his shovels
ലേവ്യപുസ്തകം 16:12
അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
1 രാജാക്കന്മാർ 7:40
പിന്നെ ഹീരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; അങ്ങനെ ഹീരാം യഹോവയുടെ ആലയംവക ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണികളൊക്കെയും തീര്‍ത്തു.
1 രാജാക്കന്മാർ 7:45
കലങ്ങള്‍, ചട്ടുകങ്ങള്‍, കലശങ്ങള്‍ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന്‍ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
2 ദിനവൃത്താന്തം 4:11
ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തില്‍ ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണി തീര്‍ത്തു.
യിരെമ്യാവു 52:18
കലങ്ങളും ചട്ടുകങ്ങളും കത്രികകളും കിണ്ണങ്ങളും തവികളും ശുശ്രൂഷെക്കുള്ള സകലതാമ്രോപകരണങ്ങളും അവ എടുത്തുകൊണ്ടുപോയി.
basons
പുറപ്പാട് 24:6
മോശെ രക്തത്തില്‍ പാതി എടുത്തു പാത്രങ്ങളില്‍ ഒഴിച്ചു; രക്തത്തില്‍ പാതി യാഗപീഠത്തിന്മേല്‍ തളിച്ചു.
flesh-hooks
പുറപ്പാട് 38:3
ചട്ടി, ചട്ടുകം, കലശം, മുള്‍കൊളുത്തു, തീക്കലശം ഇങ്ങനെ പീഠത്തിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി; അതിന്റെ ഉപകരണങ്ങളൊക്കെയും താമ്രംകൊണ്ടു ഉണ്ടാക്കി.
സംഖ്യാപുസ്തകം 4:14
അവര്‍ അതിന്മേല്‍ ശുശ്രൂഷചെയ്യേണ്ടതിന്നുള്ള ഉപകരണങ്ങളായ കലശം, മുള്‍ക്കൊളുത്തു, ചട്ടുകം, കലം എന്നിങ്ങനെ യാഗപീഠത്തിന്റെ ഉപകരണങ്ങളൊക്കെയും അതിന്മേല്‍ വെക്കേണം; തഹശൂതോല്‍കൊണ്ടുള്ള ഒരു വിരി അതിന്മേല്‍ വിരിക്കയും തണ്ടു ചെലുത്തുകയും വേണം.
1 ശമൂവേൽ 2:13
ഈ പുരോഹിതന്മാര്‍ ജനത്തോടു ആചരിച്ച വിധം എങ്ങനെയെന്നാല്‍വല്ലവരും ഒരു യാഗം കഴിക്കുമ്പോള്‍ മാംസം വേവിക്കുന്ന സമയത്തു പുരോഹിതന്റെ ബാല്യക്കാരന്‍ കയ്യില്‍ മുപ്പല്ലിയുമായി വന്നു
1 ശമൂവേൽ 2:14
കലത്തിലോ ഉരുളിയിലോ കുട്ടകത്തിലോ ചട്ടിയിലോ കുത്തും; മുപ്പല്ലിയില്‍ പിടിച്ചതൊക്കെയും പുരോഹിതന്‍ എടുത്തുകൊള്ളും. ശീലോവില്‍ വരുന്ന എല്ലായിസ്രായേല്യരോടും അവര്‍ അങ്ങനെ ചെയ്യും.
1 ദിനവൃത്താന്തം 28:17
മുള്‍കൊളുത്തുകള്‍ക്കും കലശങ്ങള്‍ക്കും കുടങ്ങള്‍ക്കും വേണ്ടുന്ന തങ്കവും പൊന്‍ കിണ്ടികള്‍ക്കു ഔരോ കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന പൊന്നും ഔരോ വെള്ളിക്കിണ്ടിക്കു തൂക്കപ്രകാരം വേണ്ടുന്ന വെള്ളിയും കൊടുത്തു.
2 ദിനവൃത്താന്തം 4:16
ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
అగ్నిపాత్రలను
1 രാജാക്കന്മാർ 7:45
കലങ്ങള്‍, ചട്ടുകങ്ങള്‍, കലശങ്ങള്‍ എന്നിവ തന്നേ. യഹോവയുടെ ആലയം വക ശലോമോന്‍ രാജാവിന്നു വേണ്ടി ഹീരാം ഉണ്ടാക്കിയ ഈ ഉപകരണങ്ങളൊക്കെയും മിനുക്കിയ താമ്രംകൊണ്ടായിരുന്നു.
2 രാജാക്കന്മാർ 25:15
തീച്ചട്ടികളും കലശങ്ങളും പൊന്നും വെള്ളിയുംകൊണ്ടുള്ളതൊക്കെയും അകമ്പടിനായകന്‍ കൊണ്ടുപോയി.
യിരെമ്യാവു 52:19
പാനപാത്രങ്ങളും തീച്ചട്ടികളും കിണ്ണങ്ങളും കലങ്ങളും വിളകൂതണ്ടുകളും തവികളും കുടങ്ങളും പൊന്നുകൊണ്ടുള്ളതും വെള്ളികൊണ്ടുള്ളതും എല്ലാം അകമ്പടിനായക കൊണ്ടുപോയി.
യിരെമ്യാവു 52:20
ശലോമോ രാജാവു യഹോവയുടെ ആലയംവകെക്കു ഉണ്ടാക്കിയ രണ്ടു സ്തംഭവും ഒരു കടലും പീഠങ്ങളുടെ കീഴെ ഉണ്ടായിരുന്ന പന്ത്രണ്ടു താമ്രക്കാളയും തന്നേ; ഈ സകലസാധനങ്ങളുടെയും താമ്രത്തിന്നു തൂക്കമില്ലാതെയിരുന്നു.