takest
പുറപ്പാട് 38:25
സഭയില്‍ ചാര്‍ത്തപ്പെട്ടവരുടെ വെള്ളി വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം നൂറു താലന്തും ആയിരത്തെഴുനൂറ്റെഴുപത്തഞ്ചു ശേക്കെലും ആയിരുന്നു.
പുറപ്പാട് 38:26
ഇരുപതു വയസ്സുമുതല്‍ മേലോട്ടു പ്രായമുള്ളവരായി ചാര്‍ത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേരില്‍ ഔരോരുത്തന്നു ഔരോ ബെക്കാ വീതമായിരുന്നു; അതു വിശുദ്ധമന്ദിരത്തിലെ തൂക്കപ്രകാരം അരശേക്കെല്‍ ആകുന്നു.
സംഖ്യാപുസ്തകം 1:2-5
2
നിങ്ങള്‍ യിസ്രായേല്‍മക്കളില്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
3
നീയും അഹരോനും യിസ്രായേലില്‍ ഇരുപതു വയസ്സുമുതല്‍ മേലോട്ടു, യുദ്ധത്തിന്നു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
4
ഔരോ ഗോത്രത്തില്‍നിന്നു തന്റെ കുടുംബത്തില്‍ തലവനായ ഒരുത്തന്‍ നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
5
നിങ്ങളോടുകൂടെ നില്‍ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിതുരൂബേന്‍ ഗോത്രത്തില്‍ ശെദേയൂരിന്റെ മകന്‍ എലീസൂര്‍;
സംഖ്യാപുസ്തകം 26:2-4
2
യിസ്രായേല്‍മക്കളുടെ സര്‍വ്വസഭയെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു യുദ്ധത്തിന്നു പ്രാപ്തിയുള്ള എല്ലാവരെയും ഗോത്രം ഗോത്രമായി എണ്ണി തുക എടുപ്പിന്‍ എന്നു കല്പിച്ചു.
3
അങ്ങനെ മോശെയും പുരോഹിതനായ എലെയാസാരും യെരീഹോവിന്റെ സമീപത്തു യോര്‍ദ്ദാന്നരികെയുള്ള മോവാബ് സമഭൂമിയില്‍ വെച്ചു അവരോടു
4
യഹോവ മോശെയോടും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ട യിസ്രായേല്‍മക്കളോടും കല്പിച്ചതുപോലെ ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരുടെ തുകയെടുപ്പിന്‍ എന്നു പറഞ്ഞു.
2 ശമൂവേൽ 24:1
യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചുനീ ചെന്നു യിസ്രായേലിനെയും യെഹൂദയെയും എണ്ണുക എന്നിങ്ങനെ അവര്‍ക്കും വിരോധമായി ദാവീദിന്നു തോന്നിച്ചു.
a ransom
സംഖ്യാപുസ്തകം 31:50
മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
2 ദിനവൃത്താന്തം 24:6
ആകയാല്‍ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടുസാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയില്‍നിന്നും യെരൂശലേമില്‍നിന്നും കൊണ്ടുവരുവാന്‍ നീ ലേവ്യരോടും യിസ്രായേല്‍സഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?
ഇയ്യോബ് 33:24
അവന്‍ അവങ്കല്‍ കൃപ വിചാരിച്ചുകുഴിയില്‍ ഇറങ്ങാതവണ്ണം ഇവനെ രക്ഷിക്കേണമേ; ഞാന്‍ ഒരു മറുവില കണ്ടിരിക്കുന്നു എന്നു പറയും
ഇയ്യോബ് 36:18
കോപം നിന്നെ പരിഹാസത്തിന്നായി വശീകരിക്കരുതു; മറുവിലയുടെ വലിപ്പം ഔര്‍ത്തു നീ തെറ്റിപ്പോകയുമരുതു.
സങ്കീർത്തനങ്ങൾ 49:7
സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
മത്തായി 20:28
മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
മർക്കോസ് 10:45
മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല, ശുശ്രൂഷിപ്പാനും അനേകര്‍ക്കുംവേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും അത്രെ വന്നതു.
1 തിമൊഥെയൊസ് 2:6
എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
1 പത്രോസ് 1:18
വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
1 പത്രോസ് 1:19
ക്രിസ്തു എന്ന നിര്‍ദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
ఏ తెగులును పుట్టదు
2 ശമൂവേൽ 24:2-15
2
അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടുദാന്‍ മുതല്‍ ബേര്‍-ശേബവരെ യിസ്രായേല്‍ഗോത്രങ്ങളില്‍ ഒക്കെയും നിങ്ങള്‍ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിന്‍ എന്നു കല്പിച്ചു.
3
അതിന്നു യോവാബ് രാജാവിനോടുയജമാനനായ രാജാവിന്റെ കാലത്തു തന്നേ നിന്റെ ദൈവമായ യഹോവ ജനത്തെ ഇപ്പോള്‍ ഉള്ളതില്‍ നൂറിരട്ടി വര്‍ദ്ധിപ്പിക്കട്ടെ; എങ്കിലും യജമാനനായ രാജാവു ഈ കാര്യത്തിന്നു താല്പര്യപ്പെടുന്നതു എന്തിന്നു എന്നു പറഞ്ഞു.
4
എങ്കിലും യോവാബും പടനായകന്മാരും രാജാവിന്റെ കല്പന അനുസരിക്കേണ്ടിവന്നു. അങ്ങനെ യോവാബും പടനായകന്മാരും യിസ്രായേല്‍ജനത്തെ എണ്ണുവാന്‍ രാജസന്നിധിയില്‍നിന്നു പുറപ്പെട്ടു.
5
അവര്‍ യോര്‍ദ്ദാന്‍ കടന്നു ഗാദ് താഴ്വരയുടെ മദ്ധ്യേയുള്ള പട്ടണത്തിന്നു വലത്തു വശത്തു അരോവേരിലും യസേരിന്നു നേരെയും കൂടാരം അടിച്ചു.
6
പിന്നെ അവര്‍ ഗിലെയാദിലും തഹ്തീം-ഹൊദ്ശിദേശത്തും ചെന്നു; പിന്നെ അവര്‍ ദാന്‍ -യാനിലും ചുറ്റി സീദോനിലും ചെന്നു;
7
പിന്നെ അവര്‍ സോര്‍കോട്ടെക്കും ഹിവ്യരുടെയും കനാന്യരുടെയും എല്ലാപട്ടണങ്ങളിലും ചെന്നിട്ടു യെഹൂദയുടെ തെക്കുഭാഗത്തു ബേര്‍-ശേബയിലേക്കു പുറപ്പെട്ടു.
8
ഇങ്ങനെ അവര്‍ ദേശത്തെല്ലാടവും സഞ്ചരിച്ചു, ഒമ്പതുമാസവും ഇരുപതു ദിവസവും കഴിഞ്ഞശേഷം യെരൂശലേമില്‍ എത്തി.
9
യോവാബ് ജനത്തെ എണ്ണിയതിന്റെ ആകത്തുക രാജാവിന്നു കൊടുത്തുയിസ്രായേലില്‍ ആയുധപാണികളായ യോദ്ധാക്കള്‍ എട്ടുലക്ഷവും യെഹൂദ്യര്‍ അഞ്ചുലക്ഷവും ഉണ്ടായിരുന്നു.
10
എന്നാല്‍ ദാവീദ് ജനത്തെ എണ്ണിയശേഷം തന്റെ ഹൃദയത്തില്‍ കുത്തുകൊണ്ടിട്ടു യഹോവയോടുഞാന്‍ ഈ ചെയ്തതു മഹാപാപം; എന്നാല്‍ യഹോവേ, അടിയന്റെ കുറ്റം ക്ഷമിക്കേണമേ; ഞാന്‍ വലിയ ഭോഷത്വം ചെയ്തുപോയി എന്നു പറഞ്ഞു.
