The hangings
പുറപ്പാട് 27:9-19
9
തിരുനിവാസത്തിന്നു പ്രാകാരവും ഉണ്ടാക്കേണം; തെക്കെ ഭാഗത്തേക്കു പ്രാകാരത്തിന്നു പിരിച്ച പഞ്ഞിനൂല്‍കൊണ്ടു ഒരു ഭാഗത്തേക്കു നൂറു മുഴം നീളത്തില്‍ മറശ്ശീല വേണം.
10
അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
11
അങ്ങനെ തന്നേ വടക്കെ ഭാഗത്തേക്കു നൂറു മുഴം നീളത്തില്‍ മറശ്ശീല വേണം; അതിന്റെ ഇരുപതു തൂണും അവയുടെ ഇരുപതു ചുവടും താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടികളും വെള്ളികൊണ്ടും ആയിരിക്കേണം.
12
പടിഞ്ഞാറെ ഭാഗത്തേക്കു പ്രാകാരത്തിന്റെ വീതിക്കു അമ്പതു മുഴം നീളത്തില്‍ മറശ്ശീലയും അതിന്നു പത്തു തൂണും അവേക്കു പത്തു ചുവടും വേണം.
13
കിഴക്കെ ഭാഗത്തേക്കും പ്രാകാരത്തിന്റെ വീതി അമ്പതു മുഴം ആയിരിക്കേണം.
14
ഒരു ഭാഗത്തേക്കു പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും വേണം.
15
മറ്റെ ഭാഗത്തേക്കും പതിനഞ്ചു മുഴം നീളമുള്ള മറശ്ശീലയും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും വേണം.
16
എന്നാല്‍ പ്രാകാരത്തിന്റെ വാതിലിന്നു നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍ പണിയായി ഇരുപതു മുഴം നീളമുള്ള ഒരു മറയും അതിന്നു നാലു തൂണും അവേക്കു നാലു ചുവടും വേണം.
17
പ്രാകാരത്തിന്റെ എല്ലാ തൂണുകള്‍ക്കും വെള്ളികൊണ്ടു മേല്‍ചുറ്റുപടി വേണം; അവയുടെ കൊളുത്തു വെള്ളികൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
18
പ്രാകാരത്തിന്നു നാനൂറു മുഴം നീളവും എല്ലാടവും അമ്പതു മുഴം വീതിയും അഞ്ചു മുഴം ഉയരവും ഉണ്ടായിരിക്കേണം; അതു പിരിച്ച പഞ്ഞിനൂല്‍കൊണ്ടും ചുവടു താമ്രംകൊണ്ടും ആയിരിക്കേണം.
19
തിരുനിവാസത്തിലെ സകലശുശ്രൂഷെക്കുമുള്ള ഉപകരണങ്ങളൊക്കെയും അതിന്റെ എല്ലാകുറ്റികളും പ്രകാരത്തിന്റെ എല്ലാകുറ്റികളും താമ്രംകൊണ്ടു ആയിരിക്കേണം.
പുറപ്പാട് 38:9-20
9
അവന്‍ പ്രാകാരവും ഉണ്ടാക്കി; തെക്കുവശത്തെ പ്രാകാരത്തിന്നു പിരിച്ച പഞ്ഞി നൂല്‍കൊണ്ടുള്ള നൂറു മുഴം മറശ്ശീല ഉണ്ടായിരുന്നു.
10
അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു. തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.
11
വടക്കുവശത്തു നൂറു മുഴം മറശ്ശീലയും അതിന്നു ഇരുപതു തൂണും തൂണുകള്‍ക്കു ഇരുപതു താമ്രച്ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ ചുറ്റുപടിയും വെള്ളി ആയിരുന്നു.
12
പടിഞ്ഞാറുവശത്തു അമ്പതു മുഴം മറശ്ശീലയും അതിന്നു പത്തു തൂണും തൂണുകള്‍ക്കു പത്തു ചുവടും ഉണ്ടായിരുന്നു; തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.
13
കിഴക്കുവശത്തു മറശ്ശീല അമ്പതു മുഴം ആയിരുന്നു.
14
വാതിലിന്റെ ഒരു വശത്തു മറശ്ശീല പതിനഞ്ചു മുഴവും അതിന്നു മൂന്നു തൂണും അവേക്കു മൂന്നു ചുവടും ഉണ്ടായിരുന്നു.
15
മറ്റെവശത്തും അങ്ങനെ തന്നേ; ഇങ്ങനെ പ്രാകാരവാതിലിന്റെ ഇപ്പുറത്തും അപ്പുറത്തും പതിനഞ്ചീതു മുഴം മറശ്ശീലയും അതിന്നു മുമ്മൂന്നു തൂണും മുമ്മൂന്നു ചുവടും ഉണ്ടായിരുന്നു.
16
ചുറ്റും പ്രാകാരത്തിന്റെ മറശ്ശീല ഒക്കെയും പിരിച്ച പഞ്ഞിനൂല്‍കൊണ്ടു ആയിരുന്നു.
17
തൂണുകള്‍ക്കുള്ള ചുവടു താമ്രംകൊണ്ടും തൂണുകളുടെ കൊളുത്തും മേല്‍ചുറ്റുപടിയും വെള്ളികൊണ്ടും കുമിഴുകള്‍ വെള്ളിപൊതിഞ്ഞവയും പ്രാകാരത്തിന്റെ തൂണുകള്‍ ഒക്കെയും വെള്ളികൊണ്ടു മേല്‍ചുറ്റുപടിയുള്ളവയും ആയിരുന്നു.
18
എന്നാല്‍ പ്രാകാരവാതിലിന്റെ മറശ്ശീല നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവകൊണ്ടു ചിത്രത്തയ്യല്‍പണി ആയിരുന്നു; അതിന്റെ നീളം ഇരുപതു മുഴവും അതിന്റെ ഉയരമായ വീതി പ്രാകാരത്തിന്റെ മറശ്ശീലെക്കു സമമായി അഞ്ചു മുഴവും ആയിരുന്നു.
19
അതിന്റെ തൂണു നാലും അവയുടെ ചുവടു നാലും താമ്രമായിരുന്നു; കൊളുത്തും കുമിഴുകള്‍ പൊതിഞ്ഞിരുന്ന തകിടും മേല്‍ചുറ്റുപടിയും വെള്ളി ആയിരുന്നു.
20
തിരുനിവാസത്തിന്നും പ്രാകാരത്തിന്നും നാലു പുറവുമുള്ള കുറ്റികള്‍ ഒക്കെയും താമ്രം ആയിരുന്നു.
2 ശമൂവേൽ 7:2
ഒരിക്കല്‍ രാജാവു നാഥാന്‍ പ്രവാചകനോടുഇതാ, ഞാന്‍ ദേവദാരുകൊണ്ടുള്ള അരമനയില്‍ വസിക്കുന്നു; ദൈവത്തിന്റെ പെട്ടകമോ തിരശ്ശീലെക്കകത്തു ഇരിക്കുന്നു എന്നു പറഞ്ഞു.