మరియు యెహోవా మోషేకు ఆజ్ఞాపించినట్లు అతడు ప్రత్యక్షపు గుడారమునకును బలిపీఠమునకును మధ్య గంగాళ మును ఉంచి ప్రక్షాళణకొరకు దానిలో నీళ్లు పోసెను.
പുറപ്പാട് 40:7
സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും നടുവില്‍ തൊട്ടി വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.
പുറപ്പാട് 30:18-21
18
കഴുകേണ്ടതിന്നു ഒരു താമ്രത്തൊട്ടിയും അതിന്നു ഒരു താമ്രക്കാലും ഉണ്ടാക്കേണം; അതിനെ സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിനും മദ്ധ്യേ വെച്ചു അതില്‍ വെള്ളം ഒഴിക്കേണം.
19
അതിങ്കല്‍ അഹരോനും അവന്റെ പുത്രന്മാരും കയ്യും കാലും കഴുകേണം.
20
അവര്‍ സമാഗമനക്കുടാരത്തില്‍ കടക്കയോ യഹോവേക്കു ദഹനയാഗം കഴിക്കേണ്ടതിന്നു യാഗപീഠത്തിങ്കല്‍ ശുശ്രൂഷിപ്പാന്‍ ചെല്ലുകയോ ചെയ്യുമ്പോള്‍ മരിക്കാതിരിക്കേണ്ടതിന്നു വെള്ളംകൊണ്ടു കഴുകേണം.
21
അവര്‍ മരിക്കാതിരിക്കേണ്ടതിന്നു കയ്യും കാലും കഴുകേണം; അതു അവര്‍ക്കും തലമുറതലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.
പുറപ്പാട് 38:8
സമാഗമനക്കുടാരത്തിന്റെ വാതില്‍ക്കല്‍ സേവ ചെയ്തുവന്ന സ്ത്രീകളുടെ ദര്‍പ്പണങ്ങള്‍കൊണ്ടു അവന്‍ താമ്രത്തൊട്ടിയും അതിന്റെ താമ്രക്കാലും ഉണ്ടാക്കി.
യെഹെസ്കേൽ 36:25
ഞാന്‍ നിങ്ങളുടെമേല്‍ നിര്‍മ്മലജലം തളിക്കും; നിങ്ങള്‍ നിര്‍മ്മലരായി തീരും, ഞാന്‍ നിങ്ങളുടെ സകലമലിനതയെയും സകലവിഗ്രഹങ്ങളെയും നീക്കി നിങ്ങളെ നിര്‍മ്മലീകരിക്കും.
എബ്രായർ 10:22
നാം ദുര്‍മ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളില്‍ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താല്‍ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂര്‍ണ്ണനിശ്ചയം പൂണ്ടു പരമാര്‍ത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.