11
ദാവീദ് രാവിലെ എഴുന്നേറ്റപ്പോള്‍ ദാവീദിന്റെ ദര്‍ശകനായ ഗാദ്പ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതു എന്തെന്നാല്‍
12
നീ ചെന്നു ദാവീദിനോടുഞാന്‍ മൂന്നു കാര്യം നിന്റെ മുമ്പില്‍ വെക്കുന്നു; അതില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക; അതു ഞാന്‍ നിന്നോടു ചെയ്യും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറക.
13
ഗാദ് ദാവീദിന്റെ അടുക്കല്‍ ചെന്നു അവനോടു അറിയിച്ചുനിന്റെ ദേശത്തു ഏഴു സംവത്സരത്തെ ക്ഷാമം ഉണ്ടാകയൊ? അല്ലെങ്കില്‍ മൂന്നു മാസം നിന്റെ ശത്രുക്കള്‍ നിന്നെ പിന്തുടരുകയും നീ അവരുടെ മുമ്പില്‍നിന്നു ഔടിപ്പോകയും ചെയ്കയോ? അല്ലെങ്കില്‍ നിന്റെ ദേശത്തു മൂന്നു ദിവസത്തെ മഹാമാരി ഉണ്ടാകയോ? എന്തുവേണം? എന്നെ അയച്ചവനോടു ഞാന്‍ മറുപടി പറയേണ്ടതിന്നു നീ ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
14
ദാവീദ്,ഗാദിനോടുഞാന്‍ വലിയ വിഷമത്തില്‍ ആയിരിക്കുന്നു; നാം യഹോവയുടെ കയ്യില്‍ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മനുഷ്യന്റെ കയ്യില്‍ ഞാന്‍ വീഴരുതേ എന്നു പറഞ്ഞു.
15
അങ്ങനെ യഹോവ യിസ്രായേലില്‍ രാവിലേ തുടങ്ങി നിശ്ചയിച്ച അവധിവരെ മഹാമാരി അയച്ചു; ദാന്‍ മുതല്‍ ബേര്‍-ശേബവരെ ജനത്തില്‍ എഴുപതിനായിരം പേര്‍ മരിച്ചുപോയി.
1 ദിനവൃത്താന്തം 21:12
മൂന്നു സംവത്സരത്തെ ക്ഷാമമോ, നിന്റെ ശത്രുക്കളുടെ വാള്‍ നിന്നെ തുടര്‍ന്നെത്തി നീ മൂന്നു മാസം നിന്റെ ശത്രുക്കളാല്‍ നശിക്കയോ, ദേശത്തു മൂന്നു ദിവസം യഹോവയുടെ വാളായ മാഹാമാരി ഉണ്ടായി യിസ്രായേല്‍ദേശത്തൊക്കെയും യഹോവയുടെ ദൂതന്‍ സംഹാരം ചെയ്കയോ ഇവയില്‍ ഒന്നു തിരഞ്ഞെടുത്തുകൊള്‍ക. എന്നെ അയച്ചവനോടു ഞാന്‍ എന്തൊരു മറുപടി പറയേണ്ടു എന്നു ആലോചിച്ചുനോക്കുക എന്നു പറഞ്ഞു.
1 ദിനവൃത്താന്തം 21:14
അങ്ങനെ യഹോവ ഇസ്രായേലില്‍ മഹാമാരി അയച്ചു; യിസ്രായേലില്‍ എഴുപതിനായിരംപേര്‍ വീണുപോയി.
1 ദിനവൃത്താന്തം 27:24
സെരൂയയുടെ മകനായ യോവാബ് എണ്ണുവാന്‍ തുടങ്ങിയെങ്കിലും അവന്‍ തീര്‍ത്തില്ല; അതു നിമിത്തം യിസ്രായേലിന്മേല്‍ കോപം വന്നതു കൊണ്ടു ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കില്‍ ചേര്‍ത്തിട്ടുമില്ല.