firstling
പുറപ്പാട് 13:10
അതു കൊണ്ടു നീ ആണ്ടുതോറും നിശ്ചയിക്കപ്പെട്ട സമയത്തു ഈ ചട്ടം ആചരിക്കേണം.
സംഖ്യാപുസ്തകം 18:15
മനുഷ്യരില്‍ ആകട്ടെ മൃഗങ്ങളില്‍ ആകട്ടെ സകല ജഡത്തിലും അവര്‍ യഹോവേക്കു കൊണ്ടുവരുന്ന കടിഞ്ഞൂല്‍ ഒക്കെയും നിനക്കു ഇരിക്കേണം; മനുഷ്യന്റെ കടിഞ്ഞൂലിനെയോ വീണ്ടെടുക്കേണം; അശുദ്ധമൃഗങ്ങളുടെ കടിഞ്ഞൂലിനെയും വീണ്ടെടുക്കേണം.
All the
പുറപ്പാട് 13:15
ഫറവോന്‍ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോള്‍ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂല്‍മുതല്‍ മൃഗത്തിന്റെ കടിഞ്ഞൂല്‍വരെയുള്ള കടിഞ്ഞൂല്‍പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാന്‍ യഹോവേക്കു യാഗം അര്‍പ്പിക്കുന്നു; എന്നാല്‍ എന്റെ മക്കളില്‍ കടിഞ്ഞൂലിനെ ഒക്കെയും ഞാന്‍ വീണ്ടുകൊള്ളുന്നു.
സംഖ്യാപുസ്തകം 3:45-51
45
യിസ്രായേല്‍മക്കളില്‍ എല്ലാ കടിഞ്ഞൂലുകള്‍ക്കും പകരം ലേവ്യരെയും അവരുടെ മൃഗങ്ങള്‍ക്കു പകരം ലേവ്യരുടെ മൃഗങ്ങളെയും എടുക്ക; ലേവ്യര്‍ എനിക്കുള്ളവരായിരിക്കേണം; ഞാന്‍ യഹോവ ആകുന്നു.
46
യിസ്രായേല്‍മക്കളുടെ കടിഞ്ഞൂലുകളില്‍ ലേവ്യരുടെ എണ്ണത്തെ കവിഞ്ഞുള്ള ഇരുനൂറ്റെഴുപത്തുമൂന്നു പേരുടെ വീണ്ടെടുപ്പിന്നായി തലകൂ അഞ്ചു ശേക്കെല്‍ വീതം വാങ്ങേണം;
47
വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ശേക്കെല്‍ ഒന്നിന്നു ഇരുപതു ഗേരാവെച്ചു വാങ്ങേണം.
48
അവരുടെ എണ്ണത്തെ കവിയുന്നവരുടെ വീണ്ടെടുപ്പുവില അഹരോന്നും അവന്റെ മക്കള്‍ക്കും കൊടുക്കേണം.
49
ലേവ്യരെക്കൊണ്ടു വീണ്ടെടുത്തവരുടെ എണ്ണത്തെ കവിഞ്ഞുള്ളവരുടെ വീണ്ടെടുപ്പുവില മോശെ വാങ്ങി.
50
യിസ്രായേല്‍മക്കളുടെ ആദ്യജാതന്മാരോടു അവന്‍ വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം ഒരായിരത്തി മൂന്നൂറ്ററുപത്തഞ്ചു ശേക്കെല്‍ പണം വാങ്ങി.
51
യഹോവ മോശെയോടു കല്പിച്ചതുപോലെ വീണ്ടെടുത്തവരുടെ വില മോശെ അഹരോന്നും അവന്റെ മക്കള്‍ക്കും യഹോവയുടെ വചനപ്രകാരം കൊടുത്തു.
none
പുറപ്പാട് 23:15
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിക്കേണം; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തില്‍ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നുക; അന്നല്ലോ നീ മിസ്രയീമില്‍നിന്നു പുറപ്പെട്ടു പോന്നതു. എന്നാല്‍ വെറുങ്കയ്യോടെ നിങ്ങള്‍ എന്റെ മുമ്പാകെ വരരുതു.
ആവർത്തനം 16:16
നിന്റെ ദൈവമായ യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തു നിന്റെ ആണുങ്ങളൊക്കെയും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാളിലും വാരോത്സവത്തിലും കൂടാരപ്പെരുനാളിലും ഇങ്ങനെ സംവത്സരത്തില്‍ മൂന്നു പ്രാവശ്യം അവന്റെ സന്നിധിയില്‍ വരേണം; എന്നാല്‍ യഹോവയുടെ സന്നിധിയില്‍ വെറുങ്കയ്യായി വരരുതു.
1 ശമൂവേൽ 9:7
ശൌല്‍ തന്റെ ഭൃത്യനോടുനാം പോകുന്നു എങ്കില്‍ ആ പുരുഷന്നു എന്താകുന്നു കൊണ്ടുപോകേണ്ടതു? നമ്മുടെ ഭാണ്ഡത്തിലെ അപ്പം തീര്‍ന്നുപോയല്ലോ; ദൈവപുരുഷന്നു കൊണ്ടുചെല്ലുവാന്‍ ഒരു സമ്മാനവും ഇല്ലല്ലോ; നമുക്കു എന്തുള്ളു എന്നു ചോദിച്ചു.
1 ശമൂവേൽ 9:8
ഭൃത്യന്‍ ശൌലിനോടുഎന്റെ കയ്യില്‍ കാല്‍ശേക്കെല്‍ വെള്ളിയുണ്ടു; ഇതു ഞാന്‍ ദൈവപുരുഷന്നു കൊടുക്കാം; അവന്‍ നമുക്കു വഴി പറഞ്ഞുതരും എന്നു ഉത്തരം പറഞ്ഞു.--
2 ശമൂവേൽ 24:24
രാജാവു അരവ്നയോടുഅങ്ങനെയല്ല, ഞാന്‍ അതു നിന്നോടു വിലെക്കേ വാങ്ങുകയുള്ളു; എനിക്കു ഒന്നും ചെലവില്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവേക്കു ഹോമയാഗം കഴിക്കയില്ല എന്നു പറഞ്ഞു. അങ്ങനെ ദാവീദ് കളത്തെയും കാളകളെയും അമ്പതു ശേക്കല്‍ വെള്ളിക്കു വാങ്ങി.