దానియందు ప్రవేశింపక తప్పించుకొని తిరుగుము. దానినుండి తొలగి సాగిపొమ్ము
സദൃശ്യവാക്യങ്ങൾ 5:8
നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
സദൃശ്യവാക്യങ്ങൾ 6:5
മാന്‍ നായാട്ടുകാരന്റെ കയ്യില്‍നിന്നും പക്ഷി വേട്ടക്കാരന്റെ കയ്യില്‍നിന്നും എന്നപോലെ നീ നിന്നെത്തന്നേ വിടുവിക്ക,
പുറപ്പാട് 23:7
കള്ളക്കാര്യം വിട്ടു അകന്നിരിക്ക; കുറ്റമില്ലാത്തവനെയും നീതിമാനെയും കൊല്ലരുതു; ഞാന്‍ ദുഷ്ടനെ നീതീകരിക്കയില്ലല്ലോ.
ഇയ്യോബ് 11:14
നിന്റെ കയ്യില്‍ ദ്രോഹം ഉണ്ടെങ്കില്‍ അതിനെ അകറ്റുക; നീതികേടു നിന്റെ കൂടാരങ്ങളില്‍ പാര്‍പ്പിക്കരുതു.
ഇയ്യോബ് 22:23
സര്‍വ്വശക്തങ്കലേക്കു തിരിഞ്ഞാല്‍ നീ അഭിവൃദ്ധിപ്രാപിക്കും; നീതികേടു നിന്റെ കൂടാരങ്ങളില്‍നിന്നു അകറ്റിക്കളയും.
യെശയ്യാവ് 33:15
നീതിയായി നടന്നു നേര്‍ പറകയും പീഡനത്താല്‍ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേള്‍ക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവന്‍ ;
എഫെസ്യർ 5:11
ഇരുട്ടിന്റെ നിഷ്ഫലപ്രവൃത്തികളില്‍ കൂട്ടാളികള്‍ ആകരുതു; അവയെ ശാസിക്ക അത്രേ വേണ്ടതു.
1 തെസ്സലൊനീക്യർ 5:22
സകലവിധദോഷവും വിട്ടകലുവിന്‍ .