13
അപ്പോള്‍ നെബൂഖദ്നേസര്‍ ഉഗ്രകോപവും ക്രോധവും പൂണ്ടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവിനെയും കൊണ്ടുവരുവാന്‍ കല്പിച്ചു; ആ പുരുഷന്മാരെ രാജസന്നിധിയില്‍ കൊണ്ടുവന്നു.
14
നെബൂഖദ് നേസര്‍ അവരോടു കല്പിച്ചതുശദ്രക്കേ, മേശക്കേ, അബേദ്നെഗോവേ, നിങ്ങള്‍ എന്റെ ദേവന്മാരെ സേവിക്കയോ ഞാന്‍ നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല എന്നുള്ളതു നേര്‍തന്നേയോ?
15
ഇപ്പോള്‍ കാഹളം, കുഴല്‍, തംബുരു, കിന്നരം, വീണ, നാഗസ്വരം മുതലായ സകലവിധ വാദ്യനാദവും കേള്‍ക്കുന്ന സമയത്തു നിങ്ങള്‍, ഞാന്‍ പ്രതിഷ്ഠിച്ച ബിംബത്തെ വീണു നമസ്കരിപ്പാന്‍ ഒരുങ്ങിയിരുന്നാല്‍ നന്നു; നമസ്കരിക്കാതെയിരുന്നാലോ ഈ നാഴികയില്‍ തന്നേ നിങ്ങളെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും; നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിക്കാകുന്ന ദേവന്‍ ആര്‍?
16
ശദ്രക്കും മേശക്കും അബേദ്നെഗോവും രാജാവിനോടുനെബൂഖദ്നേസരേ, ഈ കാര്യത്തില്‍ ഉത്തരം പറവാന്‍ ആവശ്യമില്ല.
17
ഞങ്ങള്‍ സേവിക്കുന്ന ദൈവത്തിന്നു ഞങ്ങളെ വിടുവിപ്പാന്‍ കഴിയുമെങ്കില്‍, അവന്‍ ഞങ്ങളെ എരിയുന്ന തീച്ചൂളയില്‍നിന്നും രാജാവിന്റെ കയ്യില്‍നിന്നും വിടുവിക്കും.
18
അല്ലെങ്കിലും ഞങ്ങള്‍ രാജാവിന്റെ ദേവന്മാരെ സേവിക്കയില്ല. രാജാവു നിര്‍ത്തിയ സ്വര്‍ണ്ണബിംബത്തെ നമസ്കരിക്കയുമില്ല എന്നു അറിഞ്ഞാലും എന്നു ഉത്തരം പറഞ്ഞു.
19
അപ്പോള്‍ നെബൂഖദ് നേസരിന്നു കോപം മുഴുത്തു ശദ്രക്കിന്റെയും മേശക്കിന്റെയും അബേദ്നെഗോവിന്റെയും നേരെ മുഖഭാവം മാറി; ചൂള പതിവായി ചൂടുപിടിപ്പിച്ചതില്‍ ഏഴുമടങ്ങു ചൂടുപിടിപ്പിപ്പാന്‍ അവന്‍ കല്പിച്ചു.
20
അവന്‍ തന്റെ സൈന്യത്തിലെ മഹാബലവാന്മാരായ ചില പുരുഷന്മാരോടു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളവാന്‍ കല്പിച്ചു.
21
അങ്ങനെ അവര്‍ ആ പുരുഷന്മാരെ, അവരുടെ കാല്‍ചട്ട, കുപ്പായം, മേലാട മുതലായ വസ്ത്രങ്ങളോടുകൂടെ ബന്ധിച്ചു എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളഞ്ഞു.
22
രാജകല്പന കര്‍ശനമായിരിക്കകൊണ്ടും ചൂള അത്യന്തം ചൂടായിരിക്കകൊണ്ടും ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും എടുത്തു കൊണ്ടുപോയ പുരുഷന്മാരെ അഗ്നിജ്വാല ദഹിപ്പിച്ചുകളഞ്ഞു.
23
ശദ്രക്, മേശക്, അബേദ്നെഗോ എന്നീ മൂന്നു പുരുഷന്മാരോ ബന്ധിക്കപ്പെട്ടവരായി എരിയുന്ന തീച്ചൂളയില്‍ വീണു.
24
നെബൂഖദ്നേസര്‍രാജാവു ഭ്രമിച്ചു വേഗത്തില്‍ എഴുന്നേറ്റു മന്ത്രിമാരോടുനാം മൂന്നു പുരുഷന്മാരെ അല്ലയോ ബന്ധിച്ചു തീയില്‍ ഇട്ടതു ഇന്നു ചോദിച്ചതിന്നു അവര്‍സത്യം തന്നേ രാജാവേ എന്നു രാജാവിനോടു ഉണര്‍ത്തിച്ചു.
25
അതിന്നു അവന്‍ നാലു പുരുഷന്മാര്‍ കെട്ടഴിഞ്ഞു തീയില്‍ നടക്കുന്നതു ഞാന്‍ കാണുന്നു; അവര്‍ക്കും ഒരു കേടും തട്ടീട്ടില്ല; നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു എന്നു കല്പിച്ചു.