మరియు ఏఫోదు నిలువుటంగీని కేవలము నీలిదారముతో కుట్టవలెను.
പുറപ്പാട് 28:4
അവര്‍ ഉണ്ടാക്കേണ്ടുന്ന വസ്ത്രമോപതക്കം, ഏഫോദ്, നീളകൂപ്പായം, ചിത്രത്തയ്യലുള്ള നിലയങ്കി, മുടി, നടുക്കെട്ടു എന്നിവ തന്നേ. നിന്റെ സഹോദരനായ അഹരോന്‍ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യേണ്ടതിന്നു അവര്‍ അവന്നും അവന്റെ പുത്രന്മാര്‍ക്കും വിശുദ്ധവസ്ത്രം ഉണ്ടാക്കേണം.
പുറപ്പാട് 28:28
പതക്കം ഏഫോദിന്റെ നടുക്കെട്ടിന്നു മേലായിരിക്കേണ്ടതിന്നും ഏഫോദില്‍ ആടാതിരിക്കേണ്ടതിന്നും അതിന്റെ വട്ടക്കണ്ണികളാല്‍ ഏഫോദിന്റെ വട്ടക്കണ്ണികളോടു നീലനാടകൊണ്ടു കെട്ടേണം.
പുറപ്പാട് 39:22
അവന്‍ ഏഫോദിന്റെ അങ്കി മുഴുവനും നീലനൂല്‍കൊണ്ടു നെയ്ത്തുപണിയായി ഉണ്ടാക്കി.
ലേവ്യപുസ്തകം 8:7
അവനെ ഉള്ളങ്കി ഇടുവിച്ചു നടക്കെട്ടു കെട്ടിച്ചു അങ്കി ധരിപ്പിച്ചു ഏഫോദ് ഇടുവിച്ചു ഏഫോദിന്റെ ചിത്രപ്പണിയായ നടക്കെട്ടു കെട്ടിച്ചു അതിനാല്‍ അതു മുറുക്കി.