എന്റെ അതിക്രമം നീ ക്ഷമിക്കാതെയും അകൃത്യം മോചിക്കാതെയും ഇരിക്കുന്നതെന്തു? ഇപ്പോള്‍ ഞാന്‍ പൊടിയില്‍ കിടക്കും; നീ എന്നെ അന്വേഷിച്ചാല്‍ ഞാന്‍ ഇല്ലാതിരിക്കും.
അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
യഹോവയുടെ സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം അവര്‍ക്കും മുമ്പായി പോകുവാനും അവര്‍ക്കും മുമ്പായി വരുവാനും അവരെ പുറത്തു കൊണ്ടുപോകുവാനും
നീ ചെന്നു കൂശ്യനായ ഏബെദ്-മേലെക്കിനോടു പറയേണ്ടതുയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ എന്റെ വചനങ്ങളെ ഈ നഗരത്തിന്മേല്‍ നന്മെക്കല്ല, തിന്മെക്കത്രേ നിവൃത്തിക്കും; അന്നു നീ കാണ്‍കെ അവ നിവൃത്തിയാകും.
പ്രവാചകം, യിസ്രായേലിനെക്കുറിച്ചുള്ള യഹോവയുടെ അരുളപ്പാടു; ആകാശം വിരിക്കയും ഭൂമിയുടെ അടിസ്ഥാനം ഇടുകയും മനുഷ്യന്റെ ആത്മാവിനെ അവന്റെ ഉള്ളില്‍ നിര്‍മ്മിക്കയും ചെയ്തിരിക്കുന്ന യഹോവയുടെ അരുളപ്പാടു.
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാര്‍ നമ്മെ ശിക്ഷിച്ചപ്പോള്‍ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ?