1
അങ്ങനെ ശലോമോന്‍ രാജാവു എല്ലാ യിസ്രായേലിന്നും രാജാവായി.
2
അവന്നുണ്ടായിരുന്ന പ്രഭുക്കന്മാര്‍ ആരെന്നാല്‍സാദോക്കിന്റെ മകന്‍ അസര്യാവു പുരോഹിതന്‍ .
3
ശീശയുടെ പുത്രന്മാരായ എലീഹോരെഫും അഹീയാവും രായസക്കാര്‍; അഹീലൂദിന്റെ മകന്‍ യെഹോശാഫാത്ത് മന്ത്രി;
4
യെഹോയാദയുടെ മകന്‍ ബെനായാവു സേനാധിപതി, സാദോക്കും അബ്യാഥാരും പുരോഹിതന്മാര്‍;
5
നാഥാന്റെ മകനായ അസര്യാവു കാര്യക്കാരന്മാരുടെ മേധാവി; നാഥാന്റെ മകനായ സാബൂദ് പുരോഹിതനും രാജാവിന്റെ സ്നേഹിതനുമായിരുന്നു;
6
അഹീശാര്‍ രാജഗൃഹവിചാരകന്‍ ; അബ്ദയുടെ കെന്‍ അദോനീരാം ഊഴിയവേലക്കാരുടെ മേധാവി.
7
രാജാവിന്നും രാജഗൃഹത്തിന്നും ഭോജന പദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുപ്പാന്‍ ശലോമോന്നു യിസ്രായേലിലൊക്കെയും പന്ത്രണ്ടു കാര്യക്കാരന്മാര്‍ ഉണ്ടായിരുന്നു. അവരില്‍ ഔരോരുത്തന്‍ ആണ്ടില്‍ ഔരോമാസത്തേക്കു ഭോജനപദാര്‍ത്ഥങ്ങള്‍ എത്തിച്ചുകൊടുക്കും.
8
അവരുടെ പേരാവിതുഎഫ്രയീംമലനാട്ടില്‍ ബെന്‍ -ഹൂര്‍;
9
മാക്കസ്, ശാല്‍ബീം, ബേത്ത്-ശേമെശ്, ഏലോന്‍ -ബേത്ത്-ഹാനാന്‍ എന്നീ സ്ഥലങ്ങളില്‍ ബെന്‍ -ദേക്കെര്‍;
10
അരുബ്ബോത്തില്‍ ബെന്‍ -ഹേസെര്‍; സോഖോവും ഹേഫെര്‍ദേശം മുഴുവനും അവന്റെ ഇടവക ആയിരുന്നു;
11
നാഫത്ത്-ദോറില്‍ ബെന്‍ -അബീനാദാബ്; അവന്നു ശലോമോന്റെ മകളായ താഫത്ത് ഭാര്യയായിരുന്നു;
12
അഹീലൂദിന്റെ മകനായ ബാനയുടെ ഇടവക താനാക്കും മെഗിദ്ദോവും സാരെഥാന്നരികെ യിസ്രായേലിന്നു താഴെ ബേത്ത്-ശെയാന്‍ മുതല്‍ ആബേല്‍-മെഹോലാവരെയും യൊക്‍ മെയാമിന്റെ അപ്പുറംവരെയുമുള്ള ബേത്ത്-ശെയാന്‍ മുഴുവനും ആയിരുന്നു;
13
ഗിലെയാദിലെ രാമോത്തില്‍ ബെന്‍ -ഗേബെര്‍; അവന്റെ ഇടവക മനശ്ശെയുടെ മകനായ യായീരിന്നു ഗിലെയാദിലുള്ള പട്ടണങ്ങളും മതിലുകളും ചെമ്പോടാമ്പലുകളും ഉള്ള അറുപതു വലിയ പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാശാനിലെ അര്ഗ്ഗോബ് ദേശവും ആയിരുന്നു,
14
മഹനയീമില്‍ ഇദ്ദോവിന്റെ മകന്‍ അഹീനാദാബ്;
15
നഫ്താലിയില്‍ അഹീമാസ്; അവന്‍ ശലോമോന്റെ മകളായ ബാശെമത്തിനെ ഭാര്യയായി പരിഗ്രഹിച്ചു;
16
ആശേരിലും ബെയാലോത്തിലും ഹൂശയിയുടെ മകന്‍ ബാനാ;
17
യിസ്സാഖാരില്‍ പാരൂഹിന്റെ മകനായ യെഹോശാഫാത്ത്;
18
ബെന്യാമീനില്‍ ഏലയുടെ മകനായ ശിമെയി; അമോര്യ രാജാവായ സീഹോന്റെയും
19
ബാശാന്‍ രാജാവായ ഔഗിന്റെയും രാജ്യമായിരുന്ന ഗിലെയദ് ദേശത്തു ഹൂരിന്റെ മകന്‍ ഗേബെര്‍; ആ ദേശത്തു ഒരു കാര്യക്കാരന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.