కరుణాపీఠము
പുറപ്പാട് 26:34
അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിന്‍ മീതെ കൃപാസനം വെക്കേണം.
പുറപ്പാട് 37:6
അവന്‍ തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കി; അതിന്നു രണ്ടര മുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരുന്നു.
പുറപ്പാട് 40:20
അവന്‍ സാക്ഷ്യം എടുത്തു പെട്ടകത്തില്‍ വെച്ചു; പെട്ടകത്തിന്നു തണ്ടു ചെലുത്തി പെട്ടകത്തിന്നു മീതെ കൃപാസനം വെച്ചു.
ലേവ്യപുസ്തകം 16:12-15
12
അവന്‍ യഹോവയുടെ സന്നിധിയില്‍ യാഗപീഠത്തിന്മേല്‍ ഉള്ള തീക്കനല്‍ ഒരു കലശത്തില്‍നിറെച്ചു സൌരഭ്യമുള്ള ധൂപവര്‍ഗ്ഗചൂര്‍ണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
13
താന്‍ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാന്‍ തക്കവണ്ണം അവന്‍ യഹോവയുടെ സന്നിധിയില്‍ ധൂപവര്‍ഗ്ഗം തീയില്‍ ഇടേണം.
14
അവന്‍ കാളയുടെ രക്തം കുറെ എടുത്തു വിരല്‍കൊണ്ടു കിഴക്കോട്ടു കൃപാസനത്തിന്മേല്‍ തളിക്കേണം; അവന്‍ രക്തം കുറെ തന്റെ വിരല്‍കൊണ്ടു കൃപാസനത്തിന്റെ മുമ്പിലും ഏഴു പ്രവാശ്യം തളിക്കേണം.
15
പിന്നെ അവന്‍ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
1 ദിനവൃത്താന്തം 28:11
പിന്നെ ദാവീദ് തന്റെ മകനായ ശലോമോന്നു ദൈവാലയത്തിന്റെ മണ്ഡപം, ഉപഗൃഹങ്ങള്‍, ഭണ്ഡാരഗൃഹങ്ങള്‍, മാളികമുറികള്‍, അറകള്‍, കൃപാസനഗൃഹം എന്നിവയുടെ മാതൃകകൊടുത്തു.
റോമർ 3:25
വിശ്വസിക്കുന്നവര്‍ക്കും അവന്‍ തന്റെ രക്തംമൂലം പ്രായശ്ചിത്തമാകുവാന്‍ ദൈവം അവനെ പരസ്യമായി നിറുത്തിയിരിക്കുന്നു. ദൈവം തന്റെ പൊറുമയില്‍ മുന്‍ കഴിഞ്ഞപാപങ്ങളെ ശിക്ഷിക്കാതെ വിടുകനിമിത്തം തന്റെ നീതിയെ പ്രദര്‍ശിപ്പിപ്പാന്‍ ,
എബ്രായർ 4:16
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്‍യ്യത്തോടെ കൃാപസനത്തിന്നു അടുത്തു ചെല്ലുക.
എബ്രായർ 9:5
അതിന്നു മിതെ കൃപാസനത്തെ മൂടുന്ന തേജസ്സിന്റെ കെരൂബുകളും ഉണ്ടായിരുന്നു. അതു ഇപ്പോള്‍ ഔരോന്നായി വിവരിപ്പാന്‍ കഴിവില്ല.
1 യോഹന്നാൻ 2:2
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്റെ പാപത്തിന്നും തന്നേ.