എഴുത്തില്‍ അവള്‍ എഴുതിയിരുന്നതെന്തെന്നാല്‍നിങ്ങള്‍ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിന്‍ .
10
നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിഅവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍ ; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
11
അവന്റെ പട്ടണത്തില്‍ പാര്‍ക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര്‍ ഈസേബെല്‍ പറഞ്ഞയച്ചതു പോലെയും അവള്‍ കൊടുത്തയച്ച എഴുത്തില്‍ എഴുതിയിരുന്നതുപോലെയും ചെയ്തു.
12
അവര്‍ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയില്‍ പ്രധാനസ്ഥലത്തിരുത്തി.
13
നീചന്മാരായ രണ്ടു ആളുകള്‍ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍ ജനത്തിന്റെ മുമ്പില്‍ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
യഹോവ സാത്താനോടുഎന്റെ ദാസനായ ഇയ്യോബിന്റെമേല്‍ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ; അവന്‍ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.
എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍ അറെക്കപ്പെട്ടവര്‍ കുലപാതകന്മാര്‍, ദുര്‍ന്നടപ്പുകാര്‍, ക്ഷുദ്രക്കാര്‍, ബിംബാരാധികള്‍ എന്നിവര്‍ക്കും ഭോഷകുപറയുന്ന ഏവര്‍ക്കും ഉള്ള ഔഹരി തീയും ഗന്ധകവും കത്തുന്ന പൊയ്കയിലത്രേഅതു രണ്ടാമത്തെ മരണം.
നായ്ക്കളും ക്ഷുദ്രക്കാരും ദുര്‍ന്നടപ്പുകാരും കുലപാതകന്മാരും ബിംബാരാധികളും ഭോഷ്കില്‍ പ്രിയപ്പെടുകയും അതിനെ പ്രവര്‍ത്തിക്കയും ചെയ്യുന്ന ഏവനും പുറത്തു തന്നേ.