നോക്കുവിന്‍ , യഹോവ നിങ്ങള്‍ക്കു ശബ്ബത്ത് തന്നിരിക്കുന്നു; അതുകൊണ്ടു ആറാം ദിവസം അവന്‍ നിങ്ങള്‍ക്കു രണ്ടു ദിവസത്തേക്കുള്ള ആഹാരം തരുന്നു; നിങ്ങള്‍ താന്താങ്ങളുടെ സ്ഥലത്തു ഇരിപ്പിന്‍ ; ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു എന്നു കല്പിച്ചു.
ഏലീയാവു കുട്ടിയെ എടുത്തു മാളികയില്‍നിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തുഇതാ, നിന്റെ മകന്‍ ജീവിച്ചിരിക്കുന്നു എന്നു ഏലിയാവു പറഞ്ഞു.
എലീശാ തന്റെ വീട്ടില്‍ മൂപ്പന്മേരോടുകൂടെ ഇരിക്കുമ്പോള്‍ രാജാവു ഒരാളെ തനിക്കു മുമ്പായി അയച്ചു; ദൂതന്‍ എലീശയുടെ അടുക്കല്‍ എത്തുന്നതിന്നു മുമ്പെ അവന്‍ മൂപ്പന്മാരോടുഎന്റെ തല എടുത്തുകളവാന്‍ ആ കുലപാതകപുത്രന്‍ ആളയച്ചിരിക്കുന്നതു നിങ്ങള്‍ കണ്ടുവോ? നോക്കുവിന്‍ ദൂതന്‍ വരുമ്പോള്‍ നിങ്ങള്‍ വാതില്‍ അടെച്ചു വാതില്‍ക്കല്‍ അവനെ തടുത്തുകൊള്‍വിന്‍ ; അവന്റെ യജമാനന്റെ കാലൊച്ച അവന്റെ പിമ്പില്‍ കേള്‍ക്കുന്നുണ്ടല്ലോ എന്നു പറഞ്ഞു.