മൂന്നില്‍ ഒരംശം ഞാന്‍ തീയില്‍ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധനകഴിക്കും; അവര്‍ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്കും ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും; യഹോവ എന്റെ ദൈവം എന്നു അവരും പറയും.
അഴിഞ്ഞുപോകുന്നതും തീയില്‍ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാള്‍ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാന്‍ അങ്ങനെ ഇടവരും.
പ്രിയമുള്ളവരേ, നിങ്ങള്‍ക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കല്‍ ഒരു അപൂര്‍വ്വകാര്‍യ്യം നിങ്ങള്‍ക്കു വന്നുകൂടി എന്നു വച്ചു അതിശയിച്ചുപോകരുതു.
അപ്പോള്‍ ശൌല്‍ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായിഅവര്‍ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാന്‍ എന്തുള്ളു എന്നു അവന്‍ പറഞ്ഞു.
രാജാവിന്റെ അടുക്കല്‍ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
7
നാലുസംവത്സരം കഴിഞ്ഞപ്പോള്‍ അബ്ശാലോം രാജാവിനോടു പറഞ്ഞതുഞാന്‍ യഹോവേക്കു നേര്‍ന്ന ഒരു നേര്‍ച്ച ഹെബ്രോനില്‍ ചെന്നു കഴിപ്പാന്‍ അനുവാദം തരേണമേ.
8
യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാല്‍ യഹോവേക്കു ഒരു ആരാധന കഴിക്കും എന്നു അടിയന്‍ അരാമിലെ ഗെശൂരില്‍ പാര്‍ത്ത കാലം ഒരു നേര്‍ച്ച നേര്‍ന്നിരുന്നു.
9
രാജാവു അവനോടുസമാധാനത്തോടെ പോക എന്നു പറഞ്ഞു. അവന്‍ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
10
എന്നാല്‍ അബ്ശാലോം യിസ്രായേല്‍ഗോത്രങ്ങളില്‍ എല്ലാടവും ചാരന്മാരെ അയച്ചുനിങ്ങള്‍ കാഹളനാദം കേള്‍ക്കുമ്പോള്‍ അബ്ശാലോം ഹെബ്രോനില്‍ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിന്‍ എന്നു പറയിച്ചിരുന്നു.
11
അബ്ശാലോമിനോടുകൂടെ യെരൂശലേമില്‍നിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേര്‍ പോയിരുന്നു. അവര്‍ ഒന്നും അറിയാതെ തങ്ങളുടെ പരമാര്‍ത്ഥതയിലായിരുന്നു പോയതു.
12
അബ്ശാലോം യാഗം കഴിക്കുമ്പോള്‍ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെല്‍ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനില്‍നിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കല്‍ വന്നുകൂടുകയാല്‍ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.