And he made curtains of goats' hair for the tent over the tabernacle: eleven curtains he made them.
പുറപ്പാട് 26:7-13
7
തിരുനിവാസത്തിന്മേല്‍ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.
8
ഔരോ മൂടുശീലെക്കു മുപ്പതുമുഴം നീളവും ഔരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.
9
അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുന്‍ വശത്തു മടക്കി ഇടേണം.
10
ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പില്‍ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
11
താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയില്‍ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
12
മൂടുവിരിയുടെ മൂടുശീലയില്‍ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിന്‍ വശത്തു തൂങ്ങിക്കിടക്കേണം.
13
മൂടുവിരിയുടെ മൂടുശീല നീളത്തില്‍ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാര്‍ശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.