നിങ്ങളോടുകൂടെ പാര്‍ക്കുംന്ന പരദേശി നിങ്ങള്‍ക്കു സ്വദേശിയെപ്പോലെ ഇരിക്കേണം; അവനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.
ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
നോക്കുക; നിര്‍മ്മൂലമാക്കുവാനും പൊളിപ്പാനും നശിപ്പിപ്പാനും ഇടിച്ചുകളവാനും പണിവാനും നടുവാനുംവേണ്ടി ഞാന്‍ നിന്നെ ഇന്നു ജാതികളുടെമേലും രാജ്യങ്ങളുടെമേലും ആക്കിവെച്ചിരിക്കുന്നു എന്നു യഹോവ എന്നോടു കല്പിച്ചു.
ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
11
തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗ്ഗതം; തങ്ങളുടെ നിലങ്ങള്‍ക്കു അവര്‍ തങ്ങളുടെ പേരിടുന്നു.
ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില്‍ ഇഷ്ടപ്പെടുന്നു. സേലാ
14
അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.
എന്റെ അപ്പന്‍ ഇതാ, ഞാന്‍ മരിക്കുന്നു; ഞാന്‍ കനാന്‍ ദേശത്തു എനിക്കുവേണ്ടി വെട്ടിയിരിക്കുന്ന കല്ലറയില്‍ തന്നേ നീ എന്നെ അടക്കേണമെന്നു പറഞ്ഞു എന്നെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു. ആകയാല്‍ ഞാന്‍ പോയി എന്റെ അപ്പനെ അടക്കി മടങ്ങി വരുവാന്‍ അനുവാദത്തിന്നു അപേക്ഷിക്കുന്നു എന്നു ഉണര്‍ത്തിപ്പിന്‍ എന്നു പറഞ്ഞു.
6
നിന്റെ അപ്പന്‍ നിന്നെക്കൊണ്ടു സത്യം ചെയ്യിച്ചതു പോലെ നീ പോയി അവനെ അടക്കുക എന്നു ഫറവോന്‍ കല്പിച്ചു.
7
അങ്ങനെ യോസേഫ് അപ്പനെ അടക്കുവാന്‍ പൊയി; ഫറവോന്റെ ഭൃത്യന്മാരും കോവിലധികാരികളും
8
മിസ്രയീംദേശത്തിലെ പ്രമാണികളും യോസേഫിന്റെ കുടുംബം ഒക്കെയും അവന്റെ സഹോദരന്മാരും പിതൃഭവനവും അവനോടുകൂടെ പോയി; തങ്ങളുടെ കുഞ്ഞുകുട്ടികളെയും ആടുമാടുകളെയും മാത്രം അവര്‍ ഗോശെന്‍ ദേശത്തു വിട്ടേച്ചുപോയി
9
രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.
10
അവര്‍ യോര്‍ദ്ദാന്നക്കരെയുള്ള ഗോരെന്‍ -ആതാദില്‍ എത്തിയപ്പോള്‍ അവിടെവെച്ചു എത്രയും ഗൌരവമായ പ്രലാപം കഴിച്ചു; ഇങ്ങനെ അവന്‍ ഏഴു ദിവസം തന്റെ അപ്പനെക്കുറിച്ചു വിലാപം കഴിച്ചു.
നിരോധത്തില്‍ ഇരിക്കുന്നവളേ, നിലത്തു നിന്നു നിന്റെ ഭാണ്ഡം എടുത്തുകൊള്‍ക.
18
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയില്‍വെച്ചെറിഞ്ഞുകളകയും അവര്‍ക്കും പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.
19
എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാന്‍ അതു എന്റെ ദീനം! ഞാന്‍ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.
20
എന്റെ കൂടാരം കവര്‍ച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കള്‍ എന്നെ വിട്ടുപോയി; അവര്‍ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിര്‍ക്കുംവാനും ആരുമില്ല.
അവന്‍ എല്ലാവരെയും പുറത്താക്കി കുട്ടിയുടെ അപ്പനെയും അമ്മയെയും തന്നോടുകൂടെയുള്ളവരെയും കൂട്ടിക്കൊണ്ടു കുട്ടി കിടക്കുന്ന ഇടത്തുചെന്നു കുട്ടിയുടെ കൈകൂ പിടിച്ചു