వారు ఫరోతో మాటలాడినప్పుడు మోషేకు ఎనుబదియేండ్లు, అహరోనుకు ఎనుబది మూడు ఏండ్లు.
പുറപ്പാട് 2:23
ഏറെ നാള്‍ കഴിഞ്ഞിട്ടു മിസ്രയീംരാജാവു മരിച്ചു. യിസ്രായേല്‍മക്കള്‍ അടിമവേല നിമിത്തം നെടുവീര്‍പ്പിട്ടു നിലവിളിച്ചു; അടിമവേല ഹേതുവായുള്ള നിലവിള ദൈവസന്നിധിയില്‍ എത്തി.
പിന്നെ അവരോടു പറഞ്ഞതെന്തെന്നാല്‍എനിക്കു ഇപ്പോള്‍ നൂറ്റിരുപതു വയസ്സായി;ഇനി പോകുവാനും വരുവാനും എനിക്കു കഴിവില്ല; യഹോവ എന്നോടുഈ യോര്‍ദ്ദാന്‍ നീ കടക്കുകയില്ല എന്നു കല്പിച്ചിട്ടുമുണ്ടു.
ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.