మరియు అతడు ఏఫోదు చొక్కాయి కేవలము నీలి నూలుతో అల్లికపనిగా చేసెను. ఆ చొక్కాయి మధ్య నున్న రంధ్రము కవచరంధ్రమువలె ఉండెను.
പുറപ്പാട് 28:31-35
31
ഏഫോദിന്റെ അങ്കി മുഴുവനും നീല നൂല്‍കൊണ്ടു ഉണ്ടാക്കേണം.
32
അതിന്റെ നടുവില്‍ തല കടപ്പാന്‍ ഒരു ദ്വാരം വേണം; ദ്വാരത്തിന്നു നെയ്ത്തുപണിയായ ഒരു നാട ചുറ്റിലും വേണം; അതു കീറിപ്പോകാതിരിപ്പാന്‍ കവചത്തിന്റെ ദ്വാരംപോലെ അതിന്നു ഉണ്ടായിരിക്കേണം.
33
നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു ചുറ്റും അതിന്റെ വിളുമ്പില്‍ മാതളപ്പഴങ്ങളും അവയുടെ ഇടയില്‍ ചുറ്റും പൊന്നുകൊണ്ടു മണികളും ഉണ്ടാക്കേണം.
34
അങ്കിയുടെ വിളുമ്പില്‍ ചുറ്റും ഒരു പൊന്മണി ഒരു മാതളപ്പഴം, ഒരു പൊന്മണി ഒരു മാതളപ്പഴം, ഇങ്ങനെ വേണം.
35
ശുശ്രൂഷ ചെയ്കയില്‍ അഹരോന്‍ അതു ധരിക്കേണം. യഹോവയുടെ മുമ്പാകെ വിശുദ്ധമന്ദിരത്തില്‍ കടക്കുമ്പോഴും പുറത്തുവരുമ്പോഴും അവന്‍ മരിക്കാതിരിക്കേണ്ടതിന്നു അതിന്റെ ശബ്ദം കേള്‍ക്കേണം.