సామెతలు
സദൃശ്യവാക്യങ്ങൾ 10:1
ജ്ഞാനമുള്ള മകന്‍ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകന്‍ അമ്മെക്കു വ്യസനഹേതുവാകുന്നു.
സദൃശ്യവാക്യങ്ങൾ 25:1
ഇവയും ശലോമോന്റെ സദൃശവാക്യങ്ങള്‍; യെഹൂദാരാജാവായ ഹിസ്കീയാവിന്റെ ആളുകള്‍ അവയെ ശേഖരിച്ചിരിക്കുന്നു.
1 രാജാക്കന്മാർ 4:31
സകലമനുഷ്യരെക്കാളും എസ്രാഹ്യനായ ഏഥാന്‍ , മാഹോലിന്റെ പുത്രന്മാരായ ഹേമാന്‍ , കല്‍ക്കോല്‍, ദര്‍ദ്ദ എന്നിവരെക്കാളും അവന്‍ ജ്ഞാനിയായിരുന്നു; അവന്റെ കീര്‍ത്തി ചുറ്റുമുള്ള സകലജാതികളിലും പരന്നു.
1 രാജാക്കന്മാർ 4:32
അവന്‍ മൂവായിരം സദൃശവാക്യം പറഞ്ഞു; അവന്റെ ഗീതങ്ങള്‍ ആയിരത്തഞ്ചു ആയിരുന്നു.
സഭാപ്രസംഗി 12:9
സഭാപ്രസംഗി ജ്ഞാനിയായിരുന്നതു കൂടാതെ അവന്‍ ജനത്തിന്നു പരിജ്ഞാനം ഉപദേശിച്ചു കൊടുക്കയും ചിന്തിച്ചു ശോധന കഴിച്ചു അനേകം സദൃശവാക്യം ചമെക്കയും ചെയ്തു.
യോഹന്നാൻ 16:25
ഇതു ഞാന്‍ സദൃശമായി നിങ്ങളോടു സംസാരിച്ചിരിക്കുന്നു; എങ്കിലും ഞാന്‍ ഇനി സദൃശമായി നിങ്ങളോടു സംസാരിക്കാതെ പിതാവിനെ സംബന്ധിച്ചു സ്പഷ്ടമായി നിങ്ങളോടു അറിയിക്കുന്ന നാഴിക വരുന്നു.
సొలొ మోను
2 ശമൂവേൽ 12:24
പിന്നെ ദാവീദ് തന്റെ ഭാര്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കല്‍ ചെന്നു അവളോടുകൂടെ ശയിച്ചു; അവള്‍ ഒരു മകനെ പ്രസവിച്ചു; അവന്‍ അവന്നു ശലോമോന്‍ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
2 ശമൂവേൽ 12:25
അവന്‍ നാഥാന്‍ പ്രവാചകനെ നിയോഗിച്ചു; അവന്‍ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേര്‍ വിളിച്ചു.
1 രാജാക്കന്മാർ 2:12
ശലോമോന്‍ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തില്‍ ഇരുന്നു; അവന്റെ രാജത്വം ഏറ്റവും സ്ഥിരമായിവന്നു.
1 ദിനവൃത്താന്തം 22:9
എന്നാല്‍ നിനക്കു ഒരു മകന്‍ ജനിക്കും; അവന്‍ വിശ്രമപുരുഷനായിരിക്കും; ഞാന്‍ ചുറ്റുമുള്ള അവന്റെ സകലശത്രുക്കളെയും നീക്കി അവന്നു വിശ്രമം കൊടുക്കും; അവന്റെ പേര്‍ ശലോമോന്‍ എന്നു ആയിരിക്കും; അവന്റെ കാലത്തു ഞാന്‍ യിസ്രായേലിന്നു സമാധാനവും സ്വസ്ഥതയും നലകും.
1 ദിനവൃത്താന്തം 28:5
എന്റെ സകലപുത്രന്മാരിലും നിന്നു--യഹോവ എനിക്കു വളരെ പുത്രന്മാരെ തന്നിരിക്കുന്നുവല്ലോ--അവന്‍ എന്റെ മകനായ ശലോമോനെ യിസ്രായേലില്‍ യഹോവയുടെ രാജാസനത്തില്‍ ഇരിപ്പാന്‍ തിരഞ്ഞെടുത്തിരിക്കുന്നു.
1 ദിനവൃത്താന്തം 29:28
അവന്‍ നന്നാ വയസ്സുചെന്നവനും ആയുസ്സും ധനവും മാനവും തികഞ്ഞവനുമായി മരിച്ചു; അവന്റെ മകനായ ശലോമോന്‍ അവന്നു പകരം രാജാവായി.