അബ്രാമിനോടുകൂടെവന്ന ലോത്തിന്നും ആടുമാടുകളും കൂടാരങ്ങളും ഉണ്ടായിരുന്നു.
6
അവര്‍ ഒന്നിച്ചുപാര്‍പ്പാന്‍ തക്കവണ്ണം ദേശത്തിന്നു അവരെ വഹിച്ചു കൂടാഞ്ഞു; സമ്പത്തു വളരെ ഉണ്ടായിരുന്നതുകൊണ്ടു അവര്‍ക്കും ഒന്നിച്ചുപാര്‍പ്പാന്‍ കഴിഞ്ഞില്ല.
അവന്‍ അവരെ മാസംതോറും പതിനായിരംപേര്‍വീതം മാറി മാറി ലെബാനോനിലേക്കു അയച്ചു; അവര്‍ ഒരു മാസം ലെബാനോനിലും രണ്ടുമാസം വീട്ടിലും ആയിരുന്നു; അദോനീരാം ഊഴിയവേലക്കാര്‍ക്കും മേധാവി ആയിരുന്നു.
15
വേല ചെയ്യുന്ന ജനത്തെ ഭരിച്ചു വേല നടത്തുന്ന മൂവായിരത്തിമുന്നൂറു പ്രധാനകാര്യക്കാരന്മാരൊഴികെ
16
ശലോമോന്നു എഴുപതിനായിരം ചുമട്ടുകാരും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരും ഉണ്ടായിരുന്നു.
എനിക്കു ഒരു ദിവസത്തേക്കു ഒരു കാളയെയും വിശേഷമായ ആറു ആടിനെയും പാകം ചെയ്യും; പക്ഷികളെയും പാകം ചെയ്യും. പത്തു ദിവസത്തില്‍ ഒരിക്കല്‍ സകലവിധ വീഞ്ഞും ധാരാളം കൊണ്ടുവരും; ഇങ്ങനെയൊക്കെയും വേണ്ടിയിരുന്നിട്ടും ഈ ജനം പെടുന്ന പാടു കഠിനമായിരുന്നതിനാല്‍ ദേശാധിപതിക്കുള്ള അഹോവൃത്തി ഞാന്‍ ആവശ്യപ്പെട്ടില്ല.
ഞാന്‍ കൊള്ളയുടെ കൂട്ടത്തില്‍ വിശേഷമായോരു ബാബിലോന്യ മേലങ്കിയും ഇരുനൂറു ശേക്കെല്‍ വെള്ളിയും അമ്പതു ശേക്കെല്‍ തൂക്കമുള്ള ഒരു പൊന്‍ കട്ടിയും കണ്ടു മോഹിച്ചു എടുത്തു; അവ എന്റെ കൂടാരത്തിന്റെ നടുവില്‍ നിലത്തു കുഴിച്ചിട്ടിരിക്കുന്നു; വെള്ളി അടിയില്‍ ആകന്നു എന്നു ഉത്തരം പറഞ്ഞു.
22
യോശുവ ദൂതന്മാരെ അയച്ചു; അവര്‍ കൂടാരത്തില്‍ ഔടിച്ചെന്നു; കൂടാരത്തില്‍ അതും അടിയില്‍ വെള്ളിയും കുഴിച്ചിട്ടിരിക്കുന്നതു കണ്ടു.
23
അവര്‍ അവയെ കൂടാരത്തില്‍നിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേല്‍ മക്കളുടെയും അടുക്കല്‍ കൊണ്ടുവന്നു യഹോവയുടെ സന്നിധിയില്‍ വെച്ചു.
24
അപ്പോള്‍ യോശുവയും എല്ലായിസ്രായേലുംകൂടെ സേരെഹിന്റെ പുത്രനായ ആഖാനെ വെള്ളി, മേലങ്കി, പൊന്‍ കട്ടി, അവന്റെ പുത്രന്മാര്‍, പുത്രിമാര്‍, അവന്റെ കാള, കഴുത, ആടു, കൂടാരം ഇങ്ങനെ അവന്നുള്ള സകലവുമായി ആഖോര്‍താഴ്വരയില്‍ കൊണ്ടുപോയി
25
നീ ഞങ്ങളെ വലെച്ചതു എന്തിന്നു? യഹോവ ഇന്നു നിന്നെ വലെക്കും എന്നു യോശുവ പറഞ്ഞു. പിന്നെ യിസ്രായേലെല്ലാം അവനെ കല്ലെറിഞ്ഞു, അവരെ തീയില്‍ ഇട്ടു ചുട്ടുകളകയും കല്ലെറികയും ചെയ്തു.
ആകയാല്‍ നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങള്‍ക്കു ഒരനര്‍ത്ഥം നിര്‍മ്മിച്ചു, നിങ്ങള്‍ക്കു വിരോധമായി ഒരു നിരൂപണം നിരൂപിക്കുന്നു; നിങ്ങള്‍ ഔരോരുത്തനും താന്താന്റെ ദുര്‍മ്മാര്‍ഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ നടപ്പും പ്രവൃത്തികളും നന്നാക്കുവിന്‍ .