దీపవృక్షము
പുറപ്പാട് 35:14
വെളിച്ചത്തിന്നു നിലവിളകൂ, അതിന്റെ ഉപകരണങ്ങള്‍, അതിന്റെ ദീപങ്ങള്‍, വിളക്കിന്നു എണ്ണ,
പുറപ്പാട് 37:17-24
17
അവന്‍ തങ്കംകൊണ്ടു നിലവിളകൂ ഉണ്ടാക്കി; വിളകൂ അടിപ്പുപണിയായി ഉണ്ടാക്കി; അതിന്റെ ചുവടും തണ്ടും പുഷ്പപുടങ്ങളും മുട്ടുകളും പൂക്കളും അതില്‍നിന്നു തന്നേ ആയിരുന്നു.
18
നിലവിളക്കിന്റെ ഒരു വശത്തു നിന്നു മൂന്നു ശാഖ, അതിന്റെ മറ്റെവശത്തു നിന്നും മൂന്നു ശാഖ, ഇങ്ങനെ ആറു ശാഖ അതിന്റെ പാര്‍ശ്വങ്ങളില്‍നിന്നു പുറപ്പെട്ടു.
19
ഒരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും മറ്റൊരു ശാഖയില്‍ ഔരോ മുട്ടും ഔരോ പൂവുമായി ബദാംപൂപോലെ മൂന്നു പുഷ്പപുടവും ഇങ്ങനെ നിലവിളക്കില്‍നിന്നു പുറപ്പെട്ട ശാഖ ആറിലും ഉണ്ടായിരുന്നു.
20
വിളകൂ തണ്ടിലോ മുട്ടുകളും പൂക്കളുമായി ബദാം പൂപോലെ നാലു പുഷ്പപുടം ഉണ്ടായിരുന്നു.
21
അതില്‍ നിന്നുള്ള രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള മറ്റെ രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും അതില്‍നിന്നുള്ള ശേഷം രണ്ടു ശാഖെക്കു കീഴെ ഒരു മുട്ടും ഇങ്ങനെ അതില്‍നിന്നു പുറപ്പെടുന്ന ശാഖ ആറിന്നും കീഴെ ഉണ്ടായിരുന്നു.
22
മുട്ടുകളും ശാഖകളും അതില്‍നിന്നു തന്നേ ആയിരുന്നു; അതു മുഴുവനും തങ്കം കൊണ്ടുള്ള ഒറ്റ അടിപ്പു പണിയായിരുന്നു.
23
അവന്‍ അതിന്റെ ഏഴു ദീപവും അതിന്റെ ചവണകളും കരിന്തിരിപ്പാത്രങ്ങളും തങ്കം കൊണ്ടു ഉണ്ടാക്കി.
24
ഒരു താലന്തു തങ്കംകൊണ്ടു അവന്‍ അതും അതിന്റെ ഉപകരണങ്ങളൊക്കെയും ഉണ്ടാക്കി.
പുറപ്പാട് 40:24
സമാഗമനക്കുടാരത്തില്‍ മോശെക്കു നേരെ തിരുനിവാസത്തിന്റെ തെക്കുവശത്തു നിലവിളകൂ വെക്കയും യഹോവയുടെ സന്നിധിയില്‍ ദീപം കൊളുത്തുകയും ചെയ്തു;
പുറപ്പാട് 40:25
യഹോവ മോശെയോടു കല്പിച്ചതു പോലെ തന്നേ.
1 രാജാക്കന്മാർ 7:49
അന്തര്‍മ്മന്ദിരത്തിന്റെ മുമ്പില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി പൊന്നുകൊണ്ടുള്ള വിളകൂതണ്ടുകള്‍, പൊന്നുകൊണ്ടുള്ള പുഷ്പങ്ങള്‍,
2 ദിനവൃത്താന്തം 13:11
അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവേക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേല്‍ അടുക്കന്നു; പൊന്‍ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
സെഖര്യാവ് 4:2
നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാന്‍ മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളകൂതണ്ടും അതിന്റെ തലെക്കല്‍ ഒരു കുടവും അതിന്മേല്‍ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
എബ്രായർ 9:2
ഒരു കൂടാരം ചമെച്ചു; അതിന്റെ ആദ്യഭാഗത്തു നിലവിളക്കും മേശയും കാഴ്ചയപ്പവും ഉണ്ടായിരുന്നു. അതിന്നു വിശുദ്ധസ്ഥലം എന്നു പേര്‍.
വെളിപ്പാട് 1:12
എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു.
വെളിപ്പാട് 1:20
എന്റെ വലങ്കയ്യില്‍ കണ്ട ഏഴു നക്ഷത്രത്തിന്റെ മര്‍മ്മവും ഏഴു പൊന്‍ നിലവിളക്കിന്റെ വിവരവും എഴുതുക. ഏഴു നക്ഷത്രം ഏഴു സഭകളുടെ ദൂതന്മാരാകുന്നു; ഏഴു നിലവിളകൂ ഏഴു സഭകള്‍ ആകുന്നു എന്നു കല്പിച്ചു.
വെളിപ്പാട് 2:1
എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുകഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ടു ഏഴു പൊന്‍ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നതു
വെളിപ്പാട് 2:5
നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഔര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളകൂ അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.
വെളിപ്പാട് 4:5
സിംഹാസനത്തില്‍നിന്നു മിന്നലും നാദവും ഇടിമുഴക്കവും പുറപ്പെടുന്നു; ദൈവത്തിന്റെ ഏഴു ആത്മാക്കളായ ഏഴുദീപങ്ങള്‍ സിംഹാസനത്തിന്റെ മുമ്പില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു;
his knops
1 രാജാക്കന്മാർ 6:18
ആലയത്തിന്റെ അകത്തെ ചുവരിന്മേല്‍ ദേവദാരുകൊണ്ടുള്ള കുമിഴുകളും വിടര്‍ന്ന പുഷ്പങ്ങളും കൊത്തുപണിയായിരുന്നു; എല്ലാം ദേവദാരുകൊണ്ടായിരുന്നു; കല്ലു അശേഷം കാണ്മാനുണ്ടായിരുന്നില്ല.
1 രാജാക്കന്മാർ 7:24
അതിന്റെ വക്കിന്നു താഴെ, പുറത്തു, മുഴം ഒന്നിന്നു പത്തു കുമിഴ് വീതം കടലിന്നു ചുറ്റും ഉണ്ടായിരുന്നു; അതു വാര്‍ത്തപ്പോള്‍ തന്നെ കുമിഴും രണ്ടുനിരയായി വാര്‍ത്തിരുന്നു.