Excellent speech
സദൃശ്യവാക്യങ്ങൾ 26:7
മൂഢന്മാരുടെ വായിലെ സദൃശവാക്യം മുടന്തന്റെ കാല്‍ ഞാന്നു കിടക്കുന്നതുപോലെ.
സങ്കീർത്തനങ്ങൾ 50:16
എന്നാല്‍ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നുനീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തു കാര്യം?
സങ്കീർത്തനങ്ങൾ 50:17
നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകില്‍ എറിഞ്ഞുകളയുന്നുവല്ലോ.
മത്തായി 7:5
കപട ഭക്തിക്കാരാ, മുമ്പെ സ്വന്തകണ്ണില്‍നിന്നു കോല്‍ എടുത്തുകളക; പിന്നെ സഹോദരന്റെ കണ്ണില്‍ കരടു എടുത്തുകളവാന്‍ വെടിപ്പായി കാണും.
much
സദൃശ്യവാക്യങ്ങൾ 16:10-13
10
രാജാവിന്റെ അധരങ്ങളില്‍ അരുളപ്പാടുണ്ടു; ന്യായവിധിയില്‍ അവന്റെ വായ് പിഴെക്കുന്നതുമില്ല.
11
ഒത്ത വെള്ളിക്കോലും ത്രാസും യഹോവേക്കുള്ളവ; സഞ്ചിയിലെ പടി ഒക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
12
ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്‍ക്കും വെറുപ്പു; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നതു.
13
നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്‍ക്കും പ്രസാദം; നേര്‍ പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.
സദൃശ്യവാക്യങ്ങൾ 29:12
അധിപതി നുണ കേള്‍പ്പാന്‍ തുടങ്ങിയാല്‍ അവന്റെ ഭൃത്യന്മാരൊക്കെയും ദുഷ്ടന്മാരാകും.
2 ശമൂവേൽ 23:3
യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിന്‍ പാറ എന്നോടു അരുളിച്ചെയ്തുമനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍ ,
ഇയ്യോബ് 34:12
ദൈവം ദുഷ്ടത പ്രവര്‍ത്തിക്കയില്ല നിശ്ചയം; സര്‍വ്വശക്തന്‍ ന്യായം മറിച്ചുകളകയുമില്ല.
സങ്കീർത്തനങ്ങൾ 101:3-5
3
ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
4
ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
5
വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
lying lips
സദൃശ്യവാക്യങ്ങൾ 12:19
സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.