కల్నో
ആമോസ് 6:1
സീയോനില്‍ സ്വൈരികളായി ശമര്‍യ്യാപര്‍വ്വതത്തില്‍ നിര്‍ഭയരായി ജാതികളില്‍ പ്രധാനമായതില്‍ ശ്രേഷ്ഠന്മാരായി യിസ്രായേല്‍ഗൃഹം വന്നു ചേരുന്നവരായുള്ളോരേ, നിങ്ങള്‍ക്കു അയ്യോ കഷ്ടം!
ആമോസ് 6:2
നിങ്ങള്‍ കല്നെക്കു ചെന്നു നോക്കുവിന്‍ ; അവിടെ നിന്നു മഹതിയായ ഹമാത്തിലേക്കു പോകുവിന്‍ ; ഫെലിസ്ത്യരുടെ ഗത്തിലേക്കു ചെല്ലുവിന്‍ ; അവ ഈ രാജ്യങ്ങളെക്കാള്‍ നല്ലവയോ? അവയുടെ ദേശം നിങ്ങളുടെ ദേശത്തെക്കാള്‍ വിസ്താരമുള്ളതോ?
కర్కెమీషు
2 ദിനവൃത്താന്തം 35:20
യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാന്‍ പോകുമ്പോള്‍ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
യിരെമ്യാവു 46:2
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുവടക്കുനിന്നു വെള്ളം പൊങ്ങി കവിഞ്ഞൊഴുകുന്ന നദിയാകും; അതു ദേശത്തിന്മേലും അതിലുള്ള സകലത്തിന്മേലും പട്ടണത്തിന്മേലും അതില്‍ പാര്‍ക്കുംന്നവരുടെ മേലും കവിഞ്ഞൊഴുകും; അപ്പോള്‍ മനുഷ്യര്‍ നിലവിളിക്കും; ദേശനിവാസികള്‍ ഒക്കെയും മുറയിടും.
హమాతు
യെശയ്യാവ് 36:19
ഹമാത്തിലെയും അര്‍പ്പാദിലെയും ദേവന്മാര്‍ എവിടെ? സെഫര്‍വ്വയീമിലെ ദേവന്മാരും എവിടെ? അവര്‍ ശമര്‍യ്യയെ എന്റെ കയ്യില്‍നിന്നു വിടുവിച്ചിട്ടുണ്ടോ?
യെശയ്യാവ് 37:13
ഹമാത്ത് രാജാവും അര്‍പ്പാദ്‍രാജാവും സെഫര്‍വ്വയീംപട്ടണം, ഹേന, ഇവ്വ എന്നിവേക്കു രാജാവായിരുന്നവനും എവിടെ?
2 ശമൂവേൽ 8:9
ദാവീദ് ഹദദേസെരിന്റെ സര്‍വ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത്രാജാവായ തോയി കേട്ടപ്പോള്‍
2 രാജാക്കന്മാർ 17:24
അശ്ശൂര്‍ രാജാവു ബാബേല്‍, കൂഥാ, അവ്വ, ഹമാത്ത്, സെഫര്‍വ്വയീം എന്നിവിടങ്ങളില്‍നിന്നു ആളുകളെ വരുത്തി യിസ്രായേല്‍മക്കള്‍ക്കു പകരം ശമര്‍യ്യാപട്ടണങ്ങളില്‍ പാര്‍പ്പിച്ചു; അവര്‍ ശമര്‍യ്യകൈവശമാക്കി അതിന്റെ പട്ടണങ്ങളില്‍ പാര്‍ത്തു.
യിരെമ്യാവു 49:23
സര്‍വ്വഭൂമിയുടെയും ചുറ്റിക പിളര്‍ന്നു തകര്‍ന്നുപോയതെങ്ങനെ? ജാതികളുടെ ഇടയില്‍ ബാബേല്‍ ശൂന്യമായിത്തീര്‍ന്നതെങ്ങനെ?
షోమ్రోను
യെശയ്യാവ് 7:8
അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നു പോകും.
യെശയ്യാവ് 17:3
എഫ്രയീമില്‍ കോട്ടയും ദമ്മേശെക്കില്‍ രാജത്വവും ഇല്ലാതെയാകും; അരാമില്‍ ശേഷിച്ചവര്‍ യിസ്രായേല്‍മക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
2 രാജാക്കന്മാർ 16:9
അശ്ശൂര്‍രാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂര്‍രാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
2 രാജാക്കന്മാർ 17:5
അശ്ശൂര്‍രാജാവു രാജ്യത്തു എല്ലാടവും കൂടി കടന്നു ശമര്‍യ്യയിലേക്കു വന്നു അതിനെ മൂന്നു സംവത്സരം നിരോധിച്ചു.
2 രാജാക്കന്മാർ 17:6
ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ അശ്ശൂര്‍രാജാവു ശമര്‍യ്യയെ പിടിച്ചു യിസ്രായേലിനെ ബദ്ധരാക്കി അശ്ശൂരിലേക്കു കൊണ്ടുപോയി, ഹലഹിലും ഗോസാന്‍ നദീതീരത്തിലെ ഹാബോരിലും മേദ്യരുടെ പട്ടണങ്ങളിലും പാര്‍പ്പിച്ചു.
2 രാജാക്കന്മാർ 18:9
യിസ്രായേല്‍രാജാവായ ഏലയുടെ മകന്‍ ഹോശേയയുടെ ഏഴാം ആണ്ടായി ഹിസ്കീയാരാജാവിന്റെ നാലാം ആണ്ടില്‍ അശ്ശൂര്‍രാജാവായ ശല്മനേസെര്‍ ശമര്‍യ്യയുടെ നേരെ പുറപ്പെട്ടു വന്നു അതിനെ നിരോധിച്ചു.
2 രാജാക്കന്മാർ 18:10
മൂന്നു സംവത്സരം കഴിഞ്ഞശേഷം അവര്‍ അതു പിടിച്ചു; ഹിസ്കീയാവിന്റെ ആറം ആണ്ടില്‍, യിസ്രായേല്‍രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടില്‍ തന്നേ, ശമര്‍യ്യ പിടിക്കപ്പെട്ടു.