പുഴുവായ യാക്കോബേ, യിസ്രായേല്‍പരിഷയേ, ഭയപ്പെടേണ്ടാ; ഞാന്‍ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരന്‍ യിസ്രായേലിന്റെ പരിശുദ്ധന്‍ തന്നേ.
യെശയ്യാവ് 41:16
നീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയില്‍ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനില്‍ പുകഴും.
സങ്കീർത്തനങ്ങൾ 9:11
സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .
സങ്കീർത്തനങ്ങൾ 68:16
കൊടുമുടികളേറിയ പര്‍വ്വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വ്വതത്തെ നിങ്ങള്‍ സ്പര്‍ദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതില്‍ എന്നേക്കും വസിക്കും.
സങ്കീർത്തനങ്ങൾ 71:22
എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
സങ്കീർത്തനങ്ങൾ 89:18
നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
സങ്കീർത്തനങ്ങൾ 132:14
യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
യെഹെസ്കേൽ 43:7
അവന്‍ എന്നോടു അരുളിച്ചെയ്തതുമനുഷ്യപുത്രാ, ഇതു ഞാന്‍ എന്നേക്കും യിസ്രായേല്‍മക്കളുടെ മദ്ധ്യേ വസിക്കുന്ന എന്റെ സിംഹാസനത്തിന്റെ സ്ഥലവും എന്റെ കാലടികളുടെ സ്ഥലവും ആകുന്നു; യിസ്രായേല്‍ഗൃഹമെങ്കിലും അവരുടെ രാജാക്കന്മാരെങ്കിലും തങ്ങളുടെ പരസംഗംകൊണ്ടും പൂജാഗിരികളിലെ തങ്ങളുടെ രാജാക്കന്മാരുടെ ശവങ്ങള്‍കൊണ്ടും
യെഹെസ്കേൽ 48:35
അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതല്‍ നഗരത്തിന്നു യഹോവ ശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
സെഫന്യാവ് 2:5
സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.
സെഫന്യാവ് 3:15-17
15
യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല.
16
അന്നാളില്‍ അവര്‍ യെരൂശലേമിനോടുഭയപ്പെടരുതെന്നും സീയോനോടുഅധൈര്യപ്പെടരുതെന്നും പറയും.
17
നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
സെഖര്യാവ് 2:5
എന്നാല്‍ ഞാന്‍ അതിന്നു ചുറ്റും തീമതിലായിരിക്കും; ഞാന്‍ അതിന്റെ നടുവില്‍ മഹത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
സെഖര്യാവ് 2:10
സീയോന്‍ പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന്‍ വരുന്നു; ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു.
സെഖര്യാവ് 2:11
അന്നാളില്‍ പല ജാതികളും യഹോവയോടു ചേര്‍ന്നു എനിക്കു ജനമായ്തീരും; ഞാന്‍ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.