so
സദൃശ്യവാക്യങ്ങൾ 26:22
ഏഷണിക്കാരന്റെ വാക്കു സ്വാദുഭോജനംപോലെ; അതു വയറ്റിന്റെ അറകളിലേക്കു ചെല്ലുന്നു.
സദൃശ്യവാക്യങ്ങൾ 16:28
വക്രതയുള്ള മനുഷ്യന്‍ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരന്‍ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
സദൃശ്യവാക്യങ്ങൾ 22:10
പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പോയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
യാക്കോബ് 3:6
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതിലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല്‍ അതിന്നു തീ പിടിക്കയും ചെയ്യുന്നു.