ദോഷകരമായ ഈ വചനം കേട്ടപ്പോള്‍ ജനം ദുഃഖിച്ചു; ആരും തന്റെ ആഭരണം ധരിച്ചതുമില്ല.
5
നിങ്ങള്‍ ദുശ്ശാഠ്യമുള്ള ജനം ആകുന്നു; ഞാന്‍ ഒരു നിമിഷനേരം നിന്റെ നടുവില്‍ നടന്നാല്‍ നിന്നെ സംഹരിച്ചുകളയും; അതുകൊണ്ടു ഞാന്‍ നിന്നോടു എന്തു ചെയ്യേണം എന്നു അറിയേണ്ടതിന്നു നീ നിന്റെ ആഭരണം നീക്കിക്കളക എന്നിങ്ങനെ യിസ്രായേല്‍ മക്കളോടു പറക എന്നു യഹോവ മോശെയോടു കല്പിച്ചിരുന്നു.
6
അങ്ങനെ ഹോരേബ് പര്‍വ്വതത്തിങ്കല്‍ തുടങ്ങി യിസ്രായേല്‍മക്കള്‍ ആഭരണം ധരിച്ചില്ല.
അല്ലെങ്കില്‍ ഞാന്‍ അവളെ വസ്ത്രം അഴിച്ചു നഗ്നയാക്കി, ജനിച്ച ദിവസത്തിലെപ്പോലെ നിര്‍ത്തുകയും അവളെ മരുഭൂമിയും വരണ്ട നിലവുംപോലെ ആക്കി, ദാഹംകൊണ്ടു മരിപ്പിക്കുകയും ചെയ്യും.
ഞാന്‍ ധനവാന്‍ ; സമ്പന്നനായിരിക്കുന്നു; എനിക്കു ഒന്നിനും മുട്ടില്ല എന്നു പറഞ്ഞുകൊണ്ടു നീ നിര്‍ഭാഗ്യനും അരിഷ്ടനും ദരിദ്രനും കുരുടനും നഗ്നനും എന്നു അറിയാതിരിക്കയാല്‍