മോശെ യഹോവയോടു പറഞ്ഞതുഎന്നാല്‍ മിസ്രയീമ്യര്‍ അതു കേള്‍ക്കും; നീ ഈ ജനത്തെ അവരുടെ ഇടയില്‍നിന്നു നിന്റെ ശക്തിയാല്‍ കൊണ്ടുപോന്നുവല്ലോ.
14
അവര്‍ അതു ഈ ദേശനിവാസികളോടും പറയും; യഹോവയായ നീ ഈ ജനത്തിന്റെ മദ്ധ്യേ ഉണ്ടെന്നു അവര്‍ കേട്ടിരിക്കുന്നു; യഹോവയായ നിന്നെ ഇവര്‍ കണ്ണാലേ കാണുകയും നിന്റെ മേഘം ഇവര്‍ക്കും മീതെ നിലക്കുകയും പകല്‍ മേഘസ്തംഭത്തിലും രാത്രി അഗ്നിസ്തംഭത്തിലും നീ ഇവര്‍ക്കും മുമ്പായി നടക്കുകയും ചെയ്യുന്നുവല്ലോ.
15
നീ ഇപ്പോള്‍ ഈ ജനത്തെ ഒക്കെയും ഒരു ഒറ്റമനുഷ്യനെപ്പോലെ കൊന്നുകളഞ്ഞാല്‍ നിന്റെ കീര്‍ത്തി കേട്ടിരിക്കുന്ന ജാതികള്‍
16
ഈ ജനത്തോടു സത്യം ചെയ്ത ദേശത്തേക്കു അവരെ കൊണ്ടു പോകുവാന്‍ യഹോവേക്കു കഴിയായ്കകൊണ്ടു അവന്‍ അവരെ മരുഭൂമിയില്‍വെച്ചു കൊന്നു കളഞ്ഞു എന്നു പറയും.
ഞങ്ങളുടെ കൈ ജയംകൊണ്ടു; യഹോവയല്ല ഇതൊക്കെയും ചെയ്തതു എന്നു അവരുടെ വൈരികള്‍ തെറ്റായി വിചാരിക്കയും ശത്രു എനിക്കു ക്രോധം വരുത്തുകയും ചെയ്യും എന്നു ഞാന്‍ ശങ്കിച്ചിരുന്നില്ലെങ്കില്‍,
കനാന്യരും ദേശനിവാസികള്‍ ഒക്കെയും കേട്ടിട്ടു ഞങ്ങളെ ചുറ്റിവളഞ്ഞു ഭൂമിയില്‍നിന്നു ഞങ്ങളുടെ പേര്‍ മായിച്ചു കളയുമല്ലോ; എന്നാല്‍ നീ നിന്റെ മഹത്തായ നാമത്തിന്നുവേണ്ടി എന്തുചെയ്യും എന്നു യോശുവ പറഞ്ഞു.
അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
എങ്കിലും അവരുടെ ചുറ്റും പാര്‍ക്കയും ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു എന്നെത്തന്നേ വെളിപ്പെടുത്തിയതു കാണുകയും ചെയ്ത ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു ഞാന്‍ എന്റെ നാമംനിമിത്തം പ്രവര്‍ത്തിച്ചു.
എങ്കിലും ഞാന്‍ എന്റെ കൈ പിന്‍ വലിക്കയും ഞാന്‍ അവരെ പുറപ്പെടുവിച്ചതു കണ്ട ജാതികളുടെ മുമ്പാകെ എന്റെ നാമം അശുദ്ധമാകാതെ ഇരിക്കേണ്ടതിന്നു അതുനിമിത്തം പ്രവര്‍ത്തിക്കയും ചെയ്തു.
അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവില്‍ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാന്‍ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു
അവന്റെ മേല്‍ അവര്‍ ഒരു വലിയ കലക്കുന്നു കൂട്ടി; അതു ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ടു ആ സ്ഥലത്തിന്നു ആഖോര്‍താഴ്വര എന്നു ഇന്നുവരെ പേര്‍ പറഞ്ഞുവരുന്നു.
ആകയാല്‍ ഞങ്ങളുടെ പ്രഭുക്കന്മാര്‍ സര്‍വ്വസഭെക്കും പ്രതിനിധികളായി നില്‍ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളില്‍ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളില്‍ വരികയും ചെയ്യട്ടെ.
എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ കോപിപ്പിച്ചപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കു തിന്മ വരുത്തുവാന്‍ വിചാരിക്കയും അനുതപിക്കാതിരിക്കയും ചെയ്തതുപോലെ