ఆమె పెనిమిటి ఆమెయందు నమి్మకయుంచును అతని లాభప్రాప్తికి వెలితి కలుగదు
2 രാജാക്കന്മാർ 4:9
അവള്‍ തന്റെ ഭര്‍ത്താവിനോടുനമ്മുടെ വഴിയായി കൂടക്കൂടെ കടന്നുപോകുന്ന ഈയാള്‍ വിശുദ്ധനായോരു ദൈവപുരുഷന്‍ എന്നു ഞാന്‍ കാണുന്നു.
2 രാജാക്കന്മാർ 4:10
നാം ചുവരോടുകൂടിയ ചെറിയോരു മാളികമുറി പണിതുണ്ടാക്കുക; അതില്‍ അവന്നു ഒരു കട്ടിലും ഒരു മേശയും ഒരു നാല്‍ക്കാലിയും ഒരു നിലവിളക്കും വേക്കും; അവന്‍ നമ്മുടെ അടുക്കല്‍ വരുമ്പോള്‍ അവന്നു അവിടെ കയറി പാര്‍ക്കാമല്ലോ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:22
പിന്നെ അവള്‍ തന്റെ ഭര്‍ത്താവിനെ വിളിച്ചുഞാന്‍ വേഗത്തില്‍ ദൈവപുരുഷന്റെ അടുക്കലോളം പോയിവരേണ്ടതിന്നു എനിക്കു ഒരു ബാല്യക്കാരനെയും ഒരു കഴുതയെയും അയച്ചുതരേണമേ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:23
അതിന്നു അവന്‍ ഇന്നു നീ അവന്റെ അടുക്കല്‍ പോകുന്നതു എന്തിന്നു? ഇന്നു അമാവാസ്യയല്ല, ശബ്ബത്തും അല്ലല്ലോ എന്നു പറഞ്ഞു. വേണ്ടതില്ല എന്നു അവള്‍ പറഞ്ഞു.
1 പത്രോസ് 3:1-7
1
ഭാര്‍യ്യമാരേ, നിങ്ങളുടെ ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിപ്പിന്‍ ; അവരില്‍ വല്ലവരും വചനം അനുസരിക്കാത്തപക്ഷം ഭയത്തോടുകൂടിയ നിങ്ങളുടെ നിര്‍മ്മലമായ നടപ്പു കണ്ടറിഞ്ഞു
2
വചനം കൂടാതെ ഭാര്യമാരുടെ നടപ്പിനാല്‍ ചേര്‍ന്നുവരുവാന്‍ ഇടയാകും.
3
നിങ്ങളുടെ അലങ്കാരം തലമുടി പിന്നുന്നതും പൊന്നണിയുന്നതും വസ്ത്രം ധരിക്കുന്നതും ഇങ്ങനെ പുറമേയുള്ളതല്ല,
4
സൌമ്യതയും സാവധാനതയുമുള്ള മനസ്സു എന്ന അക്ഷയഭൂഷണമായ ഹൃദയത്തിന്റെ ഗൂഢമനുഷ്യന്‍ തന്നേ ആയിരിക്കേണം; അതു ദൈവസന്നിധിയില്‍ വിലയേറിയതാകുന്നു.
5
ഇങ്ങനെയല്ലോ പണ്ടു ദൈവത്തില്‍ പ്രത്യാശവെച്ചിരുന്ന വിശുദ്ധസ്ത്രീകള്‍ തങ്ങളെത്തന്നേ അലങ്കരിച്ചു ഭര്‍ത്താക്കന്മാര്‍ക്കും കീഴടങ്ങിയിരിരുന്നതു.
6
അങ്ങനെ സാറാ അബ്രാഹാമിനെ യജമാനന്‍ എന്നു വിളിച്ചു അനുസരിച്ചിരുന്നു; നന്മ ചെയ്തു യാതൊരു ഭീഷണിയും പേടിക്കാതിരുന്നാല്‍ നിങ്ങള്‍ അവളുടെ മക്കള്‍ ആയിത്തീര്‍ന്നു.
7
അങ്ങനെ തന്നേ ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ പ്രാര്‍ത്ഥനെക്കു മുടക്കം വരാതിരിക്കേണ്ടതിന്നു വിവേകത്തോടെ ഭാര്യമാരോടുകൂടെ വസിച്ചു, സ്ത്രീജനം ബലഹീനപാത്രം എന്നും അവര്‍ ജീവന്റെ കൃപെക്കു കൂട്ടവകാശികള്‍ എന്നും ഔര്‍ത്തു അവര്‍ക്കും ബഹുമാനം കൊടുപ്പിന്‍ .