അഹരോനോടും അവന്റെ ശേഷിപ്പുള്ള പുത്രന്മാരായ എലെയാസാരോടും ഈഥാമാരോടും മോശെ പറഞ്ഞതെന്തെന്നാല്‍യഹോവയുടെ ദഹനയാഗങ്ങളില്‍ ശേഷിപ്പുള്ള ഭോജനയാഗം നിങ്ങള്‍ എടുത്തു യാഗപീഠത്തിന്റെ അടുക്കല്‍ വെച്ചു പുളിപ്പില്ലാത്തതായി ഭക്ഷിപ്പിന്‍ ; അതു അതിവിശുദ്ധം.
13
അതു ഒരു വിശുദ്ധസ്ഥലത്തുവെച്ചു ഭക്ഷിക്കേണം; യഹോവയുടെ ദഹനയാഗങ്ങളില്‍ അതു നിനക്കുള്ള അവകാശവും നിന്റെ പുത്രന്മാര്‍ക്കുംള്ള അവകാശവും ആകുന്നു; ഇങ്ങനെ എന്നോടു കല്പിച്ചിരിക്കുന്നു.
14
നിരാജനത്തിന്റെ നെഞ്ചും ഉദര്‍ച്ചയുടെ കൈക്കുറകും നീയും നിന്റെ പുത്രന്മാരും പുത്രിമാരും വെടിപ്പുള്ളോരു സ്ഥലത്തു വെച്ചു തിന്നേണം; യിസ്രായേല്‍മക്കളുടെ സമാധാനയാഗങ്ങളില്‍ അവ നിനക്കുള്ള അവകാശവും നിന്റെ മക്കള്‍ക്കുള്ള അവകാശവുമായി നല്കിയിരിക്കുന്നു.
വലത്തെ കൈക്കുറകും യഹോവയുടെ മുമ്പാകെ വെച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ കൊട്ടയില്‍നിന്നു ഒരു അപ്പവും എണ്ണ പകര്‍ന്ന അപ്പമായ ഒരു ദോശയും ഒരു വടയും എടുക്കേണം.