so
സംഖ്യാപുസ്തകം 23:8
ദൈവം ശപിക്കാത്തവനെ ഞാന്‍ എങ്ങനെ ശപിക്കും? യഹോവ പ്രാകാത്തവനെ ഞാന്‍ എങ്ങനെ പ്രാകും?
ആവർത്തനം 23:4
നിങ്ങള്‍ മിസ്രയീമില്‍നിന്നു വരുമ്പോള്‍ അവര്‍ അപ്പവും വെള്ളവുംകൊണ്ടു വഴിയില്‍ നിങ്ങളെ വന്നെതിരേല്‍ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ അവര്‍ മെസൊപൊത്താമ്യയിലെ പെഥോരില്‍നിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
ആവർത്തനം 23:5
എന്നാല്‍ ബിലെയാമിന്നു ചെവികൊടുപ്പാന്‍ നിന്റെ ദൈവമായ യഹോവേക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീര്‍ത്തു.
1 ശമൂവേൽ 14:28
അപ്പോള്‍ ജനത്തില്‍ ഒരുത്തന്‍ ഇന്നു യാതൊരു ആഹാരമെങ്കിലും കഴിക്കുന്നവന്‍ ശപിക്കപ്പെട്ടവന്‍ എന്നു പറഞ്ഞു നിന്റെ അപ്പന്‍ ജനത്തെക്കൊണ്ടു സത്യം ചെയ്യിച്ചിട്ടുണ്ടു; ജനം ക്ഷീണിച്ചുമിരിക്കുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 14:29
അതിന്നു യോനാഥാന്‍ എന്റെ അപ്പന്‍ ദേശത്തെ കഷ്ടത്തിലാക്കി; ഞാന്‍ ഈ തേന്‍ ഒരല്പം ആസ്വദിക്കകൊണ്ടു എന്റെ കണ്ണു തെളിഞ്ഞതു കണ്ടില്ലയോ?
1 ശമൂവേൽ 17:43
ഫെലിസ്ത്യന്‍ ദാവീദിനോടുനീ വടികളുമായി എന്റെ നേരെ വരുവാന്‍ ഞാന്‍ നായോ എന്നു ചോദിച്ചു, തന്റെ ദേവന്മാരുടെ നാമം ചൊല്ലി ദാവീദിനെ ശപിച്ചു.
2 ശമൂവേൽ 16:12
ഇങ്ങനെ ദാവീദും അവന്റെ ആളുകളും വഴിനടന്നു പോകുമ്പോള്‍ ശിമെയിയും മലഞ്ചരിവില്‍ കൂടി അടുത്തു നടന്നു; നടന്നുകൊണ്ടു ശപിക്കയും കല്ലും പൂഴിയും വാരി അവനെ എറികയും ചെയ്തു.
നെഹെമ്യാവു 13:2
അവര്‍ അപ്പവും വെള്ളവുംകൊണ്ടു യിസ്രായേല്‍മക്കളെ എതിരേറ്റുവരാതെ അവരെ ശപിക്കേണ്ടതിന്നു അവര്‍ക്കും വിരോധമായി ബിലെയാമിനെ കൂലിക്കു വിളിച്ചു; എങ്കിലും നമ്മുടെ ദൈവം ആ ശാപത്തെ അനുഗ്രഹമാക്കി എന്നു എഴുതിയിരിക്കുന്നതു കണ്ടു.
സങ്കീർത്തനങ്ങൾ 109:28
യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവര്‍ അറിയേണ്ടതിന്നു തന്നേ.