బలురక్కసి చెట్లలో వల్లిపద్మము కనబడునట్లు స్త్రీలలో నా ప్రియురాలు కనబడుచున్నది.
യെശയ്യാവ് 55:13
മുള്ളിന്നു പകരം സരളവൃക്ഷം മുളെക്കും; പറക്കാരെക്കു പകരം കൊഴുന്‍ തു മുളെക്കും; അതു യഹോവേക്കു ഒരു കീര്‍‍ത്തിയായും ഛേദിക്കപ്പെടാത്ത ശാശ്വതമായോരു അടയാളമായും ഇരിക്കും
മത്തായി 6:28
ഉടുപ്പിനെക്കുറിച്ചു വിചാരപ്പെടുന്നതും എന്തു? വയലിലെ താമര എങ്ങനെ വളരുന്നു എന്നു നിരൂപിപ്പിന്‍ ; അവ അദ്ധ്വാനിക്കുന്നില്ല, നൂലക്കുന്നതുമില്ല.
മത്തായി 6:29
എന്നാല്‍ ശലോമോന്‍ പോലും തന്റെ സര്‍വ്വ മഹത്വത്തിലും ഇവയില്‍ ഒന്നിനോളം ചമഞ്ഞിരുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
മത്തായി 10:16
ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .
ഫിലിപ്പിയർ 2:15
അവരുടെ ഇടയില്‍ നിങ്ങള്‍ ജീവന്റെ വചനം പ്രമാണിച്ചുകൊണ്ടു ലോകത്തില്‍ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു.
ഫിലിപ്പിയർ 2:16
അങ്ങനെ ഞാന്‍ ഔടിയതും അദ്ധ്വാനിച്ചതും വെറുതെയായില്ല എന്നു ക്രിസ്തുവിന്റെ നാളില്‍ എനിക്കു പ്രശംസ ഉണ്ടാകും.
1 പത്രോസ് 2:12
നിങ്ങളുടെ നല്ല പ്രവൃത്തികളെ കണ്ടറിഞ്ഞിട്ടു സന്ദര്‍ശനദിവസത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിന്നു അവരുടെ ഇടയില്‍ നിങ്ങളുടെ നടപ്പു നന്നായിരിക്കേണം എന്നു ഞാന്‍ പ്രബോധിപ്പിക്കുന്നു.