పూర్వులు
സഭാപ്രസംഗി 2:16
ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഔര്‍മ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷന്‍ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
സങ്കീർത്തനങ്ങൾ 9:6
ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
യെശയ്യാവ് 41:22-26
22
സംഭവിപ്പാനുള്ളതു അവര്‍ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങള്‍ ഇന്നിന്നവയെന്നു അവര്‍ പ്രസ്താവിക്കട്ടെ; അല്ലെങ്കില്‍ സംഭവിപ്പാനുള്ളതു നമ്മെ കേള്‍പ്പിക്കട്ടെ.
23
നിങ്ങള്‍ ദേവന്മാര്‍ എന്നു ഞങ്ങള്‍ അറിയേണ്ടതിന്നു മേലാല്‍ വരുവാനുള്ളതു പ്രസ്താവിപ്പിന്‍ ; ഞങ്ങള്‍ കണ്ടു വിസ്മയിക്കേണ്ടതിന്നു നന്മയെങ്കിലും തിന്മയെങ്കിലും പ്രവര്‍ത്തിപ്പിന്‍ .
24
നിങ്ങള്‍ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവന്‍ കുത്സിതനത്രേ.
25
ഞാന്‍ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവന്‍ വന്നിരിക്കുന്നു; സൂര്യോദയദിക്കില്‍ നിന്നു അവനെ എഴുന്നേല്പിച്ചു; അവന്‍ എന്റെ നാമത്തെ ആരാധിക്കും; അവര്‍ വന്നു ചെളിയെപ്പോലെയും കുശവന്‍ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.
26
ഞങ്ങള്‍ അറിയേണ്ടതിന്നു ആദിമുതലും അവന്‍ നീതിമാന്‍ എന്നു ഞങ്ങള്‍ പറയേണ്ടതിന്നു പണ്ടേയും ആര്‍ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേള്‍പ്പാനോ ആരും ഇല്ല.
യെശയ്യാവ് 42:9
പണ്ടു പ്രസ്താവിച്ചതു ഇതാ, സംഭവിച്ചിരിക്കുന്നു; ഞാന്‍ പുതിയതു അറിയിക്കുന്നു; അതു ഉത്ഭവിക്കുമ്മുമ്പെ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കുന്നു.