కాలము నిర్ణయించి
പുറപ്പാട് 9:18
മിസ്രയീം സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ അതില്‍ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.
പുറപ്പാട് 8:23
എന്റെ ജനത്തിന്നും നിന്റെ ജനത്തിന്നും മദ്ധ്യേ ഞാന്‍ ഒരു വ്യത്യാസം വേക്കും; നാളെ ഈ അടയാളം ഉണ്ടാകും.
പുറപ്പാട് 10:4
എന്റെ ജനത്തെ വിട്ടയപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.
സംഖ്യാപുസ്തകം 16:5
അവന്‍ കോരഹിനോടും അവന്റെ എല്ലാ കൂട്ടരോടും പറഞ്ഞതുനാളെ രാവിലെ യഹോവ തനിക്കുള്ളവന്‍ ആരെന്നും തന്നോടടുപ്പാന്‍ തക്കവണ്ണം വിശുദ്ധന്‍ ആരെന്നും കാണിക്കും; താന്‍ തിരഞ്ഞെടുക്കുന്നവനെ തന്നോടു അടുക്കുമാറാക്കും.
ഇയ്യോബ് 24:1
സര്‍വ്വശക്തന്‍ ശിക്ഷാസമയങ്ങളെ നിയമിക്കാത്തതും അവന്റെ ഭക്തന്മാര്‍ അവന്റെ വിസ്താര ദിവസങ്ങളെ കാണാതിരിക്കുന്നതും എന്തു?
സഭാപ്രസംഗി 3:1-11
1
എല്ലാറ്റിന്നും ഒരു സമയമുണ്ടു; ആകാശത്തിന്‍ കീഴുള്ള സകലകാര്യത്തിന്നും ഒരു കാലം ഉണ്ടു.
2
ജനിപ്പാന്‍ ഒരു കാലം, മരിപ്പാന്‍ ഒരു കാലം; നടുവാന്‍ ഒരു കാലം, നട്ടതു പറിപ്പാന്‍ ഒരു കാലം; കൊല്ലുവാന്‍ ഒരു കാലം, സൌഖ്യമാക്കുവാന്‍ ഒരു കാലം;
3
ഇടിച്ചുകളവാന്‍ ഒരു കാലം, പണിവാന്‍ ഒരുകാലം,
4
കരവാന്‍ ഒരു കാലം ചിരിപ്പാന്‍ ഒരുകാലം; വിലപിപ്പാന്‍ ഒരു കാലം, നൃത്തം ചെയ്‍വാന്‍ ഒരു കാലം;
5
കല്ലു പെറുക്കിക്കളവാന്‍ ഒരു കാലം, കല്ലു പെറുക്കിക്കൂട്ടുവാന്‍ ഒരു കാലം; ആലിംഗനം ചെയ്‍വാന്‍ ഒരു കാലം, ആലിംഗനം ചെയ്യാതിരിപ്പാന്‍ ഒരു കാലം;
6
സമ്പാദിപ്പാന്‍ ഒരു കാലം, നഷ്ടമാവാന്‍ ഒരു കാലം; സൂക്ഷിച്ചുവെപ്പാന്‍ ഒരു കാലം, എറിഞ്ഞുകളവാന്‍ ഒരു കാലം;
7
കീറുവാന്‍ ഒരു കാലം, തുന്നുവാന്‍ ഒരു കാലം; മിണ്ടാതിരിപ്പാന്‍ ഒരു കാലം, സംസാരിപ്പാന്‍ ഒരു കാലം;
8
സ്നേഹിപ്പാന്‍ ഒരു കാലം, ദ്വേഷിപ്പാന്‍ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.
9
പ്രയത്നിക്കുന്നവന്നു തന്റെ പ്രയത്നംകൊണ്ടു എന്തു ലാഭം?
10
ദൈവം മനുഷ്യര്‍ക്കും കഷ്ടപ്പെടുവാന്‍ കൊടുത്തിരിക്കുന്ന കഷ്ടപ്പാടു ഞാന്‍ കണ്ടിട്ടുണ്ടു.
11
അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു. എങ്കിലും ദൈവം ആദിയോടന്തം ചെയ്യുന്ന പ്രവൃത്തിയെ ഗ്രഹിപ്പാന്‍ അവര്‍ക്കും കഴിവില്ല.
യിരെമ്യാവു 28:16
ദാവീദിന്റെ സിംഹാസനത്തില്‍ ഇരിക്കുന്ന രാജാവിനെക്കുറിച്ചും ഈ നഗരത്തില്‍ പാര്‍ക്കുംന്ന സകലജനത്തേയുംകുറിച്ചും നിങ്ങളോടുകൂടെ പ്രവാസത്തിലേക്കു വരാത്ത നിങ്ങളുടെ സഹോദരന്മാരെക്കുറിച്ചും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു.
യിരെമ്യാവു 28:17
അതേ, സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ അവര്‍ക്കും വാളും ക്ഷമവും മഹാമാരിയും അയച്ചു, എത്രയും ആകാത്തതും തിന്നുകൂടാതവണ്ണം ചീത്തയും ആയ അത്തപ്പഴത്തിന്നു അവരെ സമമാക്കും.
മത്തായി 27:63
യജമാനനേ, ആ ചതിയന്‍ ജീവനോടിരിക്കുമ്പോള്‍മൂന്നുനാള്‍ കഴിഞ്ഞിട്ടു ഞാന്‍ ഉയിര്‍ത്തെഴുന്നേലക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങള്‍ക്കു ഔര്‍മ്മ വന്നു.
മത്തായി 27:64
അതുകൊണ്ടു അവന്റെ ശിഷ്യന്മാര്‍ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു.