నీతిమంతుని నోరు
സദൃശ്യവാക്യങ്ങൾ 10:20
നീതിമാന്റെ നാവു മേത്തരമായ വെള്ളി; ദുഷ്ടന്മാരുടെ ഹൃദയമോ നിസ്സാരം.
സദൃശ്യവാക്യങ്ങൾ 10:21
നീതിമാന്റെ അധരങ്ങള്‍ പലരെയും പോഷിപ്പിക്കും; ഭോഷന്മാരോ ബുദ്ധിഹീനതയാല്‍ മരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 10:32
നീതിമാന്റെ അധരങ്ങള്‍ പ്രസാദകരമായതു അറിയുന്നു; ദുഷ്ടന്മാരുടെ വായോ വക്രതയുള്ളതാകുന്നു.
സദൃശ്യവാക്യങ്ങൾ 13:14
ജ്ഞാനിയുടെ ഉപദേശം ജീവന്റെ ഉറവാകുന്നു; അതിനാല്‍ മരണത്തിന്റെ കണികളെ ഒഴിഞ്ഞുപോകും.
സദൃശ്യവാക്യങ്ങൾ 15:7
ജ്ഞാനികളുടെ അധരങ്ങള്‍ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
സദൃശ്യവാക്യങ്ങൾ 16:22-24
22
വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു. ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്വം തന്നേ.
23
ജ്ഞാനിയുടെ ഹൃദയം അവന്റെ വായെ പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ദ്ധിപ്പിക്കുന്നു.
24
ഇമ്പമുള്ള വാക്കു തേന്‍ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നേ;
സദൃശ്യവാക്യങ്ങൾ 18:4
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുകൂള്ള തോടും ആകുന്നു.
സദൃശ്യവാക്യങ്ങൾ 20:15
പൊന്നും അനവധി മുത്തുകളും ഉണ്ടല്ലോ; പരിജ്ഞാനമുള്ള അധരങ്ങളോ വിലയേറിയ ആഭരണം.
സങ്കീർത്തനങ്ങൾ 37:30
ദുഷ്ടന്‍ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാന്‍ നോക്കുന്നു.
സങ്കീർത്തനങ്ങൾ 37:31
യഹോവ അവനെ അവന്റെ കയ്യില്‍ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തില്‍ അവനെ കുറ്റംവിധിക്കയുമില്ല.
എഫെസ്യർ 4:29
കേള്‍ക്കുന്നവര്‍ക്കും കൃപ ലഭിക്കേണ്ടതിന്നു ആവശ്യംപോലെ ആത്മികവര്‍ദ്ധനെക്കായി നല്ല വാക്കല്ലാതെ ആകാത്തതു ഒന്നും നിങ്ങളുടെ വായില്‍ നിന്നു പുറപ്പെടരുതു.
కాని
സദൃശ്യവാക്യങ്ങൾ 10:6
നീതിമാന്റെ ശിരസ്സിന്മേല്‍ അനുഗ്രഹങ്ങള്‍ വരുന്നു; എന്നാല്‍ ദുഷ്ടന്മാരുടെ വായെ സാഹസംമൂടുന്നു.
സങ്കീർത്തനങ്ങൾ 107:42
അവന്‍ ദരിദ്രനെ പീഡയില്‍നിന്നു ഉയര്‍ത്തി അവന്റെ കുലങ്ങളെ ആട്ടിന്‍ കൂട്ടംപോലെ ആക്കി.
സഭാപ്രസംഗി 10:12-14
12
ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും.
13
അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ.
14
ഭോഷന്‍ വാക്കുകളെ വര്‍ദ്ധിപ്പിക്കുന്നു; സംഭവിപ്പാനിരിക്കുന്നതു മനുഷ്യന്‍ അറിയുന്നില്ല; അവന്റെ ശേഷം ഉണ്ടാകുവാനുള്ളതു ആര്‍ അവനെ അറിയിക്കും?
മത്തായി 12:34-37
34
സര്‍പ്പസന്തതികളെ, നിങ്ങള്‍ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാന്‍ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതില്‍ നിന്നല്ലോ വായ് സംസാരിക്കുന്നതു.
35
നല്ല മനുഷ്യന്‍ തന്റെ നല്ല നിക്ഷേപത്തില്‍നിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യന്‍ ദുര്‍ന്നിക്ഷേപത്തില്‍നിന്നു തീയതു പുറപ്പെടുവിക്കുന്നു.
36
എന്നാല്‍ മനുഷ്യര്‍ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തില്‍ കണകൂ ബോധിപ്പിക്കേണ്ടിവരും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
37
നിന്റെ വാക്കുകളാല്‍ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാല്‍ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.”
യാക്കോബ് 3:5-8
5
അങ്ങനെ തന്നേ നാവും ചെറിയ അവയവം എങ്കിലും വളരെ വമ്പു പറയുന്നു. കുറഞ്ഞ തീ എത്ര വലിയ കാടു കത്തിക്കുന്നു;
6
നാവും ഒരു തീ തന്നേ; അതു നമ്മുടെ അംഗങ്ങളുടെ കൂട്ടത്തില്‍ അനീതിലോകമായി ദേഹത്തെ മുഴുവന്‍ മലിനമാക്കി ജീവചക്രത്തിന്നു തീ കൊളുത്തുകയും നരകത്താല്‍ അതിന്നു തീ പിടിക്കയും ചെയ്യുന്നു.
7
മൃഗം, പക്ഷി, ഇഴജാതി, ജലജന്തു ഈവക എല്ലാം മനുഷ്യജാതിയോടു മരുങ്ങുന്നു, മരുങ്ങിയുമിരിക്കുന്നു.
8
നാവിനെയോ മനുഷ്യക്കാര്‍ക്കും മരുക്കാവതല്ല; അതു അടങ്ങാത്ത ദോഷം; മരണകരമായ വിഷം നിറഞ്ഞതു.