അപ്പോള്‍ അവന്‍ കര്‍ത്താവു കോപിക്കരുതേ; ഞാന്‍ ഇനി ഒരു പ്രാവശ്യം മാത്രം സംസാരിക്കും; പക്ഷേ പത്തു പേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാന്‍ പത്തുപേരുടെ നിമിത്തം നശിപ്പിക്കയില്ല എന്നു അവന്‍ അരുളിച്ചെയ്തു.
അപ്പോള്‍ അവര്‍ കവിണ്ണുവീണുസകലജനത്തിന്റെയും ആത്മാക്കള്‍ക്കു ഉടയവനാകുന്ന ദൈവമേ, ഒരു മനുഷ്യന്‍ പാപം ചെയ്തതിന്നു നീ സര്‍വ്വസഭയോടും കോപിക്കുമേ എന്നു പറഞ്ഞു.
ഞാന്‍ അവരെ ക്ഷണത്തില്‍ സംഹരിക്കും എന്നരുളിച്ചെയ്തു. അപ്പോള്‍ അവര്‍ കവിണ്ണുവീണു.
46
മോശെ അഹരോനോടുനീ ധൂപകലശം എടുത്തു അതില്‍ യാഗപീഠത്തിലെ തീ ഇട്ടു ധൂപവര്‍ഗ്ഗവും ഇട്ടു വേഗത്തില്‍ സഭയുടെ മദ്ധ്യേ ചെന്നു അവര്‍ക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയില്‍നിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
47
മോശെ കല്പിച്ചതുപോലെ അഹരോന്‍ കലശം എടുത്തു സഭയുടെ നടുവിലേക്കു ഔടി, ബാധ ജനത്തിന്റെ ഇടയില്‍ തുടങ്ങിയിരിക്കുന്നതു കണ്ടു, ധൂപം കാട്ടി ജനത്തിന്നുവേണ്ടി പ്രായശ്ചിത്തം കഴിച്ചു,
48
മരിച്ചവര്‍ക്കും ജീവനുള്ളവര്‍ക്കും നടുവില്‍ നിന്നപ്പോള്‍ ബാധ അടങ്ങി.
എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ചു അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.
എന്നാല്‍ മോശെ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു പറഞ്ഞതുയഹോവേ, നീ മഹാബലംകൊണ്ടും ഭുജവീര്യംകൊണ്ടും മിസ്രയിംദേശത്തുനിന്നു കൊണ്ടുവന്ന നിന്റെ ജനത്തിന്നു വിരോധമായി നിന്റെ കോപം ജ്വലിക്കുന്നതു എന്തു?
എന്നെ വിടുക; ഞാന്‍ അവരെ നശിപ്പിച്ചു അവരുടെ പേര്‍ ആകാശത്തിന്‍ കീഴില്‍നിന്നു മായിച്ചുകളയും; നിന്നെ അവരെക്കാള്‍ ബലവും വലിപ്പവുമുള്ള ജാതിയാക്കും എന്നും യഹോവ എന്നോടു അരുളിച്ചെയ്തു.