తరము
സദൃശ്യവാക്യങ്ങൾ 30:12-14
12
തങ്ങള്‍ക്കു തന്നേ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13
അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു -- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു --
14
എളിയവരെ ഭൂമിയില്‍നിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയില്‍നിന്നും തിന്നുകളവാന്‍ തക്കവണ്ണം മുമ്പല്ലു വാളായും അണപ്പല്ലു കത്തിയായും ഇരിക്കുന്നോരു തലമുറ!
മത്തായി 3:7
തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലര്‍ വരുന്നതു കണ്ടാറെ അവന്‍ അവരോടു പറഞ്ഞതുസര്‍പ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഔടിപ്പോകുവാന്‍ നിങ്ങള്‍ക്കു ഉപദേശിച്ചുതന്നതു ആര്‍?
1 പത്രോസ് 2:9
നിങ്ങളോ അന്ധകാരത്തില്‍നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സല്‍ഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവര്‍ഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു.
శపించుచు
സദൃശ്യവാക്യങ്ങൾ 30:17
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍ കുഞ്ഞുകള്‍ തിന്നുകയും ചെയ്യും.
സദൃശ്യവാക്യങ്ങൾ 20:20
ആരെങ്കിലും അപ്പനെയോ അമ്മയെയോ ദുഷിച്ചാല്‍ അവന്റെ വിളകൂ കൂരിരുട്ടില്‍ കെട്ടുപോകും.
ലേവ്യപുസ്തകം 20:9
അപ്പനെയോ അമ്മയെയോ ശപിക്കുന്നവന്‍ മരണശിക്ഷ അനുഭവിക്കേണം; അവന്‍ അപ്പനെയും അമ്മയെയും ശപിച്ചു; അവന്റെ രക്തം അവന്റെ മേല്‍ ഇരിക്കും.
ആവർത്തനം 21:20
ഞങ്ങളുടെ ഈ മകന്‍ ശഠനും മത്സരിയും ഞങ്ങളുടെ വാക്കു കേള്‍ക്കാത്തവനും തിന്നിയും കുടിയനും ആകുന്നു എന്നു പട്ടണത്തിലെ മൂപ്പന്മാരോടു പറയേണം.
ആവർത്തനം 21:21
പിന്നെ അവന്റെ പട്ടണക്കാര്‍ എല്ലാവരും അവനെ കല്ലെറിഞ്ഞുകൊല്ലേണം. ഇങ്ങനെ നിങ്ങളുടെ ഇടയില്‍നിന്നു ദോഷം നീക്കിക്കളയേണം; യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
ആവർത്തനം 27:16
അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ . ജനമെല്ലാംആമേന്‍ എന്നു പറയേണം.
മത്തായി 15:4-6
4
അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ ദുഷിക്കുന്നവന്‍ മരിക്കേണം എന്നും ദൈവം കല്പിച്ചുവല്ലോ.
5
നിങ്ങളോ ഒരുത്തന്‍ അപ്പനോടു എങ്കിലും അമ്മയോടു എങ്കിലുംനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നു പറഞ്ഞാല്‍
6
അവന്‍ അപ്പനെ ബഹുമാനിക്കേണ്ടാ എന്നു പറയുന്നു; ഇങ്ങനെ നിങ്ങളുടെ സന്പ്രദായത്താല്‍ നിങ്ങള്‍ ദൈവവചനത്തെ ദുര്‍ബ്ബലമാക്കിയിരിക്കുന്നു.
മർക്കോസ് 7:10-13
10
നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നും അപ്പനെയോ അമ്മയെയോ പ്രാകുന്നവന്‍ മരിക്കേണം എന്നു മോശെ പറഞ്ഞുവല്ലോ.
11
നിങ്ങളോ ഒരു മനുഷ്യന്‍ അപ്പനോടോ അമ്മയോടോനിനക്കു എന്നാല്‍ ഉപകാരമായി വരേണ്ടതു വഴിപാടു എന്നര്‍ത്ഥമുള്ള കൊര്‍ബ്ബാന്‍ എന്നു പറഞ്ഞാല്‍ മതി എന്നു പറയുന്നു.
12
തന്റെ അപ്പന്നോ അമ്മെക്കോ മേലാല്‍ ഒന്നും ചെയ്‍വാന്‍ അവനെ സമ്മതിക്കുന്നതുമില്ല.
13
ഇങ്ങനെ നിങ്ങള്‍ ഉപദേശിക്കുന്ന സന്പ്രദായത്താല്‍ ദൈവകല്പന ദുര്‍ബ്ബലമാക്കുന്നു; ഈ വക പലതും നിങ്ങള്‍ ചെയ്യുന്നു.
doth
1 തിമൊഥെയൊസ് 5:4
വല്ല വിധവേക്കും പുത്രപൌത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പെ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ചു അമ്മയപ്പന്മാര്‍ക്കും പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.
1 തിമൊഥെയൊസ് 5:8
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.