ചെറിയോരു പട്ടണം ഉണ്ടായിരുന്നു; അതില്‍ മനുഷ്യര്‍ ചുരുക്കമായിരുന്നു; വലിയോരു രാജാവു അതിന്റെ നേരെ വന്നു, അതിനെ നിരോധിച്ചു, അതിന്നെതിരെ വലിയ കൊത്തളങ്ങള്‍ പണിതു.
15
എന്നാല്‍ അവിടെ സാധുവായോരു ജ്ഞാനി പാര്‍ത്തിരുന്നു; അവന്‍ തന്റെ ജ്ഞാനത്താല്‍ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഔര്‍ത്തില്ല.
16
ജ്ഞാനം ബലത്തെക്കാള്‍ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാന്‍ പറഞ്ഞു.
17
മൂഢന്മാരെ ഭരിക്കുന്നവന്റെ അട്ടഹാസത്തെക്കാള്‍ സാവധാനത്തില്‍ പറയുന്ന ജ്ഞാനികളുടെ വചനങ്ങള്‍ നല്ലതു.
18
യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാല്‍ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.
എങ്കിലും യഹോവയെ കാത്തിരിക്കുന്നവര്‍ ശക്തിയെ പുതുക്കും; അവര്‍ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവര്‍ തളര്‍ന്നുപോകാതെ ഔടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.