అపహాసకులకు బుద్ధిచెప్పువాడు తనకే నింద తెచ్చు కొనును. భక్తిహీనులను గద్దించువానికి అవమానమే కలుగును.
സദൃശ്യവാക്യങ്ങൾ 15:12
പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കല്‍ ചെല്ലുന്നതുമില്ല.
ആദിപുസ്തകം 19:8
പുരുഷന്‍ തൊടാത്ത രണ്ടു പുത്രിമാര്‍ എനിക്കുണ്ടു; അവരെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ പുറത്തു കൊണ്ടുവരാം; നിങ്ങള്‍ക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊള്‍വിന്‍ ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവര്‍ എന്റെ വീട്ടിന്റെ നിഴലില്‍ വന്നതു എന്നു പറഞ്ഞു.
ആദിപുസ്തകം 19:9
മാറിനില്‍ക്ക എന്നു അവര്‍ പറഞ്ഞു. ഇവനൊരുത്തന്‍ പരദേശിയായി വന്നു പാര്‍ക്കുംന്നു; ന്യായംവിധിപ്പാനും ഭാവിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ അവരോടു ഭാവിച്ചതിലധികം നിന്നോടു ദോഷം ചെയ്യും എന്നും അവര്‍ പറഞ്ഞു ലോത്തിനെ ഏറ്റവും തിക്കി വാതില്‍ പൊളിപ്പാന്‍ അടുത്തു.
1 രാജാക്കന്മാർ 18:17
ആഹാബ് ഏലീയാവെ കണ്ടപ്പോള്‍ അവനോടുആര്‍ ഇതു? യിസ്രായേലിനെ കഷ്ടപ്പെടുത്തുന്നവനോ എന്നു ചോദിച്ചു.
1 രാജാക്കന്മാർ 21:20
ആഹാബ് ഏലീയാവോടുഎന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന്‍ പറഞ്ഞതെന്തെന്നാല്‍അതേ, ഞാന്‍ കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
1 രാജാക്കന്മാർ 22:24
അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവിന്റെ ചെകിട്ടത്തു അടിച്ചുനിന്നോടു അരുളിച്ചെയ്‍വാന്‍ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
1 രാജാക്കന്മാർ 22:27
ഞാന്‍ സമാധാനത്തോടെ വരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവും കൊടുത്തു പോഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു അവരോടു പറക.
2 ദിനവൃത്താന്തം 24:20-22
20
എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖര്‍യ്യാവിന്റെ മേല്‍ വന്നു; അവന്‍ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതുദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു ശുഭം വരുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവന്‍ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
21
എന്നാല്‍ അവര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍വെച്ചു അവനെ കല്ലെറിഞ്ഞു.
22
അങ്ങനെ യോവാശ്രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഔര്‍ക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവന്‍ മരിക്കുമ്പോള്‍യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 25:15
അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവന്‍ ഒരു പ്രവാചകനെ അവന്റെ അടുക്കല്‍ അയച്ചു; നിന്റെ കയ്യില്‍നിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാന്‍ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
2 ദിനവൃത്താന്തം 25:16
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു അവനോടുഞങ്ങള്‍ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കിനീ എന്റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
2 ദിനവൃത്താന്തം 36:16
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.