If a wise man contendeth with a foolish man, whether he rage or laugh, there is no rest.
സദൃശ്യവാക്യങ്ങൾ 26:4
നീയും മൂഢനെപ്പോലെ ആകാതിരിക്കേണ്ടതിന്നു അവന്റെ ഭോഷത്വംപോലെ അവനോടു ഉത്തരം പറയരുതു.
സഭാപ്രസംഗി 10:13
അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
മത്തായി 7:6
വിശുദ്ധമായതു നായ്ക്കള്‍ക്കു കൊടുക്കരുതു; നിങ്ങളുടെ മുത്തുകളെ പന്നികളുടെ മുമ്പില്‍ ഇടുകയുമരുതു; അവ കാല്‍കൊണ്ടു അവ ചവിട്ടുകയും തിരിഞ്ഞു നിങ്ങളെ ചീന്തിക്കളകയും ചെയ്‍വാന്‍ ഇടവരരുതു.
മത്തായി 11:17-19
17
ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തംചെയ്തില്ല; ഞങ്ങള്‍ വിലാപം പാടി, നിങ്ങള്‍ മാറത്തടിച്ചില്ല; എന്നു വിളിച്ചുപറയുന്ന കുട്ടികളോടു അതു തുല്യം.
18
യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; അവന്നു ഭൂതമുണ്ടെന്നു അവര്‍ പറയുന്നു.
19
മുനഷ്യപുത്രന്‍ തിന്നും കുടിച്ചുംകൊണ്ടു വന്നു; തിന്നിയും കുടിയനുമായ മനുഷ്യന്‍ ; ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന്‍ എന്നു അവര്‍ പറയുന്നു; ജ്ഞാനമോ തന്റെ പ്രവൃത്തികളാല്‍ നീതീകരിക്കപ്പെട്ടിരിക്കുന്നു.”