ఆమె తాను బ్రదుకు దినములన్నియు అతనికి మేలు చేయును గాని కీడేమియు చేయదు
1 ശമൂവേൽ 25:18-22
18
ഉടനെ അബീഗയില്‍ ഇരുനൂറു അപ്പവും രണ്ടു തുരുത്തി വീഞ്ഞും പാകം ചെയ്ത അഞ്ചു ആടും അഞ്ചു പറ മലരും നൂറു ഉണക്ക മുന്തിരിക്കുലയും ഇരുനൂറു അത്തിയടയും എടുത്തു കഴുതപ്പുറത്തു കയറ്റി ബാല്യക്കാരോടു;
19
നിങ്ങള്‍ എനിക്കു മുമ്പായി പോകുവിന്‍ ; ഞാന്‍ ഇതാ, പിന്നാലെ വരുന്നു എന്നു പറഞ്ഞു. തന്റെ ഭര്‍ത്താവായ നാബാലിനോടു അവള്‍ ഒന്നും അറിയിച്ചില്ലതാനും.
20
അവള്‍ കഴുതപ്പുറത്തു കയറി മലയുടെ മറവില്‍കൂടി ഇറങ്ങിച്ചെല്ലുമ്പോള്‍ ഇതാ, ദാവീദും അവന്റെ ആളുകളും അവളുടെ നേരെ വരുന്നു; അവള്‍ അവരെ എതിരേറ്റു.
21
എന്നാല്‍ ദാവീദ്മരുഭൂമിയില്‍ അവന്നു ഉണ്ടായിരുന്നതൊക്കെയും ഞാന്‍ വെറുതെയല്ലോ കാത്തതു; അവന്റെ വക ഒന്നും കാണാതെ പോയതുമില്ല; അവനോ നന്മെക്കു പകരം എനിക്കു തിന്മചെയ്തു.
22
അവന്നുള്ള സകലത്തിലും പുരുഷപ്രജയായ ഒന്നിനെയെങ്കിലും പുലരുംവരെ ഞാന്‍ ജീവനോടെ വെച്ചേച്ചാല്‍ ദൈവം ദാവീദിന്റെ ശത്രുക്കള്‍ക്കു തക്കവണ്ണവും അധികവും ചെയ്യട്ടെ എന്നു പറഞ്ഞിരുന്നു.