సమస్త విధములైన పనులను చేయుటకును జ్ఞానవిద్యా వివేకములును సమస్తమైన పనుల నేర్పును వానికి కలుగునట్లు వానిని దేవుని ఆత్మ పూర్ణునిగా చేసి యున్నాను.
പുറപ്പാട് 28:9-21
9
അതു കൂടാതെ രണ്ടു ഗോമേദകക്കല്ലു എടുത്തു അവയില്‍ യിസ്രായേല്‍മക്കളുടെ പേര്‍ കൊത്തേണം.
10
അവരുടെ പേരുകളില്‍ ആറു ഒരുകല്ലിലും ശേഷമുള്ള ആറു മറ്റെ കല്ലിലും അവരുടെ ജനനക്രമത്തില്‍ ആയിരിക്കേണം.
11
രത്നശില്പിയുടെ പണിയായി മുദ്രക്കൊത്തുപോലെ രണ്ടു കല്ലിലും യിസ്രായേല്‍ മക്കളുടെ പേര്‍ കൊത്തേണം; അവ പൊന്തടങ്ങളില്‍ പതിക്കേണം;
12
കല്ലു രണ്ടും ഏഫോദിന്റെ ചുമല്‍ക്കണ്ടങ്ങളിന്മേല്‍ യിസ്രായേല്‍മക്കള്‍ക്കു വേണ്ടി ഔര്‍മ്മക്കല്ലായി വെക്കേണം; അഹരോന്‍ യഹോവയുടെ മുമ്പാകെ അവരുടെ പേര്‍ ഔര്‍മ്മക്കായി തന്റെ രണ്ടു ചുമലിന്മേലും വഹിക്കേണം.
13
പൊന്നുകൊണ്ടു തടങ്ങള്‍ ഉണ്ടാക്കേണം.
14
തങ്കംകൊണ്ടു ചരടുപോലെ മുറിച്ചുകുത്തുപണിയായി രണ്ടു സരപ്പളിയും ഉണ്ടാക്കേണം; മുറിച്ചു കുത്തുപണിയായ സരപ്പളി തടങ്ങളില്‍ ചേര്‍ക്കേണം.
15
ന്യായവിധിപ്പതക്കം ചിത്രപ്പണിയായിട്ടു ഉണ്ടാക്കേണം; അതു ഏഫോദിന്റെ പണിക്കൊത്തതായി പൊന്നു, നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, പിരിച്ച പഞ്ഞിനൂല്‍ എന്നിവ കൊണ്ടു ഉണ്ടാക്കേണം.
16
അതു സമചതുരവും ഇരട്ടയും ഒരു ചാണ്‍ നീളമുള്ളതും ഒരു ചാണ്‍ വീതിയുള്ളതും ആയിരിക്കേണം.
17
അതില്‍ കല്‍പതിപ്പായി നാലു നിര കല്ലു പതിക്കേണം; താമ്രമണി, പീതരത്നം, മരതകം എന്നിവ ഒന്നാമത്തെ നിര.
18
രണ്ടാമത്തെ നിരമാണിക്യം, നീലക്കല്ലു, വജ്രം.
19
മൂന്നാമത്തെ നിരപത്മരാഗം, വൈഡൂര്യം, സുഗന്ധിക്കല്ലു.
20
നാലാമത്തെ നിരപുഷ്പരാഗം, ഗോമേദകം, സൂര്യകാന്തം. അവ അതതു തടത്തില്‍പൊന്നില്‍ പതിച്ചിരിക്കേണം.
21
ഈ കല്ലു യിസ്രായേല്‍മക്കളുടെ പേരോടുകൂടെ അവരുടെ പേര്‍പോലെ പന്ത്രണ്ടായിരിക്കേണം; പന്ത്രണ്ടു ഗോത്രങ്ങളില്‍ ഔരോന്നിന്റെ പേര്‍ അവയില്‍ മുദ്രക്കൊത്തായി കൊത്തിയിരിക്കേണം.